മഴക്കുഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഴക്കുഴി

ജലസംരക്ഷണത്തിനുള്ള ലളിതമായ ഒരു സംവിധാനമാണ് മഴക്കുഴികൾ. ഒഴുകി നഷ്ടപ്പെടുന്ന മഴവെള്ളം താൽക്കാലികമായി ശേഖരിച്ചുനിർത്തി ക്രമത്തിൽ മണ്ണിലേക്കിറക്കുന്നതിന് നിശ്ചിത വലിപ്പത്തിൽ സ്ഥലത്തെ മണ്ണുമാറ്റി ഉണ്ടാക്കുന്ന നിർമിതികളാണ് ഇവ[1]. ഭൂമിയിൽ വീഴുന്ന മഴവെള്ളം വീഴുന്നിടത്തു തന്നെ ശേഖരിച്ച് ഭൂമിയിലേക്ക് താഴാനുള്ള അവസരമൊരുക്കാനാണ് മഴക്കുഴികൾ നിർമ്മിക്കുന്നത് [2], [3]

മഴക്കുഴി നിർമ്മാണം[തിരുത്തുക]

മഴക്കുഴി നിർമ്മാണം

ചരിവു കുറഞ്ഞ പ്രദേശങ്ങളും പറമ്പുകളുമാണ് മഴക്കുഴി നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലം. പന്ത്രണ്ട് ശതമാനം വരെ ചരിവുള്ള പ്രദേശങ്ങൾ മഴക്കുഴികൾ നിർമ്മിക്കാവുന്നവയാണ്.

2x2x2 മുതൽ എത്ര കൂടിയ വലിപ്പത്തിലും കുഴികളുണ്ടാക്കാം. എങ്കിലും രണ്ടുമീറ്റർ വീതം നീളവും വീതിയും താഴ്ചയുമാണ് മഴക്കുഴികളുടെ കൂടിയ വലിപ്പം. പറമ്പുകളിൽ വീഴുന്ന മഴ ഒരു പ്രത്യേക ചാലുനിർമ്മിച്ച് ഈ കുഴികളിൽ സംഭരിക്കുന്നു. കിണറുകൾ, കുളങ്ങൾ എന്നിവയ്ക്കു മുകളിലായാണ് മഴക്കുഴികൾ ഉണ്ടാക്കുക. ഇതുവഴി ഭൂമിയിൽ സംഭരിക്കുന്ന വെള്ളം വേനൽകാലങ്ങളിൽ ഗുണം ചെയ്യാനാണിത്. ഇതിലൂടെ മഴയുടെ നാടായ കേരളത്തിൽ ലഭിക്കുന്ന ജലത്തിൻറെ നല്ലൊരു ഭാഗവും ഭൂഗർഭജലമായി മാറും.

മഴക്കുഴികളിൽ മാലിന്യങ്ങൾ നിക്ഷേപിക്കരുത്. അതുപോലെ കുഴികളിൽ മണ്ണുനിറയുമ്പോൾ കോരിമാറ്റുകയും വേണം.

ജലസംരക്ഷണം ജനരക്ഷയ്ക്ക്[തിരുത്തുക]

2013 ൽ സംസ്ഥാന ആസൂത്രണ ബോർഡും‍ കിലയും സംയുക്തമായാണ് ജലസംരക്ഷണം ജനരക്ഷയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി രണ്ടു കോടി മഴക്കുഴികൾ നിർമ്മിക്കാൻ തീരുമാനിച്ചത്. ലോക പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന് ആരംഭിച്ച പദ്ധതിയുടെ മേൽനോട്ടം പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും കൂട്ടായ്മയിലൂടെയാണ് പ്രാവർത്തികമാക്കിയത്[4], [5]

അവലംബം[തിരുത്തുക]

  1. [1][പ്രവർത്തിക്കാത്ത കണ്ണി]|deshabhimani.com_ജലസംഭരണത്തിനുള്ള മഴക്കുഴികൾ നിർമ്മിക്കുമ്പോൾ
  2. [2]|ജലക്ഷാമം കുറയ്ക്കാൻ മഴക്കുഴിക_webdunia.com
  3. [3]|Youtube.com
  4. [http://www.reporterlive.com/2017/05/11/384287.html%7Creporterlive.com[പ്രവർത്തിക്കാത്ത കണ്ണി]
  5. [4][പ്രവർത്തിക്കാത്ത കണ്ണി]|janmabhumidaily.com
"https://ml.wikipedia.org/w/index.php?title=മഴക്കുഴി&oldid=3691420" എന്ന താളിൽനിന്ന് ശേഖരിച്ചത്