മള്ളൂർ ഗോവിന്ദപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു പ്രമുഖനായ അഭിഭാഷകനായിരുന്നു മള്ളൂർ ഗോവിന്ദപിള്ള. പ്രഗൽഭനായ ഒരു ക്രിമിനൽ വക്കീലായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂർ ഗവൺമന്റിന്റെ കേസുകൾ നടത്താനുള്ള സർക്കാർ അഭിഭാഷകനായിരുന്നു. ശ്രീമൂലം പ്രജാസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടുണ്ട്[1].

ജീവിത രേഖ[തിരുത്തുക]

1878-ൽ കോട്ടയം കൊടിമതിയിൽ മള്ളൂർഭവനത്തിൽ നെടുമങ്ങാട്ടു നീലകണ്ഠപിള്ളയുടെയും മള്ളൂർകൊച്ചുപാർവ്വതിയമ്മയുടെയും മൂത്ത മകനായി ജനിച്ചു. തുടക്കത്തിൽ ഹൈസ്കൂൾ അദ്ധ്യാപകനായിരുന്നു. സാഹിത്യകാരൻ, നായർ സമുദായ നേതാവ് എന്നീ നിലകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു[2][3]. നായർ സമൂഹത്തിന് ഗണ്യമായ സംഭാവന നൽകിയ ഒരു സാമൂഹിക പ്രവർത്തകനായിരുന്നു. 1969 ജൂൺ 20-ന് അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. "ആയിരം രൂപയും മള്ളൂരുമുണ്ടെങ്കിൽ...പ്രഗൽഭനായ ക്രിമിനൽ അഭിഭാഷകൻ ഓർമയായിട്ട് അരനൂറ്റാണ്ട്". മനോരമ ഓൺലൈൻ. 15 ജൂൺ 2019.
  2. "IMPORTANT PERSONALITIES". Archived from the original on 2007-09-27.
  3. "A green haven amidst a concrete jungle of Thiruvananthapuram". ദി ഹിന്ദു.
"https://ml.wikipedia.org/w/index.php?title=മള്ളൂർ_ഗോവിന്ദപിള്ള&oldid=4074143" എന്ന താളിൽനിന്ന് ശേഖരിച്ചത്