മലർവാടി ലിറ്റിൽ സ്കോളർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മലർവാടി ലിറ്റിൽ സ്കോളർ
Muthukad.PNG
മുതുകാട് പ്രോഗ്രാം അവതരിപ്പിക്കുന്നു
സൃഷ്ടിച്ചത്മലർവാടി ബാലസംഘം
അവതരണംഗോപിനാഥ് മുതുകാട്
രാജ്യംഇന്ത്യ
സീസണുകളുടെ എണ്ണം5
നിർമ്മാണം
നിർമ്മാണസ്ഥലം(ങ്ങൾ)കോഴിക്കോട്
സമയദൈർഘ്യം30 മിനുട്ട്
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്മീഡിയാവൺ ടിവി
ഒറിജിനൽ റിലീസ്11 ഫെബ്രുവരി, 2013 – 17.1.2016


മീഡിയാവൺ ടിവിയിൽ അവതരിപ്പിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്കായുള്ള ക്വിസ് പ്രോഗ്രാമാണ് മലർവാടി ലിറ്റിൽ സ്കോളർ. മലർവാടി ബാലസംഘവും മലർവാടി (മാസിക)യും സംയുക്തമായി സംസ്ഥാന തലത്തിൽ സ്കൂൾ തലം മുതൽ സംഘടിപ്പിച്ചു വരുന്ന മലർവാടി വിജ്ഞാനോത്സവത്തിൻറെ സംസ്ഥാനതല മത്സരമാണ് മലർവാടി ലിറ്റിൽ സ്കോളർ പേരിൽ സംഘടിപ്പിക്കുന്നത്. 2013 ഫെബ്രുവരി 11 നായിരുന്നു ആദ്യ പ്രദർശനം.3സീസണുകളിലായി 135 എപ്പിസോഡുകൾ ഇതിനകം പിന്നിടുകയുണ്ടായി. പ്രശ്നോത്തരിയോടൊപ്പം മാജികും കഥകളും കളികളുമെല്ലാം കോർത്തിണക്കിയ വൈവിധ്യമാർന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അവതാരകൻ[തിരുത്തുക]

പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് ആയിരുന്നു മുന്നാം സീസണിലെ അവതാരകൻ. ഓരോ എപ്പിസോഡിലും ചോദ്യങ്ങളോട് അവതരിപ്പിച്ച വിഷയങ്ങളുമായും ബന്ധപ്പെട്ടുള്ള മാജികുകൾ കൂടി അവതരിപ്പിക്കുച്ചു വരുന്നു. സീസൺ ഒന്നിൽ മനു എന്ന അവതാരകാനായിരുന്നു പരിപാട് അവതരിപ്പിച്ചിരുന്നത്.

ലിറ്റിൽ സ്കോളർ ലോഗോ

ലക്ഷ്യം[തിരുത്തുക]

ആരോഗ്യകരമായ മത്സരബുദ്ധിയും പൗരബോധവും വളർത്തുന്നതിനും, ധാർമിക സദാചാരമൂല്യങ്ങൾ പുതുതലമുറയിലേക്ക് പകരുന്നതിനും ലക്ഷ്യമിട്ട് കൊണ്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. [1]

തെരഞ്ഞെടുപ്പ്[തിരുത്തുക]

മലർവാടി ലിറ്റിൽ സ്കോളർ സംസ്ഥാനതല മത്സരത്തിലേക്ക് വിദ്യാര്ഥികളെ തെരഞ്ഞെടുക്കുന്ന താഴെ പറയുന്ന ക്രമത്തിലാണ്. എല്ലാ വർഷവും ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് സ്കൂൾ-സബ്ജില്ലാ-ജില്ലാ തല മത്സരങ്ങൾ നടത്താറുള്ളത്.

സ്കൂൾതല മത്സരം[തിരുത്തുക]

സീസൺ-1 ൽ അവതാരകൻ മനു

താല്പര്യമുള്ള മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് കേരളത്തിലെ സ്കൂളുകളിൽ വെച്ച് പ്രാഥമിക മത്സരങ്ങൾ നടക്കുന്നു. എൽ.പി, യു.പി. വിഭാഗങ്ങൾക്കായി വെവ്വേറെയാണ് മത്സരം നടത്താറുള്ളത്. എല്ലാ സ്കൂളുകളിലേക്കും മലർവാടി പ്രവർത്തകർ മുഖേന ചോദ്യങ്ങളും പോസ്റ്ററും സമ്മാനവും കൈമാറും. പൊതുവായി നടത്തുന്ന മത്സരത്തിൽ ക്വിസ് മാസ്റ്റർ ചോദ്യം ചോദിക്കുകയും ലൈവ് സ്കോറിങ് രീതി സ്വീകരിക്കുകയുമാണ് ചെയ്യാറുള്ളത്. ആദ്യ മൂന്ന് വിജയികൾക്ക് സമ്മാനം വിതരണം ചെയ്യും.

സബ് ജില്ലാ മത്സരം[തിരുത്തുക]

സ്കൂളുകളിൽ നിന്നും വിജയികളായ രണ്ട് പേരെ പങ്കെടുപ്പിച്ചാണ് സബ്ജില്ലാ തല മത്സരം നടത്താറുള്ളത്. പവർപോയിന്റ് പ്രസന്റേഷൻ ഉപയോഗിച്ച് രണ്ട് മണിക്കൂർ നീണ്ടു നില്ക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്കും സമ്മാനങ്ങൾ നൽകും.

ജില്ലാ മത്സരം[തിരുത്തുക]

കേരളത്തിലെ 14 ജില്ലാ കേന്ദ്രങ്ങളിൽ വെച്ച് സബ്ജില്ലകളിൽ നിന്നും വിജയിച്ചു വരുന്നവർക്കുള്ള മത്സരം നടത്തുന്നു.പവർപോയിന്റ് പ്രസന്റേഷൻ ഉപയോഗിച്ചാണ് ചോദ്യങ്ങൾ അവതരിപ്പിക്കുന്നത്. ജില്ലാതലത്തിൽ വിജയിക്കുന്നവർക്ക് സമ്മാനം ലഭിക്കുന്നതോടൊപ്പം എൽ.പിയിലെയും യു.പിയിലെയും വിദ്യാർഥികൾക്ക് മീഡിയാവൺ ലിറ്റിൽ സ്കോളറിൽ പങ്കെടുക്കാനുള്ള അവസരവും നൽകുന്നു. ജില്ലാതല മത്സരം പ്രാഥമികം, ഫൈനൽ എന്ന രണ്ട് വിഭാഗമായാണ് നടക്കുന്നത്. പ്രാഥമിക വിഭാഗത്തിൽ സബ്ജില്ലകളിൽ നിന്നും എത്തിയ മുഴുവൻ വിദ്യാർഥികളും പങ്കെടുപ്പിച്ചു കൊണ്ടുള്ള 6 റൌണ്ടുകളിലായി30 പോയിൻറിനുള്ള 30 ചോദ്യങ്ങളാണ് ഉണ്ടാവുക. അതിൽ നിന്നും ഏറ്റവും കൂടുതൽ പോയിൻറ് ടോപ് ടെൺ ടീമിന് വേണ്ടി 20 മാർക്കിൻറെ ഫൈനൽ ടെസ്റ്റ് നടക്കും. 10 മിനുട്ട് സമയത്തിനുള്ളിൽ ഉത്തരം കണ്ടെത്തേണ്ട ആക്ടിവിറ്റികളാണ് ഫൈനൽ റൌണ്ടിലുണ്ടാവുക. (ആകെ 50 പോയിൻറ്). ഇതിൽ മികച്ച സ്കോർ നേടിയ രണ്ട് പേരെയാണ് ഓരോ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കുക.[2]

സമയം[തിരുത്തുക]

മീഡിയാവൺ ചാനലിലെ പ്രൈം ടൈം പരിപാടികളിലൊന്നാണ് മലർവാടി ലിറ്റിൽ സ്കോളർ. തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി രാത്രി 7.00 മുതൽ 7.30 മണിവരെയാണ് പരിപാടി പ്രക്ഷേപണം ചെയ്തിരുന്നത്. ഇപ്പോൾ എല്ലാ ഞായറാഴ്ചയും വൈകുന്നേരം 5.30 പ്രക്ഷേപണം ചെയ്യുന്നു.

വെബ്സൈറ്റ്[തിരുത്തുക]

പരിപാടിയുടെ മുഴുവൻ എപ്പിസോഡുകളും മീഡിയാവൺ -മലർവാടി ലിറ്റിൽ സ്കോളർ യൂറ്റൂബ് ചാനലിൽ നിന്നും ലഭ്യമാണ്.[3]

അവലംബം[തിരുത്തുക]

  1. http://www.islamonlive.in/story/2013-04-11/1365658448-159302
  2. http://www.islamonlive.in/story/2015-01-30/1422618038-0524911
  3. http://www.mediaonetv.in/programmes/malarvadi-little-scholar

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മലർവാടി_ലിറ്റിൽ_സ്കോളർ&oldid=2512301" എന്ന താളിൽനിന്ന് ശേഖരിച്ചത്