മലർവാടി ബാലസംഘം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മലർവാടി ബാലസംഘം
Malarvadi Balasangam.jpeg
ആസ്ഥാനംഹിറ സെന്റർ
Location
മാതൃസംഘടനജമാഅത്തെ ഇസ്‌ലാമി കേരള
വെബ്സൈറ്റ്malarvadionline.com

കുട്ടികളിൽ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സർഗാത്മകതയും സാമൂഹികാവബോധവും വളർത്തിയെടുക്കുവാനായി രൂപം നൽകിയ കൂട്ടായ്മയാണ് മലർവാടി ബാലസംഘം. 23 പേരടങ്ങുന്ന ഒരു സമിതിയാണ് സംസ്ഥാനതലത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. 15 വയസ്സ് വരെയുള്ള ബാലികാ-ബാലൻമാരാണ് മലർവാടി ബാലസംഘത്തിൽ അംഗങ്ങൾ.

നേതൃത്വം[തിരുത്തുക]

2011-2015 വർഷത്തേക്കുള്ള മലർവാടി ബാലസംഘം കോ-ഓഡിനേറ്റർ അബ്ബാസ് വി കൂട്ടിൽ, ജനറൽ സെക്രട്ടറിയായി മുസ്തഫാ മങ്കട, ട്രഷററായി നാസർ കറുത്തേനി എന്നിവരാണ്. വിവിധ വകുപ്പുകൾ:എസ്.ഖമറുദ്ദീൻ (ടീൻസ്), മഹ്മൂദ് ഷിഹാബ് (സ്കൂൾ യൂണിറ്റ്), അൻസാർ നെടുമ്പാശ്ശേരി (ചിൽഡ്രൻസ് തിയേറ്റർ), അബൂ ഫൈസൽ (സംഘടന), മുഹമ്മദ് ഇഖ്ബാൽ.പി (റിസോഴ്സ് ഡവലപ്പ് വിംഗ്), എം.എച്ച് റഫീഖ് (വിജ്ഞാനോത്സവം), സുഹൈറലി തിരുവിഴാംകുന്ന് (മീഡിയ), നൂറുദ്ദീൻ ചേന്ദര (സാഹിത്യം), ഹാമിദലി വാഴക്കാട് (പരിസ്ഥിതി), ഷാജഹാൻ ഐക്കരപ്പടി (ബാലോത്സവം), ഫൈസൽ പി.എ (ഡോക്യുമന്റേഷൻ), ഫൈസൽ സി.ഇസഡ് ഓർഗനൈസിംഗ് സെക്രട്ടറിയും, ഷറീജ് ടി.കെ ഓഫീസ് സെക്രട്ടറിയുമാണ്.മുഖ്യ രക്ഷാധികാരി ടി.കെ ഹുസൈൻ.[1]

പ്രവർത്തനങ്ങൾ[തിരുത്തുക]

മലർവാടി ലിറ്റിൽ സ്കോളർ[തിരുത്തുക]

പ്രത്യേക ലേഖനം :മലർവാടി ലിറ്റിൽ സ്കോളർ

മലർവാടി ലിറ്റിൽ സ്കോളർ ക്വിസ് മത്സരം ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്നു

മലർവാടി ബാലസംഘം സംസ്ഥാന തലത്തിൽ സ്കൂൾ തലം മുതൽ സംഘടിപ്പിച്ചു വരന്ന മലർവാടി വിജ്ഞാനോത്സവത്തിൻറെ സംസ്ഥാനതല മത്സരമാണ് മലർവാടി ലിറ്റിൽ സ്കോളർ പേരിൽ സംഘടിപ്പിക്കുന്നത്. മീഡിയാവൺ ടിവിയിൽ അവതരിപ്പിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്കായുള്ള ക്വിസ് പ്രോഗ്രാമാണ് മലർവാടി ലിറ്റിൽ സ്കോളർ. 2013 ഫെബ്രുവരി 11 നായിരുന്നു ആദ്യ പ്രദർശനം.3സീസണുകളിലായി 135 എപ്പിസോഡുകൾ ഇതിനകം പിന്നിടുകയുണ്ടായി. പ്രശ്നോത്തരിയോടൊപ്പം മാജികും കഥകളും കളികളുമെല്ലാം കോർത്തിണക്കിയ വൈവിധ്യമാർന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് ആണ് പരിപാടയുടെ അവതാരകൻ. ഓരോ എപ്പിസോഡിലും ചോദ്യങ്ങളോട് അവതരിപ്പിച്ച വിഷയങ്ങളുമായും ബന്ധപ്പെട്ടുള്ള മാജികുകൾ കൂടി അവതരിപ്പിക്കുച്ചു വരുന്നു. സീസൺ ഒന്നിൽ മനു എന്ന അവതാരകാനായിരുന്നു പരിപാട് അവതരിപ്പിച്ചിരുന്നത്.[2]. മലർവാടി വിജ്ഞാനോത്സവത്തിൻറെ സംസ്ഥാനതലമത്സരമാണ് ഇത്.

വിജ്ഞാനോൽസവം[തിരുത്തുക]

സംസ്ഥാനത്തെ എൽ.പി - യു.പി സ്കൂളുകളിലെ കുട്ടികൾക്കായി എല്ലാ വർഷവും വിജ്ഞാനോൽസവം സംഘടിപ്പിക്കുന്നു. 2009-10 അധ്യായനവര്ഷത്തില് 1,98,300 കുട്ടികൾ പങ്കെടുത്തു. സ്കൂൾ, സബ്ജില്ലാ, ജില്ലാ തലങ്ങളിൽ മത്സരങ്ങൾ നടന്നു. പൊതുവിജ്ഞാനം അളക്കുന്നതും പ്രവർത്തനാധിഷ്ഠിതവുമായ വിജ്ഞാന പരീക്ഷ ഏറെ താൽപര്യത്തോടെയാണ് സ്കൂൾ അധികൃതർ സ്വാഗതം ചെയ്തത്. ഓരോ തലത്തിലുമുള്ള വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു കൊണ്ടിരിക്കുന്നു. 2010-11 അധ്യായന വർഷത്തിലും രണ്ട് ലക്ഷത്തിൽ പരം വിദ്യാർഥികൾ പങ്കെടുത്തു. 2010 ൽ ചേന്ദമംഗല്ലൂരും 2011ൽ പെരുമ്പിലാവുമായിരുന്നു സംസ്ഥാനതല മത്സരങ്ങൾ നടന്നത്. ഓരോ ജില്ലയിൽ നിന്നും സ്കൂൾ-സബ്ജില്ലാ-ജില്ലാ തലമത്സരത്തിലൂടെ മുൻപന്തിയിലെത്തിയ രണ്ട് വീതം വിദ്യാർഥികളാണ് സംസ്ഥാനതല മത്സരത്തിനെത്താറുള്ളത്. മുൻവർഷങ്ങളിൽ നടന്ന വിജ്ഞാനോത്സവങ്ങളെല്ലാം സി.ഡി പുറത്തിറക്കുകയും പ്രമുഖ ചാനലുകളിലൂടെ വ്യത്യസ്തഭാഗങ്ങളായി പ്രക്ഷേപണം നടത്തുകയും ചെയ്തിരുന്നു

ബാലോൽസവം[തിരുത്തുക]

വേനലവധിക്കാലം കുട്ടികൾക്ക് കൂട്ടുചേരാനും ഉല്ലാസപ്രദമാക്കാനും എല്ലാ വർഷവും ഒരുമയുടെ പുഞ്ചിരി എന്ന പേരിൽ ബാലോത്സവം സംഘടിപ്പിക്കുന്നു. "കളിമുറ്റം" എന്ന പേരിൽ പ്രാദേശികതലങ്ങളിൽ രസകരമായ മത്സരങ്ങളും വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിക്കുന്നു. ആയിരത്തി ഇരുനൂറോളം പ്രദേശങ്ങളിൽ നടന്ന ഈ മത്സരങ്ങൾ പലയിടങ്ങളിലും ഗ്രാമോത്സവങ്ങൾ എന്ന രീതിയിൽ ശ്രദ്ധേയമായിരുന്നു. ഏരിയാ ബാലോൽസവം "കളിക്കളം" എന്ന പേരിലാണറിയപ്പെടുന്നത്.മത്സരങ്ങൾ വിളിച്ചറിയിച്ചുകൊണ്ട് കുട്ടികളുടെ വിളംബര ഘോഷയാത്രയും വീടുകൾതോറും കയറിയിറങ്ങി കുട്ടികളെ ക്ഷണിക്കലും കുട്ടികൾ സ്വയം തയ്യാറാക്കിയ പോസ്ററുകൾ പതിക്കലും ഇതിന്റെ ഭാഗമായി നടന്നുവരുന്നു.

പ്രതിഭാസംഗമങ്ങൾ[തിരുത്തുക]

ഏരിയാതലത്തിൽ വ്യത്യസ്തങ്ങളായ കലാ-സർഗ്ഗ മേഖലകളിൽ നിന്നും പ്രതിഭകളാകുന്ന കുട്ടികൾക്കായി സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലായി പ്രതിഭാസംഗമങ്ങൾ സംഘടിപ്പിക്കുന്നു.

ഒരു കൈ ഒരു തൈ[തിരുത്തുക]

കുട്ടികളിൽ പാരിസ്ഥിതിക ബോധം ജനിപ്പിക്കുക, അവരുടെ കർമ്മശേഷി ക്രിയാത്മകമായി വിനിയോഗിക്കുക എന്നീ ലക്ഷ്യങ്ങൾ നിശ്ചയിച്ചുകൊണ്ടാണ് ജൂലൈ മാസത്തിൽ ഒരു കൈ ഒരു തൈ മരം നടീൽ കാമ്പയിൻ സംഘടിപ്പിക്കുന്നത്. വിദ്യാലയം, വീട്, ആശുപത്രികൾ, ആരാധനാലയങ്ങൾ, നിരത്തുവക്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ആയിരിക്കണക്കിന് തൈകൾ കാമ്പയിന്റെ ഭാഗമായി വെച്ചുപിടിപ്പിച്ചു. പ്രാദേശികതലത്തിൽ ഏറ്റവും കൂടുതൽ തൈ വെച്ചുപിടിപ്പിക്കുന്ന കുട്ടിക്ക് പ്രകൃതിമിത്രം അവാർഡ് നൽകുന്നു.

ബാലചിത്രരചനാ മത്സരം[തിരുത്തുക]

കിഡ്സ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ നാല് കാറ്റഗറിയിൽ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ സബ് ജില്ലാ-ജില്ല തലങ്ങളിൽ ബാലചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.2010ൽ ഒരു ലക്ഷത്തോളം പങ്കെടുത്ത മത്സരത്തിൽ ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ മികച്ച ചിത്രകലാ അധ്യാപകനുള്ള ദേശീയ അവാർഡിനർഹനായ ആർ.കെ പൊറ്റശ്ശേരി ചിത്രവും,ചിത്രകാരനും എന്ന വിഷയത്തിൽ കുട്ടികളോട് സംസാരിച്ചു. ബാലചിത്രരചനാ മത്സരം '2011 ഉം ശ്രദ്ധേയമായി നടന്നു[3]

മലർവാടി മെഗാക്വിസ്[തിരുത്തുക]

മെഗാക്വിസ് ലോഗോ

മലർവാടി ഗൾഫ് രാഷ്ട്രങ്ങളിലെ മലയാളി വിദ്യാർഥികൾക്കായി മലർവാടി ജി.സി.സി മെഗാ ക്വിസിന് തയ്യാറെടുക്കുകയാണ്. ആറ് രാഷ്ട്രങ്ങളിഷ നിന്നായി 50,000 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. 2011 നവംബർ 15-30 വരെ വീടുകളിലിരുന്ന് ഓൺലൈൻ ക്വിസ് ആയും അതിൽ അറുപത് ശതമാനത്തിന് മുകളിൽ മാർക്ക് കിട്ടുന്നവർക്ക് ഡിസംബർ 9 ന് 60 കേന്ദ്രങ്ങളിലായി രണ്ടാം റൗണ്ട് മൽസരം നടക്കും. ജി.എസ് പ്രദീപ് കുമാറാണ് ഈ മൽസരം നയിക്കുക. ആറ് രാജ്യങ്ങളിൽ നിന്നായി ഡിസംബർ 23ന് വീഡിയോ കോൺഫറൻസ് വഴി ഫൈനൽ മെഗാ മൽസരവും നടക്കും.ബഡ്സ്, കിഡ്സ്, സബ്ജൂനിയർ, ജൂനിയർ എന്നിങ്ങനെ വിവിധ തലങ്ങളിലാവും മൽസരങ്ങൾ നടക്കുന്നത്.മലർവാടി മെഗാ ക്വിസിൽ പങ്കെടുക്കാൻ ഈ ലിങ്കിൽ ക്ലിക്കുക [4]

ചിൽഡ്രൻ @ സ്റ്റേജ്[തിരുത്തുക]

നാടകം[തിരുത്തുക]

വിദ്യാർഥികളിൽ ചിൽഡ്രൻ @ സ്റ്റേജ് എന്ന പേരിൽ സംഘടിപ്പിക്കുന്ന നാടക മത്സരം ശ്രദ്ധേയമാണ്.പ്രാദേശിക തലങ്ങളിൽ നിന്നും വിദ്യാർഥികളുടെ ശ്രദ്ധേയമായ നാടകങ്ങൾ ജില്ലാ തലങ്ങളിൽ അവതരിപ്പിക്കപ്പെടുകയും ജില്ലാ തലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാടകങ്ങൾ സംസ്ഥാന തലങ്ങളിൽ മാറ്റുരക്കുകയുമാണ് ചെയ്യാറുള്ളത്. 2009 ജനുവരി 26 ന് ഈ രീതിയിൽ ചിൽഡ്രൻ @ സ്റ്റേജിന്റെ സംസ്ഥാന മൽസരം പെരിന്തൽമണ്ണയിൽ നടന്നു.

കുട്ടികളുടെ സിനിമ[തിരുത്തുക]

ചിൽഡ്രൻ അറ്റ് സ്റ്റേജിന് കീഴിൽ നിർമ്മിക്കുന്നു മലർവാടിയുടെ പ്രഥമ ടെലിസിനിമയാണ് 8Gb. കുട്ടികൾക്ക് മൂല്യങ്ങളും ഗുണപാഠങ്ങളും പകർന്നു നൽകുന്ന ഈ ചലചിത്രം മലർവാടി സംസ്ഥാനസമിതിയംഗങ്ങൾ രചനയും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. [5]

പുറത്തിറക്കിയ സിഡികൾ[തിരുത്തുക]

മലർവാടി പാട്ട് സിഡി
 • ചക്കരമാമ്പഴം-ഓഡിയോ ആൽബം
 • മിന്നൂസ് -കുട്ടികളുടെ പാട്ടുകൾ
 • കിലുകിലൂസ് -മലർവാടി വീഡിയോ ആൽബം
 • കുട്ടാപ്പി-ആനിമേഷൻ ചിത്രം[6]
 • ഓരുമയുടെ പുഞ്ചിരി -ഗാനം
 • അറിവിൻറെ പാഠങ്ങൾ
 • ചിൽഡ്രൻ അറ്റ് സ്റ്റേജ് -കുട്ടികളുടെ നാടകം
 • മലർവാടി വിജ്ഞാനോത്സവം-2006
 • മലർവാടി വിജ്ഞാനോത്സവം-2007[7]
 • മലർവാടി വിജ്ഞാനോത്സവം-2008[8]
 • മലർവാടി വിജ്ഞാനോത്സവം-2009[9]
 • മലർവാടി വിജ്ഞാനോത്സവം-2010

അംഗീകാരങ്ങൾ[തിരുത്തുക]

മലർവാടി പുറത്തിറക്കിയ കുട്ടികൾക്കായുള്ള ആനിമേഷൻ ചിത്രമായ കുട്ടാപ്പി എന്ന സിഡി 2009 ലെ ഏറ്റവും മികച്ച കുട്ടികൾക്കായുള്ള ആനിമേഷൻ ചിത്രമായി തെരഞ്ഞെടുക്കുകയും സാസ്കാരിക മന്ത്രിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുകയും ചെയ്തു.[അവലംബം ആവശ്യമാണ്] കുഞ്ഞുങ്ങൾക്ക്‌ നല്ല ശീലവും പ്രകൃതിയുടേയും നന്മയുടെയും പാഠങ്ങളും പകർന്നു നൽകുന്ന കഥകളും പാട്ടുകളുമാണ്‌ കുട്ടാപ്പിയിലുള്ളത്‌. പ്രകൃതി നശീകരണം, മലിനീകരണം, മനുഷ്യ സ്നേഹം, സാമൂഹിക ബോധം, തുടങ്ങിയ പാഠങ്ങൾ കുട്ടാപ്പി കൂട്ടുകാർക്ക്‌ പകർന്ന്‌ നൽകുന്നു.[10]

ശ്രദ്ധേയമായ മറ്റു പ്രവർത്തനങ്ങൾ[തിരുത്തുക]

 • എഴുത്തുകൂട്ടം രചനാ ശില്പശാല
 • സംസ്ഥാന നാടകമത്സരം
 • കുട്ടിക്കറിത്തോട്ടം
 • ധീരതാ അവാർഡ് വിതരണം
 • പ്രൊജക്ട് മത്സരങ്ങൾ
 • മലർവാടി 'പണിപ്പുര-09'
 • ചിത്രരചനാ മത്സരം
 • ഒരു കൈ ഒരു തൈ
 • മലർവാടി വീട്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മലർവാടി_ബാലസംഘം&oldid=2512302" എന്ന താളിൽനിന്ന് ശേഖരിച്ചത്