മലയാളി സഭാ മന്ദിരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മലയാളി സഭാ മന്ദിരം

തിരുവിതാംകൂറിലെ നിരവധി സാമൂഹ്യ മാറ്റങ്ങളുമായി ബന്ധപ്പെട്ട ശ്രമങ്ങൾക്ക് വേദിയായ ഇടമാണ് കൊല്ലത്തെ മലയാളി സഭാ മന്ദിരം. നായർ സമുദായ സംഘടനയായ "മലയാളി സഭ" യുടെ ആദ്യ കാല പ്രവർത്തനങ്ങൾ ഇവിടെ കേന്ദ്രീകരിച്ച് നടന്നിരുന്നു.[1] കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ തുടങ്ങുന്ന ദേശീയപാത 183ജില്ലാ പഞ്ചായത്ത് കാര്യാലയത്തിനും കമ്മാൻ കുളത്തിനും സമീപത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ആസ്ഥാനമായിരുന്നിവിടം. പിന്നീട് മലയാളി സഭ സ്കൂളായി. ഇപ്പോൾ എൻ.എസ്.എസ്. യു.പി.എസ്. മലയാളി സഭയായി പ്രവർത്തിക്കുന്നു.

1905 കാലഘട്ടത്തിൽ നായർ - ഈഴവ ലഹളകൾ വ്യാപകമായി. സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് ആരംഭിച്ച ലഹള ഹരിപ്പാട്, കായംകുളം, കൊല്ലം, പരവൂർ തുടങ്ങിയ ഇടങ്ങളിൽ വ്യാപിച്ചു. ലഹള അവസാനിപ്പിക്കുവാൻ ദിവാൻ മാധവറാവു തീവണ്ടിയിൽ കൊല്ലത്തെത്തുകയും മലയാളി മന്ദിരത്തിൽ വച്ച് ഇരു സമുദായങ്ങളുടെയും പ്രതിനിധികളുമായി ചർച്ച ചെയ്യുകയും ചെയ്ത് ലഹളക്ക് വിരാമമിട്ടു. കാവാലം നീലകണ്ഠപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.വി. കുഞ്ഞുരാമനും പങ്കെടുത്തിരുന്നു. യോഗ തീരുമാനമനുസരിച്ച് സർക്കാർ ഉത്തരവിറക്കിയ എല്ലാ സ്കൂളുകളിലും നാനാ ജാതി മതസ്ഥർക്ക് പ്രവേശനം നൽകുവാൻ ആരും തടസ്സം നിൽക്കരുതെന്ന് തീരുമാനിക്കപ്പെട്ടു.[2]

അവലംബം[തിരുത്തുക]

  1. കേശവൻ നായ‍ർ, പി. (2020). കൊല്ലത്തിന്റെ ഇന്നലെകൾ. കൊല്ലം: ദേശിംദനാട് സാഹിത്യ സംഘം. p. 111.
  2. സദാശിവൻ, ടി.ഡി (2005). തിരുവിതാംകൂർ ചരിത്രത്തിൽ തൃക്കരുവാ പഞ്ചായത്തിന്റെ സാംസ്കാരിക പൈതൃകം. കൊല്ലം: ഭരത സാംസ്കാരിക വേദി. pp. 75–76.
"https://ml.wikipedia.org/w/index.php?title=മലയാളി_സഭാ_മന്ദിരം&oldid=3418125" എന്ന താളിൽനിന്ന് ശേഖരിച്ചത്