മലയാളത്തിലെ പോർച്ചുഗീസ് പദങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1498 ലെ വാസ്കോ ഡ ഗാമയുടെ ചരിത്ര യാത്ര ലോകഗതി തന്നെ മാറ്റി മറിച്ച ഒന്നായി ആണ് ഗണിക്കപ്പെടുന്നത്. ആ യാത്രയെ തുടർന്നുള്ള 500 വർഷ കാലം കോളോണീയൽ കാലഘട്ടം എന്ന് അറിയപ്പെടുന്നു ഭാഷയും , സംസ്ക്കാരവും ദൈവചിന്തയും ദേശബോധവും എല്ലാം തന്നെ അചിന്തനീയമായ മാറ്റങ്ങൾക്ക് വിധേയമായികൊണ്ടേയിരുന്ന അഞ്ച നൂറ്റാണ്ടുകളായിരുന്നു കോളോണീയൽ കാലഘട്ടം ,വൈദേശീകരായ പോർച്ചുഗീസ്/ഡച്ച്/ഡാനിഷ്/ഇംഗ്ലീഷ്/ ഭരണാധികാരികളും വണിക്കുകളും നാടുകൊള്ളയടീച്ചു എന്നാണ് ഭരിക്കപ്പെട്ടവരാൽ രചിക്കപ്പെട്ട പിൽക്കാല ചരിത്രം വാദിക്കുന്നത്. എന്നാൽ അധിനിവേശം ശാശ്വതമായ ഒരു മാറ്റം വരുത്തിയിട്ടുണ്ടാവുക ഭാഷകളിലായിരിക്കും. യൂറോപ്പ്യൻ ഭാഷകളുടെ ഈ സ്വാധീനത്തിനു വിധേയമായിട്ടില്ലാത്ത ഇന്ത്യൻ ഭാഷകൾ കുറവാണ്.

മലയാളവും പോർച്ചുഗീസും[തിരുത്തുക]

1498ൽ കോഴിക്കോട് കാലുകുത്തിയ ഗാമ 1524 മരണം വരിച്ചതും മലയാള മണ്ണീൽ തന്നെയായിരുന്നു. കോട്ടകളും ദേവാലയങ്ങളും വ്യാപാര കേന്ദ്രങ്ങളും പണിതു കൊണ്ട് മെല്ലെ സൈനികശക്തിയായി മാറുകയായരുന്നു പോർച്ചുഗീസ് കാർ. ഭരണം നേരിട്ടല്ലാതെ നാട്ടുരാജാക്കന്മാരിലൂടെ നടത്തിയ അധിനിവേശക്കാർ വാസ്തുവിദ്യയിലും ക്രൈസ്തവ ആരാധനാ രീതികളിലും സമൂലമായ മാറ്റങ്ങൾ വരുത്തി. ഇതെല്ലാം ഭാഷയിൽ പുതിയ വാക്കുകൾ ഉണ്ടാവാൻ കാരണവുമായി.

മലയാളത്തിലെ പോർച്ചുഗീസ് പദങ്ങൾ[തിരുത്തുക]

മലയാള പദം പോർച്ചുഗീസ് മൂലപദം അർത്ഥം
അലമാര Armário
ഇസ്തിരി estirar നീട്ടുക നിവർക്കുക
മേസ്തിരി mestre മേൽനോട്ടം വഹിക്കുന്നയാൾ,മാസ്റ്റർ
ഇസ്ക്കൂൾ escola സ്കൂൾ
ജനാല janela ജനൽ
മേശ mesa
ഷോഡതി sorte ഭാഗ്യം
കുരിശ് cruz കുരിശ്
കോപ്പ copa കപ്പ്
പിരാക്ക് praga ശപിക്കുക
വെഞ്ചരിപ്പ്

(ക്രിസ്തീയ മലയാളം)

Vantaga അനുഗ്രഹം
വാര vara കമ്പ്, മുഴം
വികാരി vicar
പാതിരി padre പുരോഹിതൻ
വീഞ്ഞ് vinho വൈൻ
തുവാല toalha ടവൽ
കസേര cadeira കസേര
കടലാസ് cartaz പോസ്റ്റ്ർ
വസ്ത്രം vestir ഉടുക്കുക/വസ്ത്രം ധരിക്കുക
കശുമാവ്/കശുവണ്ടി caju കശുമാവ് , അതിന്റെ ഫലം
പേര pera pear
ലേലം leilão ലേലം വിളി
ചാവി chave താക്കോൽ
സവാള cebola ഉള്ളി /onion
സെമിത്തേരി cemitério ശശ്മാനം
വിനാഗിരി vinagre
കുശിനി cozinha അടുക്കള/പാചകം/പാചകക്കാരൻ കാരി
കുമ്പസാരം Confessar പാപസങ്കീർത്തനം[1]

[2]

കൊന്ത Conta മാലയിലെ മുത്ത്
വരാന്ത varanda Balcony
തോത് todo total,മൊത്തം

അവലംബം[തിരുത്തുക]

  1. ശബ്ദ താരാവലി ശ്രീ കണ്ഠേശ്വരം . ഏഴാം പതിപ്പ്
  2. http://en.pons.eu/translate

ഇതും കൂടി കാണുക[തിരുത്തുക]