മലയാളത്തിന്റെ വർണ്ണവ്യവസ്ഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദ്രാവിഡത്തിന്റെയും സംസ്കൃതത്തിന്റെയും സ്വഭാവങ്ങളെ സ്വാംശീകരിച്ചതാണ് മലയാളത്തിന്റെ വർണ്ണവ്യവസ്ഥ. വിപുലമായ വർണ്ണസഞ്ചയത്തിന്റെ ഉപയോഗത്തിലൂടെ സംസ്കൃതത്തിൽനിന്ന് തത്സമരൂപത്തിൽത്തന്നെ പദങ്ങളെ സ്വീകരിച്ച മലയാളം ദ്രാവിഡഭാഷയുടെ വിന്യാസക്രമങ്ങളെ മറികടന്ന് വർത്തിക്കുന്നു. സംസ്കൃത്തെക്കൂടാതെ പ്രാകൃതഭാഷകൾ, ഇംഗ്ലീഷ് മുതലായവ മലയാളത്തിന്റെ വർണ്ണവ്യവസ്ഥയെ സ്വാധീനിച്ചിട്ടുണ്ട്.

വർണ്ണസഞ്ചയം[തിരുത്തുക]

ദ്രാവിഡവർണ്ണസഞ്ചയത്തോട് സംസ്കൃതവർണ്ണസഞ്ചയം ചേർന്ന വിപുലമായ വർണ്ണസഞ്ചയമാണ് മലയാളത്തിനുള്ളത്. സംസ്കൃതത്തിൽനിന്ന് സ്വീകരിച്ച അതിഖരഘോഷങ്ങളും ഊഷ്മാക്കളും ഋകാരം തുടങ്ങിയവയും മലയാളപദങ്ങളുടെ ഉച്ചാരണത്തിലും എഴുത്തിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്.

സ്വരങ്ങൾ[തിരുത്തുക]

താഴെ പറയുന്നവയാണ് മലയാളത്തിലെ അടിസ്ഥാനസ്വരങ്ങൾ. ഋ, ഌ, ഐ, ഔ, അം, അഃ എന്നിവ ഇവയോട് വ്യഞ്ജനങ്ങൾ ചേർന്നുണ്ടാകുന്ന സിലബിളുകളെ കുറിക്കുന്ന ലിപിചിഹ്നങ്ങൾ (അക്ഷരങ്ങൾ - Letters) മാത്രമാണ്.

മലയാളത്തിലെ അടിസ്ഥാന സ്വരങ്ങൾ
അഗ്രം

(വർത്തുളിതം)

കേന്ദ്രം

(നിഷ്പക്ഷം)

മൂലം

(അവർത്തുളിതം)

ഹ്രസ്വം ദീർഘം ഹ്രസ്വം ദീർഘം ഹ്രസ്വം ദീർഘം
ഉച്ചം ഉ്
മദ്ധ്യം
നിമ്‌നം

സവിശേഷതകൾ[തിരുത്തുക]

  • കേന്ദ്രോച്ചസ്വരമായ ‘ഉ്’ സ്വനിമികത്വത്തോടെ നിലനിൽക്കുന്നു എന്നത് മലയാളത്തിന്റെ പ്രത്യേകതയാണ്. മറ്റു ദ്രാവിഡഭാഷകളുൾപ്പെടെ മിക്ക ഭാഷകളിലും ഈ സ്വനത്തിന് ഒരു ഉപസ്വനമായി മാത്രമാണ് നിലനിൽപ്പ്.
  • സാമാന്യമായ ഉച്ചാരണസ്വഭാവമനുസരിച്ച് മലയാളത്തിലെയും മുൻസ്വരങ്ങൾ അവർത്തുളിതവും പിൻസ്വരങ്ങൾ വർത്തുളിതവുമാണ്.
  • ഐ, ഔ എന്നിവയ്ക്ക് ഇൻഡൊ-യൂറോപ്യൻ തുടങ്ങിയ ഗോത്രങ്ങളിൽപ്പെടുന്ന ഭാഷകളിൽ ദ്വിസ്വരത്വമുണ്ടെങ്കിലും ദ്രാവിഡത്തിൽ അവയിലെ ഘടകസ്വനങ്ങൾ തമ്മിലുള്ള ബന്ധം അയഞ്ഞതായതിനാൽ അകാരത്തോട് പ്രവാഹി ചേർന്ന സിലബിളുകാളായാണ് അവ പെരുമാറുന്നത്[അവലംബം ആവശ്യമാണ്]. അതിനാൽ മലയാളത്തിൽ ദ്വിസ്വരങ്ങൾ ഇല്ലെന്നുതന്നെ പറയാം.
  • ഋ, ഌ എന്നിവയും അവയുടെ ദീർഘങ്ങളും സംസ്കൃതത്തിൽനിന്ന് കടംകൊണ്ടവയാണ്. ഇവ റ, ല എന്നീ മദ്ധ്യമങ്ങളോട് കേന്ദ്രസ്വരം ചേർന്നുണ്ടായവയാണ്. ഇൻഡോ-യൂറോപ്യൻ ഭാഷകളിൽ ഇവയെ സ്വരീകൃതവ്യഞ്ജനങ്ങളായിട്ടാണ് കണക്കാക്കുന്നത്. ഋകാരമൊഴികെയുള്ളവ ആധുനികമലയാളലിപിയിൽ ഒഴിവാക്കിയിരിക്കുന്നു.
  • അനുസ്വാരം, വിസർഗ്ഗം എന്നിവ മ, ഹ എന്നിവയുടെ കേവലവ്യഞ്ജനരൂപങ്ങൾ മാത്രമാണ്.

വ്യഞ്ജനങ്ങൾ[തിരുത്തുക]

മലയാളവ്യഞ്ജനങ്ങൾ
ഓഷ്ഠ്യം ഓഷ്ഠ്യദന്ത്യം ദന്ത്യം ദന്ത്യവർത്സ്യം വർത്സ്യം മൂർദ്ധന്യം താലവ്യം മൃദുതാലവ്യം
ശ്വാസി നാദി ശ്വാസി നാദി ശ്വാസി നാദി ശ്വാസി നാദി ശ്വാസി നാദി ശ്വാസി നാദി ശ്വാസി നാദി ശ്വാസി നാദി
സ്പർശം അല്പപ്രാണം റ്റ
മഹാപ്രാണം
അനുനാസികം
മദ്ധ്യമം പ്രവാഹി
കമ്പിതം
ഉൽക്ഷിപ്തം
പാർശ്വികം
ഘർഷം ഊഷ്മാക്കൾ ഘോഷി

സവിശേഷതകൾ[തിരുത്തുക]

  • സ്വരമദ്ധ്യത്തിലും അനുനാസികങ്ങൾക്കു ശേഷവും ഖരാക്ഷരങ്ങൾ മലയാളത്തിലും മറ്റു ദ്രാവിഡഭാഷകളിലും സവർണ്ണനം മൂലം നാദീകരിക്കപ്പെട്ട് മൃദുവായിത്തീരുന്നു. കാൾഡ്വൽ ഈ സവിശേഷതയെ ഖര-മൃദുപരിവർത്തനം എന്ന് നാമകരണം ചെയ്യുന്നു. ഔല്പത്തികമായി ഖരാക്ഷരങ്ങളായതിനാൽ ഇവയെ ഖരാക്ഷരങ്ങളുടെ ഉപസ്വനങ്ങളായാണ് കണക്കാക്കുന്നത്.
  • ചിലപ്പോൾ അനുനാസികം പിൻ‌വരുന്ന ഖരാക്ഷരത്തെയും സവർണ്ണനത്തിലൂടെ അനുനാസികമാക്കിമാറ്റുന്നു. മലയാളത്തിന്റെ ഈ സവിശേഷതയെയാണ് അനുനാസികാതിപ്രസരം എന്നുവിളിക്കുന്നത്.
  • ദന്ത്യ-വർത്സ്യാനുനാസികങ്ങൾ, രേഫറകാരങ്ങൾ, മൂർദ്ധന്യ-വർത്സ്യഖരങ്ങൾ ഇവ ഇന്ന് ദ്രാവിഡഭാഷകളിൽ മലയാളത്തിൽ മാത്രമേ വ്യത്യയത്തോടെ നിലനിൽക്കുന്നുള്ളൂ.
  • ട, ഡ ഇവയും ത, ദ എന്നിവയും പദാന്തത്തിലും പദാന്തസന്ധികളിലും (സംസ്കൃതപദങ്ങളിൽ) യഥാക്രമം ളകാരലകാരങ്ങളായി മലയാളികൾ ഉച്ചരിക്കുന്നു. ളകാരലകാരചില്ലുകളുടെ ലിപി ട, ത ഇവയിൽനിന്ന് രൂപപ്പെട്ടതാണ്. വൈദികസംസ്കൃതത്തിന്റെ ഒരു സവിശേഷതയായിരുന്നു ഈ വർണ്ണപരിണാമം.

ചില്ലുകൾ[തിരുത്തുക]

മലയാളഭാഷയിൽ സ്വരസഹായം കൂടാതെ പദാന്തത്തിൽ തനിയേ നിൽക്കാവുന്ന, സ്വന്തമായി ലിപിയുള്ള, വ്യഞ്ജങ്ങളെ ചില്ലുകൾ എന്ന ഗണത്തിൽ പെടുത്തിയിരിക്കുന്നു. യ, ര, റ, ല, ള, ഴ, ണ, ന, മ എന്നീ ഒൻപതു വ്യഞ്ജനങ്ങളേ മലയാളത്തിൽ പദാന്തത്തിൽ വരൂ. എന്നാൽ സംസ്കൃതപദങ്ങൾ അതേപോലെ മലയാളത്തിൽ ഉപയോഗിക്കുമ്പോഴും, സംസ്കൃതം മലയാളലിപിയിൽ എഴുതുമ്പോഴും മറ്റും ക, ട, ത എന്നീ വ്യഞ്ജനങ്ങളും പദാന്തത്തിൽ വരും. യകാരം സ്വതന്ത്രമായി വരുന്ന സന്ദർഭങ്ങൾ കുറവായതിനാൽ അതിനെ ചില്ലുകളിൽ പെടുത്താറില്ല. ര-റകൾക്കും ള-ഴകൾക്കും പദാന്തത്തിൽ നിർവിഷമീകരണം സംഭവിച്ച് ധ്വനിഭേദമില്ലാതാകുന്നു. അനുസ്വാരം മകാരത്തിന്റെ ചില്ലാണെന്ന് കേരളപാണിനി അഭിപ്രായപ്പെടുന്നുവെങ്കിലും അതിനോടു വിയോജിക്കുന്ന പണ്ഡിതന്മാരും ഉണ്ട്. സംസ്കൃതത്തിന്റെ രീതിയിൽ നിന്ന് വ്യത്യസ്തമായി, കേവലമകാരം വരുന്ന സ്ഥലങ്ങളിൽ മലയാളത്തിൽ അനുസ്വാരത്തിന്റെ ലിപി ഉപയോഗിക്കുന്നു. ഇക്കാരണത്താലാകണം കേരളപാണിനി അനുസ്വാരത്തെ മലയാളഭാഷയെ സംബന്ധിച്ചിടത്തോളം മകാരത്തിന്റെ ചില്ലായും കണക്കാക്കുന്നത്. ചില്ലുകളെ കുറിക്കുന്ന ലിപികൾ താഴെ:

ൿ

നിയന്ത്രിതസ്വനിമങ്ങളും പ്രാന്തസ്വനിമങ്ങളും[തിരുത്തുക]

ഫറോക്ക്, ഫീസ് തുടങ്ങിയ വാക്കുകളിലെ ദന്ത്യോഷ്ഠ്യഘർഷം പേർഷ്യൻ, ഇംഗ്ലീഷ് തുടങ്ങിയ വിദേശഭാഷകളിൽനിന്ന് മലയാളം കടംകൊണ്ടതാണ്. അതിനാൽ ഈ വ്യഞ്ജനം മലയാളത്തിൽ ഒരു പ്രാന്തസ്വനിമമാണ്. അന്യഭാഷകളിൽനിന്ന് മലയാളികളുടെ ഉച്ചാരണത്തിൽ സ്ഥാനം പിടിച്ച നിരവധി സ്വനങ്ങളുണ്ടെങ്കിലും അവയ്ക്ക് സ്വനിമപദവി നൽകപ്പെട്ടിട്ടില്ല.

വർണ്ണഘടന[തിരുത്തുക]

സിലബികഘടന[തിരുത്തുക]

വർണ്ണവിതരണം[തിരുത്തുക]

മലയാളത്തിന്റെ വർണ്ണവിതരണത്തിലെ ചില സവിശേഷതകൾ താഴെ കൊടുക്കുന്നു:-

  • സ്വരങ്ങൾ പദാദിയിൽ മാത്രമേ സ്വതന്ത്രമായി നിൽക്കുന്നുള്ളൂ. സന്ധിയിൽ വിവൃത്തി പരിഹരിക്കാൻ യകാരവകാരങ്ങൾ ആഗമമായി വരും.
  • സംവൃതോകാരം മലബാറിലെ വാമൊഴിഭേദത്തിൽ പദത്തിന്റെ ആദിമദ്ധ്യങ്ങളിൽ ഒരു ഉപസ്വനമായി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും പദാന്തത്തിൽ മാത്രമാണ് ഈ സ്വരം (ഋകാരത്തിലൊഴികെ) സ്വനിമത്വത്തോടെ പ്രത്യക്ഷപ്പെടുന്നുള്ളൂ. ഈ സ്വരത്തിന്റെ ദീർഘം ഒരു അനുതാനസവിശേഷത മാത്രമാണ്.
  • ങകാരം പദമദ്ധ്യത്തിൽ, കൂട്ടക്ഷരമായി മാത്രം പ്രത്യക്ഷപ്പെടുന്നു.
  • ഞകാരം പദമദ്ധ്യത്തിൽ ഒറ്റയ്ക്ക് വരില്ല.
  • ദ്രാവിഡവർണ്ണങ്ങളിൽ ട, ണ, ള, ഴ ഇവ ആദത്തപദങ്ങളിൽ മാത്രമേ പദാദിയിൽ വരൂ.
  • റ്റകാരം ഇരട്ടിച്ചോ വർത്സ്യനകാരത്തോടു ചേർന്നോ മാത്രമേ പ്രത്യക്ഷപ്പെടൂ. അതും പദമദ്ധ്യത്തിൽ. വർത്സ്യനകാരത്തിനു പിൻപ് മൃദൂച്ചാരണമാണ്.
  • വർത്സ്യ-ദന്ത്യനകാരങ്ങൾ ഒറ്റയ്ക്കു നിൽക്കുമ്പോഴും ഇരട്ടിക്കാത്തപ്പൊഴും പൂരകവിതരണത്തിലാണ്. ദന്ത്യനകാരം പദാദിയിലും ദന്ത്യവർഗ്ഗത്തോടുചേർന്നും പ്രത്യക്ഷപ്പെടുമ്പോൾ വർത്സ്യനകാരം പദമദ്ധ്യത്തിൽ ഒറ്റയ്ക്കും ദന്ത്യവർഗ്ഗം ഒഴികെയുള്ള വ്യഞ്ജനങ്ങളോടുചേർന്നും പദാന്തത്തിൽ ഒറ്റയ്ക്ക് ചില്ലായും പ്രത്യക്ഷപ്പെടുന്നു. ഇരട്ടിപ്പിൽ മാത്രമാണ് ഈ വ്യഞ്ജനങ്ങൾക്ക് വ്യത്യയം.
  • യ, ര, റ, ല, ള, ഴ, ണ, ന, മ എന്നീ ഒൻപതു വ്യഞ്ജനങ്ങളേ മലയാളത്തിൽ പദാന്തത്തിൽ വരൂ.
  • ഷ, ഹ , റ, ഴ എന്നിവയ്ക്ക് മലയാളത്തിൽ ഇരട്ടിപ്പില്ല.

ഇവ കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]