മലയാളഐക്യവേദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൊതുരംഗത്ത് മലയാളഭാഷയുടെ സമഗ്രപുരോഗതി മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു സംഘടനയാണു മലയാള ഐക്യവേദി.[1][2][3]

ചരിത്രം[തിരുത്തുക]

'ഭരണവും വിദ്യാഭ്യാസവും മലയാളത്തിൽ' എന്ന മുദ്രാവാക്യമുയർത്തി 2009 നവം. 14,15 തിയതികളിൽ വടകര നടന്ന സമ്മേളനത്തിൽ വെച്ചാണു മലയാള ഐക്യവേദി രൂപൂകരിച്ചത്. 2009 ലെ ബിരുദ പുന:സംഘടനയിൽ മലയാളഭാഷയും സാഹിത്യവും പിന്തള്ളപ്പെട്ടതിനോടുള്ള പ്രതിഷേധമായി മാര്ച്ച് മാസത്തിൽ ആരംഭിച്ച കൂട്ടായ്മകൾ പൊതുപരിപാടി മുൻനിർത്തി മലയാള ഐക്യവേദി എന്ന സംഘടനയായി മാറുകയായിരുന്നു. ആവശ്യത്തിനായി സമാനാശയങ്ങളുള്ള സംഘടനകളുമായിച്ചേർന്ന് ഐക്യമലയാളപ്രസ്ഥാനമെന്ന കുടക്കീഴിൽ സമരമാർഗ്ഗത്തിലാണ് സംഘടനയിപ്പോൾ. മലയാളഐക്യവേദിയുടെ പ്രസിദ്ധീകരണവിഭാഗം ഡോ.പി.പവിത്രൻറെ മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം എന്നപുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇടപെട്ട പ്രധാന പ്രശ്നങ്ങൾ[തിരുത്തുക]

 • വിജ്ഞാനഭാഷാ വികസനം
 • കോടതിഭാഷാപ്രശ്നം [4]
 • എസ്. എസ്. എല്. സി. ബുക്കിൽ നിന്ന് മലയാളത്തിൽ പേര് എഴുതുന്നത് എടുത്തുകളയുന്നതിനെതിരെ
 • കടകളുടെ ബോർഡുകള് മലയാളത്തിലാക്കുക എന്ന ആവശ്യം ഉന്നയിച്ച് തൃശ്ശൂരിലെയും കോഴിക്കോട്ടെയും ആയിരക്കണക്കിന് കടകളിൽ കയറി പ്രചരണം നടത്തി.
 • 2010 നവംബറിൽ മലയാളം നിർബന്ധിത ഒന്നാംഭാഷയാക്കുന്നതിന് സർക്കാരിന് ഭീമഹർജി നൽകി
 • ഒന്നാംഭാഷാസമരം

ഉപസമിതികൾ[തിരുത്തുക]

 • ഭരണഭാഷാവേദി
 • ശാസ്ത്രമലയാളവേദി
 • സാമൂഹ്യശാസ്ത്ര മലയാളവേദി
 • മലയാള മാധ്യമവേദി
 • മലയാള വിവരസാങ്കേതിക വേദി,
 • മലയാള വിവർത്തക വേദി
 • പ്രൈമറിതല മലയാളവേദി
 • ഹൈസ്കൂള് തല മലയാളവേദി
 • ഹയർസെക്കന്ററി തല മലയാളവേദി
 • ബിരുദതല മലയാളവേദി
 • ബിരുദാനന്തരതല മലയാളവേദി


അവലംബം[തിരുത്തുക]

 1. http://www.deshabhimani.com/news-kerala-palakkad-latest_news-443320.html
 2. http://www.mangalam.com/print-edition/keralam/256610
 3. http://deshabhimani.com/news-kerala-all-latest_news-421010.html
 4. http://janayugomonline.com/%E0%B4%95%E0%B5%8B%E0%B4%9F%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82-%E0%B4%AD%E0%B4%B0%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D/
"https://ml.wikipedia.org/w/index.php?title=മലയാളഐക്യവേദി&oldid=2154812" എന്ന താളിൽനിന്ന് ശേഖരിച്ചത്