മലയാളം മിഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രമാണം:Mm Logo.jpg
മലയാളം മിഷന്റെ ലോഗോ

ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭമാണ് മലയാളം മിഷൻ[1]. സാംസ്കാരിക കാര്യ വകുപ്പിന് കീഴിലാണ് മലയാളം മിഷൻ പ്രവർത്തിക്കുന്നത്. 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്നതാണ് മിഷന്റെ മുദ്രാഭാഷ്യം. മറുനാടൻ മലയാളി സംഘടനകളുമായി സഹകരിച്ചാണ് മിഷൻ പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ കേരളത്തിന് പുറത്തും, മറ്റ് രാജ്യങ്ങളിലും മലയാളം മിഷൻ ചാപ്റ്ററുകൾ രൂപവത്കരിച്ചിട്ടുണ്ട്. 2009 ജനുവരി 19-ന് മലയാളം മിഷൻ രൂപീകരിച്ച് സര്ക്കാമർ ഉത്തരവിറക്കി. 2009 ഒക്‌ടോബർ 22-ന് മലയാളം മിഷൻ കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദൻ ഉല്ഘാിടനം ചെയ്തു. ഡല്ഹിംയിൽ നടന്ന ഉല്ഘാമട ചടങ്ങിൽ ഡല്ഹി് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അധ്യക്ഷത വഹിച്ചു.

മലയാളം മിഷൻ കോഴ്‌സുകൾ[തിരുത്തുക]

മലയാള ഭാഷാപഠനത്തിനായി നിലവിൽ നാല് കോഴ്‌സുകളാണ് മലയാളം മിഷൻ നടത്തുന്നത്. മലയാളം മിഷന്റെ പ്രാഥമിക കോഴ്സാണ് കണിക്കൊന്ന. 6 വയസ്സ് പൂർത്തിയായ ആർക്കും സർട്ടിഫിക്കറ്റ് കോഴ്‌സിനു (2 വർഷം) ചേരാം. തുടർന്ന് ഡിപ്ലോമ (2 വർഷം), ഹയർ ഡിപ്ലോമ (3 വർഷം), സീനിയർ ഹയർ ഡിപ്ലോമ (3 വർഷം) ക്രമാനുക്രമം കോഴ്സ് ചെയ്യാവുന്നതാണ്. ഈ കോഴ്‌സുകൾ പൂർത്തീകരിക്കുമ്പോൾ പത്താംക്ലാസിന്‌ തത്തുല്യമായ നിലവാരത്തിലേക്ക് വിദ്യാർത്ഥികൾക്ക് എത്തിച്ചേരുവാൻ സാധിക്കും. എല്ലാ കോഴ്‌സുകളും സൗജന്യമായാണ് നടത്തുന്നത്.

ലക്ഷ്യങ്ങൾ[തിരുത്തുക]

 1. ലോകമെമ്പാടുമുള്ള പ്രവാസിമലയാളികളുടെ സഹകരണത്തോടെ ഇന്ത്യയിലെയും വിദേശത്തെയും വിവിധ സ്ഥലങ്ങളിൽ മലയാള ഭാഷാപഠനകേന്ദ്രങ്ങൾ സ്ഥാപിക്കുകയും മേൽനോട്ടം വഹിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക.
 2. പ്രവാസിമലയാളി കുട്ടികളുടെ ആവശ്യാനുസരണം മലയാള ഭാഷയും സാഹിത്യവും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പരിചയിക്കുന്നതിനായി സർട്ടിഫിക്കറ്റ്, ഡിപ്ളോമ, ഹയർ ഡിപ്ളോമ, സീനിയർ ഹയർ ഡിപ്ളോമ തുടങ്ങിയ വിവിധ കോഴ്സുകൾ ആരംഭിക്കുക.
 3. വിവിധ കോഴ്സുകൾക്കായി പാഠ്യപദ്ധതിയും, പാഠപുസ്തകങ്ങളും, കൈപ്പുസ്തകങ്ങളും മറ്റ് ദൃശ്യ-ശ്രാവ്യ പഠന സാമഗ്രികളും തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക.
 4. പഠന കേന്ദ്രങ്ങളിലെ അധ്യാപകർക്ക് പരിശീലനം നൽകുക.
 5. കേരളത്തിലെ സാംസ്കാരിക ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് പഠന കേന്ദ്രങ്ങളിലെ കുട്ടികൾക്ക് അവസരം നൽകുക.
 6. സംഘത്തെ സർക്കാർ ഏൽപ്പിച്ചേക്കാവുന്ന അപ്രകാരമുള്ള മറ്റ് കർത്തവ്യങ്ങൾ നിർവഹിക്കുക.
 7. പ്രവാസിമലയാളികളുടെ കുട്ടികൾക്ക് മലയാള ഭാഷയും കേരള സംസ്കാരവും പരിചയപ്പെടുവാൻ അവസരം നൽകുക.
 8. മലയാള ഭാഷയുടെയും കേരള സംസ്കാരത്തിന്റെയും സംരക്ഷണവും പോഷണവും ഉറപ്പുവരുത്തുക.
 9. മലയാള ഭാഷ തെറ്റുകൂടാതെ പറയുവാനും എഴുതുവാനും വായിക്കുവാനും കുട്ടികൾക്ക് പരിശീലനം നൽകുക.
 10. കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് മലയാള ഭാഷാപഠനം പ്രയോജനപ്പെടുത്തുക.
 11. പ്രവാസിമലയാളികളുടെ കുട്ടികൾക്ക് മലയാള സാഹിത്യ പ്രതിഭകളുമായി ആശയവിനിമയം നടത്തുന്നതിനും അവരുടെ സർഗവാസനകൾ പോഷിപ്പിക്കുന്നതിനും മലയാള ഭാഷയിലൂടെ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അവസരങ്ങൾ ലഭ്യമാക്കുക.
 12. മലയാള സാഹിത്യത്തിന്റെ ഉത്ഭവ വികാസ പരിണാമങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുക.
 13. കേരളത്തെ സംബന്ധിക്കുന്ന പൊതുവിജ്ഞാനം കുട്ടികൾക്ക് ലഭ്യമാക്കുക.
 14. കേരളത്തിലെ ചരിത്രസ്മാരകങ്ങളെയും സാംസ്കാരിക കേന്ദ്രങ്ങളെയും സംബന്ധിക്കുന്ന നേരിട്ടുള്ള അറിവ് ലഭിക്കുന്നതിന് കുട്ടികൾക്ക് അവസരം ലഭ്യമാക്കുക.
 15. ആധുനിക സാങ്കേതിക വിദ്യയുമായി മലയാള ഭാഷയെ കൂട്ടിയിണക്കുന്നതു കൊണ്ടുണ്ടാകുന്ന നേട്ടങ്ങൾ കുട്ടികളെ പഠിപ്പിക്കുക.
 16. ഭാഷാപ്രേമവും ദേശസ്നേഹവും വളർത്തി മലയാള ഭാഷയുടെ സർവതോമുഖമായ വികാസത്തിന്  പ്രവാസിമലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കുക.
 17. മുകളിൽ പറഞ്ഞ ഉദ്ദേശ്യങ്ങൾക്ക് സഹായകവും സാന്ദർഭികവുമായേക്കാവുന്ന മറ്റു കാര്യങ്ങൾ ചെയ്യുക. [2]

അവലംബം[തിരുത്തുക]

 1. "മലയാളം മിഷൻ". ശേഖരിച്ചത് 29-08-2018. Check date values in: |access-date= (help)
 2. മലയാളം മിഷൻ, കേരള സർക്കാർ [1] 2019 ജൂലൈ 9 ന് ശേഖരിച്ചത്

പുറം കണ്ണികൾ[തിരുത്തുക]

 • http://mm.kerala.gov.in | മലയാളം മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ്.
"https://ml.wikipedia.org/w/index.php?title=മലയാളം_മിഷൻ&oldid=3257563" എന്ന താളിൽനിന്ന് ശേഖരിച്ചത്