ഉള്ളടക്കത്തിലേക്ക് പോവുക

മലയാംകൊല്ലം (മഹാകാവ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മലയാംകൊല്ലം മഹാകാവ്യം, 1913 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാംകൊല്ലം കവർ

കൊടുങ്ങല്ലൂർ ഗുരുകുലത്തിലെ പ്രശസ്തപണ്ഡിതനും കവിസാർവ്വഭൗമൻ എന്ന ബഹുമതിപ്പേരും നേടിയ കവിയായ കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാന്റെ പഞ്ചമഹാകാവ്യങ്ങളിൽ ഒന്നാണ് 'മലയാംകൊല്ലം'.

പ്രതിപാദ്യം

[തിരുത്തുക]

ചിങ്ങം മുതലുള്ള പന്ത്രണ്ട് മലയാളമാസങ്ങളെ കുറിച്ചുമുള്ള വർണ്ണനയാണ് ഇതിലെ പ്രതിപാദ്യം. 1082-ാമാണ്ടു ചിങ്ങമാസം മുതൽ രസികരഞ്ജിനി എന്ന മാസികയിൽ ഈ കാവ്യം പ്രസിദ്ധീകരിച്ചു തുടങ്ങി. കേരളത്തിൽ ഓരോ മാസത്തിലുമുള്ള പ്രകൃതിവിലാസങ്ങൾ തുടങ്ങിയവ വർണ്ണിച്ചു് അതതു മാസത്തിനു് അനുരൂപമായ ഒരു ദേവതാസ്തുതിയോടുകൂടി അവസാനിക്കുന്നതും അങ്ങനെ 12 സർഗ്ഗങ്ങൾ ഉൾക്കൊള്ളുന്നതുമായ ഈ കാവ്യം കൊച്ചുണ്ണിത്തമ്പുരാന്റെ സൂക്ഷ്മനിരീക്ഷണം, വർണ്ണനാചാതുര്യം, കല്പനാവൈഭവം തുടങ്ങിയ വിവിധ സിദ്ധികളുടേയും, വൈദ്യം ജ്യോത്സ്യം, സ്മൃതികൾ, ഇതിഹാസപുരാണങ്ങൾ മുതലായവയിലുള്ള അസാധാരണമായ അവഗാഹത്തിന്റേയും വിസ്മായാവഹമായ നിദർശനമാകുന്നു എന്ന് കേരള സാഹിത്യ ചരിത്രത്തിൽ ഉള്ളൂർ രേഖപ്പെടുത്തുന്നു.[1] സ്വഭാവോക്തിയെ ചിലപ്പോൾ ശ്ലേഷോക്തി പുറംതള്ളുന്നു എന്നും, വെണ്മണിക്കൃതികളിലെന്ന പോലെയുള്ള ദീർഘമായ സ്ത്രീസംബോധനം ചില ശ്ലോകങ്ങൾക്കു മാറ്റു കുറയ്ക്കുന്നു എന്നും ചില വൈകല്യങ്ങളില്ലെന്നില്ല. എന്നാൽ അവ മറ്റുള്ള ഗുണസാമഗ്രിയിൽ മറഞ്ഞുപോകുക തന്നെ ചെയ്യുന്നു. താഴെക്കാണുന്ന ഭാവഗർഭമായ ശ്ലോകം മങ്ഗലാചരണരൂപത്തിൽ ഘടിപ്പിച്ചിട്ടുള്ളതാണു്.

ആദ്യന്തം വസന്തതിലക വൃത്തമാണു് പ്രയോഗിച്ചിരിക്കുന്നതു്.

അവലംബം

[തിരുത്തുക]
  1. "49.9മലയാംകൊല്ലം". സായാഹ്ന. സായാഹ്ന. Retrieved 10 June 2025. {{cite web}}: |first= missing |last= (help)

അധിക വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മലയാംകൊല്ലം_(മഹാകാവ്യം)&oldid=4532586" എന്ന താളിൽനിന്ന് ശേഖരിച്ചത്