മലമൽക്കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാലക്കാട് ജില്ലയുടെ ഒരു അതിർത്തി ഗ്രാമമാണ് മലമൽക്കാവ്. ഒരു അയ്യപ്പക്ഷേത്രം ഇവിടെയുണ്ട്. നെല്ലിയോട് മനക്കാരാണ് ഇവിടുത്തെ തന്ത്രിമാർ. നീലത്താമരയുള്ള പ്രശസ്തമായ ഒരു ക്ഷേത്രമാണ് മലമൽക്കാവ് അയ്യപ്പക്ഷേത്രം[1].പ്രശസ്ത എഴുത്തുകാരൻ എം.ടിയുടെ നീലത്താമര എന്ന സിനിമ ഈ ക്ഷേത്രത്തിലെ ചെങഴിനീർപ്പൂവ് എന്ന അത്ഭുതത്തെ ആസ്പദമാക്കിയെടുത്തതാണ്.

വിശ്വാസം[തിരുത്തുക]

ഈ ക്ഷേത്രത്തിൽ തലേന്നെത്തി പ്രത്യേക ചടങ്ങുകളോടെ സോപാനത്തിൽ വഴിപാട് അർപ്പിച്ചാൽ പിറ്റേന്ന് അമ്പലക്കുളത്തിലെ ചെങ്ങഴിനീർ ചെടിയിൽ ഒരുപൂവ് വിരിയുമെന്നും ആ പൂ അർപ്പിച്ച് തൊഴുതാൽ ആഗ്രഹം സാധിക്കുമെന്നും വിശ്വാസം.

മലമക്കാവ് ശൈലി[തിരുത്തുക]

ഇവിടുത്തെ പാരമ്പര്യ വാദ്യക്കാർ വാദ്യകലയിൽ പ്രശസ്തരാണ്. തായമ്പകയിൽ മലമക്കാവ് ശൈലി രീതി തന്നെ അവർ രൂപപ്പെടുത്തിയിട്ടുണ്ട്. തൃത്താല കേശവപ്പൊതുവാൾ, തൃത്താല കുഞ്ഞികൃഷ്ണ പൊതുവാൾ, ആലിപ്പറമ്പ് ശിവരാമ പൊതുവാൾ എന്നിവർ ഈ ശൈലിയിൽ പെടുന്നവരാണ്. ഇപ്പോൾ പനമണ്ണ ശശി, പൂക്കാട്ടിരി ദിവാകര പൊതുവാൾ എന്നിവർ ഈ ശൈലിയുടെ പ്രയോക്താക്കളാണ്.

അവലംബം[തിരുത്തുക]

  1. www.mathrubhumi.com/online/malayalam/news/story/1729264/2012-07-22/kerala
"https://ml.wikipedia.org/w/index.php?title=മലമൽക്കാവ്&oldid=1560271" എന്ന താളിൽനിന്ന് ശേഖരിച്ചത്