മലബാർ റിവർ ഫെസ്റ്റിവൽ വാട്ടർ കയാക്കിങ്
കേരളത്തിലെ കോഴിക്കോട് ജില്ലയിൽ നടത്തപ്പെടുന്ന ഒരു സാഹസിക വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പ് മത്സരമാണ് മലബാർ റിവർ ഫെസ്റ്റിവൽ. [1] ഇതിലെ പ്രധാന ഇനമാണ് ഡൗൺ റിവർ എക്‌സ്ട്രീം റെയ്‌സ്. കേരള ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കോഴിക്കോട് ജില്ലാ പഞ്ചായത്തും ചേർന്നാണ് കയാക്കിംഗ് ചാംപ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. [2] വിവിധ രാജ്യങ്ങളിൽ നിന്നുള്ള അന്തർദേശീയ താരങ്ങളും മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. ചാലിയാറിൻറെ ഉപനദികളായ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും ആണ് മത്സരങ്ങൾ നടക്കുക. [3] സ്ലാലോം, ബോട്ടർ ക്രോസ്, ഡൌൺ റിവർ, സൂപ്പർ ഫൈനൽ എക്സ്ട്രീം റെയ്സ് എന്നിങ്ങനെ വിവിധ ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. ദക്ഷിണേന്ത്യയിലെ ഏക വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പാണിത്. ചാംപ്യൻഷിപ്പിൽ വിജയിക്കുന്ന പുരുഷ താരത്തെ റാപിഡ് രാജ എന്നും വനിതയെ റാപിഡ് റാണി എന്നും വിളിക്കുന്നു. [4] ആദ്യമായി 2013-ലാണ് കയാക്കിങ് ചാംപ്യൻഷിപ്പ് നടന്നത്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-02. Retrieved 2019-08-02.
- ↑ "മലബാർ റിവർ ഫെസ്റ്റിവൽ വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പ് ഇന്ന് സമാപിക്കും". സുപ്രഭതം. 28 July 2019.
- ↑ https://www.manoramanews.com/nattuvartha/north/2018/06/25/malabar-river-festival-kayaking.html
- ↑ https://www.asianetnews.com/local-news/malabar-river-festival-ends-pve478