മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസസ്
Malabar Botanical Garden and Institute for Plant Sciences | |
---|---|
സ്ഥാനം | കോഴിക്കോട്, കേരളം ഇന്ത്യ |
Area | 45 acres (18 ha) |
Website | mbgips |
കോഴിക്കോട് ജില്ലയിൽ ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സസ്യോദ്യാനമാണ് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസസ്. ജല സസ്യങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ മുന്നിൽ നിൽക്കുന്ന സസ്യോദ്യാനമാണിത്.[1] ബൊട്ടാണിക്കൽ ഗാർഡൻ കൺസർവേഷൻ ഇന്റർനാഷണൽ അംഗമായ ഈ സസ്യോദ്യാനത്തിന് ഇന്റർനാഷ്നൽ അജണ്ട രജിസ്ട്രേഷനും ഉണ്ട്.[2] ദേശീയ ജൈവ വൈവിധ്യബോർഡിന്റെ ലീഡ് കേന്ദ്രമാണിത്.[3] 2015 ൽ ഈ സ്ഥാപനം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിലിനു കീഴിലുള്ള ഗവേഷണ സ്ഥാപനമായി മാറി.[4] കാലിക്കറ്റ് യൂണിവേഴ്സിറ്റി, ജപ്പാനിലെ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രാദേശിക കേന്ദ്രം (Regional Centre of Expertise in Sustainable education of United Nations University, Japan) എന്നിവയുടെ അംഗീകൃത റിസർച്ച് സെന്റർ കൂടിയാണ് ഇത്.[5][6]
വാൻ റീഡിന്റെ ഹോർത്തൂസ് മലബാറിക്കസിൽ പരാമർശിച്ചിട്ടുള്ള 742 സ്പീഷീസുകളിൽ 432 എണ്ണവും ഇവിടെ വളർത്തുന്നുണ്ട്.[1] വംശനാശ ഭീഷണി നേരിടുന്ന അപൂർവ ജലസസ്യങ്ങൾ, ടെറിഡോഫൈറ്റ് വിഭാഗത്തിൽ പെടുന്ന 150 ഇനങ്ങൾ, ബ്രയോഫൈറ്റ് വിഭാഗത്തിൽ പെടുന്ന അറുപതിലേറെ ഇനങ്ങൾ, 52 ഇനം ഫലവൃക്ഷങ്ങൾ, അറുപതോളം സുഗന്ധദ്രവ്യ സസ്യങ്ങൾ, നിരവധി ഔഷധസസ്യങ്ങൾ എന്നിവയും സസ്യോദ്യാനത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.[1] നാനൂറിലധികം ഇന്ത്യൻ ജലസസ്യങ്ങളാണ് ഇവിടെയുള്ളത്.[5] ഈ വിഭാഗത്തിൽ രാജ്യത്തെതന്നെ ഏറ്റവും വലിയ ശേഖരം ആണ് ഇത്.[5]
വികസനം
[തിരുത്തുക]ഉന്നത ഗവേഷണത്തിനുള്ള റിസർച്ച് ബ്ലോക്ക്, ഗസ്റ്റ് ഹൗസ് കോംപ്ലക്സ്, അക്വാട്ടിക് ബയോപാർക്ക് എന്നിവ മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ നിർമ്മാണത്തിലാണ്.[7]
ചരിത്രം
[തിരുത്തുക]1991 ൽ ഗവ. ബൊട്ടാണിക്കൽ ഗാർഡനായി ആരംഭിച്ച ഈ സ്ഥാപനം 1996 ൽ മലബാർ ബോട്ടോണിക്കൽ സൊസൈറ്റി എന്ന പേരിൽ സർക്കാർ ഗ്രാന്റോടുകൂടി പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായി.[3] 2015 ൽ ഈ സ്ഥാപനം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിലിനു കീഴിലുള്ള ഗവേഷണ സ്ഥാപനമായി മാറി.
മറ്റ് വിവരങ്ങൾ
[തിരുത്തുക]കോഴിക്കോട് നഗരത്തിൽനിന്ന് എട്ട് കിലോമീറ്റർ അകലെയാണ് 45 ഏക്കർ വിസ്തൃതിയുള്ള ഈ സസ്യോദ്യാനം സ്ഥിതിചെയ്യുന്നത്. സർക്കാർ പ്രവൃത്തി ദിവസങ്ങളിൽ കാലത്ത് പത്തുമുതൽ അഞ്ചുവരെ പൊതുജനങ്ങൾക്ക് ഉദ്യാനത്തിലേക്ക് പ്രവേശിക്കാൻ കഴിയും. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 കിലോമീറ്ററും, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 25 കിലോമീറ്ററും അകലെയാണ് സസ്യോദ്യാനം ഉള്ളത്.[2]
പുരസ്കാരങ്ങൾ
[തിരുത്തുക]- 2014: ദേശീയ ബയോളജിക്കൽ സയൻസ് അക്കാദമിയുടെ ലീഡർഷിപ്പ് അവാർഡ്[3]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 കെ എം, ബൈജു. "മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ജൈവവൈവിധ്യങ്ങളുടെ വിസ്മയം". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2021-06-26. Retrieved 2021-06-26.
- ↑ 2.0 2.1 tools.bgci.org https://tools.bgci.org/garden.php?id=2517.
{{cite web}}
: Missing or empty|title=
(help) - ↑ 3.0 3.1 3.2 "മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ഗവേഷണ വികസനകേന്ദ്രമാകുന്നു". Deshabhimani.
- ↑ "കേരള നിയമസഭ ചോദ്യോത്തരം" (PDF).
- ↑ 5.0 5.1 5.2 "മുഖം മിനുക്കി മലബാർ ബൊട്ടാണിക്കൽ ഗാർഡൻ". ManoramaOnline.
- ↑ "Malabar Botanical Garden & Institute for Plant Sciences -MBGIPS – Kerala State Council for Science, Technology & Environment". Archived from the original on 2021-06-26. Retrieved 2021-06-26.
- ↑ Daily, Keralakaumudi. "മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ഗവേഷണ സ്ഥാപനമായി: മുഖ്യമന്ത്രി". Keralakaumudi Daily (in ഇംഗ്ലീഷ്).