മലങ്കോട്ട ദേവസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവായ്പൂരപ്പന്റെ സാനിധ്യമുള്ളതെന്ന് ഭക്തർവിശ്വസിക്കുന്ന ദേവസ്ഥാനമാണ് മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് പഞ്ചായത്തിൽ പുളിക്കമലയിൽ സ്ഥിതി ചെയ്യുന്ന മലങ്കോട്ട.ആനിക്കാട്,വായ്പൂര്,വെള്ളാവൂർ,കുളതൂർ എന്നി പ്രദേശങ്ങളിലായി ആയിരത്തിൽപരം കുടുംബങ്ങളുടെ ആരാധന സ്ഥലമാണ് മലങ്കോട്ട. എലിക്കുഴ കുടുബത്തിൽ സൂക്ഷിച്ചിട്ടുള്ള വാളും ചിലമ്പുമായി കുടുംബാഗങ്ങളും പൂജാരിയുമായി വായ്പുര് മഹാദേവക്ഷേത്രത്തിൽ എത്തി വഴിപാടുകൾ കഴിച്ച് അനുമതി വാങ്ങിയിട്ട് മലയൂട്ട് എന്ന പൂജ നടത്തി വരുന്നു. മലങ്കോട്ടയും ചുറ്റുമുള്ള സ്ഥലങ്ങളും ഇന്നും റെവന്യൂ റെക്കർഡിൽ വായ്പുര് മഹദേവൻ ജന്മി ആയിട്ടുള്ളതാണ്.വായ്പൂര് മഹദേവക്ഷേത്രത്തിൽ വടക്കു കിഴക്കേ മൂലയിൽ പ്രതിഷ്ടിച്ചിട്ടുള്ള ഭൂതത്താൻ വല്ല്യച്ചന്റെ പ്രതിഷ്ട മലങ്കോട്ടയ്ക്ക് അഭിമുഖമാണ്.മലങ്കോട്ട ദേവസ്ഥാനത്തിന് ചുറ്റുമായി മുൻ കാലങ്ങളിൽ ഉള്ളാടർ,മലവേടർ തുടങ്ങിയ ആദിവാസികളായ ജനവിഭാഗം താമസിച്ചിരുന്നു.ഈ മത വിഭാഗങ്ങളുടെയും ആയിരത്തിൽ പരം കുടുംബങ്ങളുടെയും പൊതു ആരാധന സ്ഥലമായ ഇവിടെ ജാതി മത ഭേദമന്യേ ജനങ്ങൾ ആരാധനകളിൽ പങ്കെടുക്കുന്നു.

"https://ml.wikipedia.org/w/index.php?title=മലങ്കോട്ട_ദേവസ്ഥാനം&oldid=1779548" എന്ന താളിൽനിന്ന് ശേഖരിച്ചത്