മറ്റിൽഡ ആലിസൺ
മറ്റിൽഡ ആലിസൺ | |
---|---|
![]() ബ്രെയിൽ പുസ്തകവുമായി ആലിസൺ പോസ് ചെയ്യുന്നു. 1922-ലെ ഒരു പ്രസിദ്ധീകരണത്തിൽ നിന്നുള്ള ചിത്രം. | |
ജനനം | മറ്റിൽഡ ഇവ ആലിസൺ ഫെബ്രുവരി 18, 1888 ലിങ്കൺ, കാലിഫോർണിയ, യു.എസ്. |
മരണം | നവംബർ 21, 1973 | (പ്രായം 85)
മറ്റ് പേരുകൾ |
|
തൊഴിൽ |
|
ഒരു അമേരിക്കൻ അദ്ധ്യാപികയും ഒന്നാം ലോകമഹായുദ്ധത്തിലെ വെറ്ററൻസ് ഉൾപ്പെടെയുള്ള അന്ധവിദ്യാർത്ഥികൾക്കൊപ്പം ജോലി ചെയ്ത അന്ധയായ സ്ത്രീയുമായിരുന്നു മറ്റിൽഡ ഇവാ ആലിസൺ (ജീവിതകാലം: ഫെബ്രുവരി 18, 1888 - നവംബർ 21, 1973). അവൾ 1919-ൽ കാലിഫോർണിയയിൽനിന്ന് സിവിൽ സർവീസ് പരീക്ഷ പാസായി, മറ്റ് അന്ധരായ ഓഫീസ് ജീവനക്കാർക്ക് തൊഴിൽ അവസരങ്ങൾ തുറന്നു.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]
വില്യം ആലിസണിന്റെയും ഇംഗബോർഗ് കാതറീന ക്രോഗിന്റെയും (പിന്നീട് എംഗല്ലെനർ) മകളായ ആലിസൺ കാലിഫോർണിയയിലെ ലിങ്കണിൽ ആണ് ജനിച്ചത്.[1] അവർക്ക് ഏഴു വയസ്സുള്ളപ്പോൾ ഒരു പരിക്ക് മൂലം അവർ അന്ധയായി.[2] ഡാനിഷ് അമ്മയും[3] മുത്തശ്ശിയുമാണ് അവരെ പ്രധാനമായും വളർത്തിയത്.[4] അവർ 1909-ൽ കാലിഫോർണിയയിലെ ബധിരർക്കും അന്ധർക്കും വേണ്ടിയുള്ള സ്കൂളിൽ നിന്ന് ഉയർന്ന നിലയിൽ ബിരുദം നേടി.[5][6][7] 1930-ൽ ബെർക്ക്‌ലിയിൽ നടന്ന ദി സീയിംഗ് ഐ പരിശീലന കോഴ്‌സിന്റെ ആദ്യകാല വെസ്റ്റ് കോസ്റ്റ് ബിരുദധാരികളിൽ ഒരാളായിരുന്നു അവർ.[8]
കരിയർ[തിരുത്തുക]
1920-കളിൽ ആലിസൺ ഡിക്റ്റഫോൺ ഓപ്പറേറ്റർ, ടൈപ്പിസ്റ്റ്, ക്ലിനിക്കൽ സ്റ്റെനോഗ്രാഫർ എന്നീ നിലകളിൽ പ്രവർത്തിച്ചു,[9] പിന്നീട് നാപ്പ സ്റ്റേറ്റ് ഹോസ്പിറ്റലിൽ പുതുതായി അന്ധരായ വെറ്ററൻമാരെ പഠിപ്പിച്ചു.[10][11] യൂണ്ട്‌വില്ലെയിലെ സ്റ്റേറ്റ് സൈനികരുടെ ഭവനത്തിൽ ബ്രെയിലി അധ്യാപികയായും അവർ സന്നദ്ധസേവനം നടത്തി,[12] അന്ധവിദ്യാഭ്യാസത്തെക്കുറിച്ച് പ്രഭാഷണം നടത്താൻ അവർ 1925-ൽ ഹവായിയിലേക്ക് പോയി.[13] "അന്ധയായ അവർ, പരമമായ പ്രയത്നത്താൽ ഒരു അത്ഭുതകരമായ വിദ്യാഭ്യാസം നേടിയതിനാൽ, ഈ രാജ്യത്തുടനീളമുള്ള അന്ധർക്ക് ഉപദേശം നൽകുന്നതിന് തന്റെ സമയത്തിന്റെ ഭൂരിഭാഗവും വിനിയോഗിക്കുന്നു", 1928 ലെ ഒരു റിപ്പോർട്ട് വിശദീകരിച്ചു.[10] നാപ സ്റ്റേറ്റ് ഹോസ്പിറ്റലിന്റെ ആന്തരിക പത്രമായ ഇമോല ടൈംസിന്റെ അസിസ്റ്റന്റ് എഡിറ്റർ കൂടിയായിരുന്നു അവർ.[1][14]
"സ്റ്റേറ്റ് സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച അമേരിക്കയിലെ ആദ്യത്തെ അന്ധ",[2] അല്ലെങ്കിൽ കുറഞ്ഞത് കാലിഫോർണിയയിലെ ആദ്യത്തെ ആളായാണ് ആലിസണെ വിശേഷിപ്പിച്ചക്കുന്നത്. അവർ കാലിഫോർണിയ സിവിൽ സർവീസ് പരീക്ഷ എഴുതുകയും 1919-ൽ വിജയിക്കുകയും ചെയ്തു.[15][16]
ആലിസൺ ബ്രെയിലി ട്രാൻസ്ക്രിപ്ഷനിൽ ക്ലാസുകൾ പഠിപ്പിച്ചു.[17] അവർ ബിസിനസ്സ് കോളേജുകളിൽ തന്റെ ഓഫീസ് കഴിവുകളുടെ പ്രഭാഷണങ്ങളും പ്രകടനങ്ങളും നടത്തി, കമ്മ്യൂണിറ്റി ഗ്രൂപ്പുകളോടും പെൺകുട്ടികളുടെ സംഘടനകളോടും സംസാരിച്ചു.[14][18] അവരുടെ സ്വന്തം ജർമ്മൻ ഷെപ്പേർഡ് കൂട്ടാളിയായ ബെറ്റിക്കൊപ്പം ഗൈഡ് നായ്ക്കളെ കുറിച്ചും അവർ പ്രഭാഷണം നടത്തി,[19][20] ഇത് 1931 ലെ അന്ധരായ സൈനികർക്ക് ഗൈഡ് നായ്ക്കളെ നൽകാനുള്ള പ്രമേയത്തെ പിന്തുണച്ചു.[21]
അമേരിക്കൻ ലീജിയന്റെ വിമൻസ് ഓക്സിലറിയുടെ കാലിഫോർണിയ സ്റ്റേറ്റ് ചാപ്ലിൻ ആയിരുന്നു അവർ. അവർ 1930-ൽ റേഡിയോ പ്രേക്ഷകരെ അഭിസംബോധന ചെയ്തു,[22] ആ വർഷം ബോസ്റ്റണിൽ നടന്ന അമേരിക്കൻ ലെജിയൻ ഓക്സിലറിയുടെ ദേശീയ കൺവെൻഷന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു, അവിടെ അവർ സംഘടനയുടെ ദേശീയ ചാപ്ലിൻ സ്ഥാനാർത്ഥിയായിരുന്നു.[23] നാപ്പ വൈഡബ്ല്യുസിഎ കൗൺസിലിന്റെ പ്രസിഡന്റും കാലിഫോർണിയ അസോസിയേഷൻ ഫോർ ബ്ലൈൻഡിന്റെ വൈസ് പ്രസിഡന്റും[24] ഈസ്റ്റ് ബേ ക്ലബ് ഓഫ് ബ്ലൈൻഡ് വുമണിന്റെ ചാർട്ടർ അംഗവുമായിരുന്നു ആലിസൺ.[25][26]
രണ്ടാം വിവാഹത്തിന് ശേഷം മട്ടിൽഡ ആലിസൺ വില്യംസ് എന്ന നിലയിൽ, അവർ അന്ധർക്കുള്ള വോളണ്ടറി എയ്ഡ് ഫോർ ബ്ലൈന്റ് എക്സിക്യൂട്ടീവ് ഡയറക്ടറായി.[27][28]
സ്വകാര്യ ജീവിതം[തിരുത്തുക]
മറ്റിൽഡ ആലിസൺ കുറഞ്ഞത് മൂന്ന് തവണ വിവാഹം കഴിച്ചു. 1932-ൽ അന്ധ സൈനികരുടെ ഭവനമായ ബ്ലൈന്റ് സോൽജിയേഴ്സ് ഹോമിലെ എക്‌സിക്യൂട്ടീവായ ജെയിംസ് ബാർ ലാവറിയെ അവർ വിവാഹം കഴിച്ചു.[29][30] 1934-ൽ അവരെ ഇൻകോംപിറ്റന്റ് ആയി പ്രഖ്യാപിക്കുകയും നിയമപരമായ രക്ഷാകർതൃത്വത്തിന് കീഴിലാക്കുകയും ചെയ്തു. 1936 ൽ എഡ്ഗർ വില്യംസ് ചുമതലയേൽക്കുന്നതുവരെ അവരുടെ സഹോദരി ഐഡ ആലിസൻറെ രക്ഷാകർത്താവായി സേവനമനുഷ്ഠിച്ചു.[31][32][33] 1937-ൽ രക്ഷാധികാരിയായ എഡ്ഗർ വില്യംസ് അവരുടെ രണ്ടാമത്തെ ഭർത്താവായി.[34] 1953-ൽ അദ്ദേഹം അന്തരിച്ചു.[35] 1967-ൽ അവർ ശ്രീമതി ജെറാൾഡ് മക്ലീൻ എന്നറിയപ്പെട്ടു.[36]
അവലംബങ്ങൾ[തിരുത്തുക]
- ↑ 1.0 1.1 "The Life Work of Blind Girl". Napa Valley Register. January 27, 1922. പുറം. 7. മൂലതാളിൽ നിന്നും January 18, 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 18, 2022 – via California Digital Newspaper Collection.
- ↑ 2.0 2.1 Henderson, George C. (October 14, 1922). "Blind--But She Can Read Human Character". Dearborn Independent: 9. മൂലതാളിൽ നിന്നും January 21, 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 19, 2022.
- ↑ "Local Citizen Dies Suddenly at the Age of 78". Lincoln News Messenger. 1945-03-01. പുറം. 1. മൂലതാളിൽ നിന്നും 2022-01-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-19 – via Newspapers.com.
- ↑ "Death of Mrs. Cedarquist". Napa Valley Register. April 20, 1922. പുറം. 9. മൂലതാളിൽ നിന്നും January 18, 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 18, 2022 – via California Digital Newspaper Collection.
- ↑ Clarke, Mrs Ida Clyde Gallagher (1923). Women of Today (ഭാഷ: ഇംഗ്ലീഷ്). Women of Today Press. പുറം. 167. മൂലതാളിൽ നിന്നും 2022-01-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-19.
- ↑ "Blind and Deaf Students Graduate". San Francisco Call. June 9, 1909. പുറം. 8. മൂലതാളിൽ നിന്നും January 18, 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 18, 2022 – via Newspapers.com.
- ↑ "Blind Students to Appear in Concert". Oakland Tribune. 1908-06-05. പുറം. 4. മൂലതാളിൽ നിന്നും 2022-01-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-19 – via Newspapers.com.
- ↑ "Miss Allison and Reginald White of Napa Take Training; to Receive Police Dogs". The Napa Valley Register. 1930-03-28. പുറം. 1. മൂലതാളിൽ നിന്നും 2022-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-18 – via Newspapers.com.
- ↑ "California Girl is a Big Success as Stenographer". Merced Sun-Star. July 11, 1922. പുറം. 2. മൂലതാളിൽ നിന്നും January 18, 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 18, 2022 – via California Digital Newspaper Collection.
- ↑ 10.0 10.1 "Former Lincoln Girl Honored by Visit of Noted Englishman". Lincoln News Messenger. 1928-01-13. പുറം. 8. മൂലതാളിൽ നിന്നും 2022-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-18 – via Newspapers.com.
- ↑ "Blind Girl is Stenographer in Western Hospital". San Pedro Daily Pilot. April 12, 1924. പുറം. 13. മൂലതാളിൽ നിന്നും January 18, 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 18, 2022 – via California Digital Newspaper Collection.
- ↑ "Report of Catharine J. Morrison, Home Teacher of the Blind, July 1, 1921 to June 30, 1922". California State Library, Books for the Blind Department, News Notes (ഭാഷ: ഇംഗ്ലീഷ്). 1922. പുറം. 17. മൂലതാളിൽ നിന്നും January 26, 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 19, 2022.
- ↑ "Blind Stenographer Returns to Napa". Blue Lake Advocate. October 10, 1925. പുറം. 5. മൂലതാളിൽ നിന്നും January 18, 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 18, 2022 – via California Digital Newspaper Collection.
- ↑ 14.0 14.1 "Matilda Allison Goes on Vacation". Napa Valley Register. December 13, 1921. പുറം. 1. മൂലതാളിൽ നിന്നും January 18, 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 18, 2022 – via California Digital Newspaper Collection.
- ↑ "Fruitvale". Lincoln News Messenger. 1919-08-21. പുറം. 8. മൂലതാളിൽ നിന്നും 2022-01-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-19 – via Newspapers.com.
- ↑ Clarke, Ida Clyde (1923). Women of 1923 International (ഭാഷ: ഇംഗ്ലീഷ്). John C. Winston, Women's News Service. പുറം. 167. മൂലതാളിൽ നിന്നും 2022-01-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-19.
- ↑ "Napa Teacher of Blind is Given Praise for Work". The Press Democrat. 1926-06-13. പുറം. 2. മൂലതാളിൽ നിന്നും 2022-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-18 – via Newspapers.com.
- ↑ "Miss Matilda Allison, Blind Typist, Advises Campfire Group to Save". Sacramento Daily Union. December 26, 1921. പുറം. 10. മൂലതാളിൽ നിന്നും January 18, 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 18, 2022 – via California Digital Newspaper Collection.
- ↑ "New Story of Dogs by Blind Speaker to be in Belvedere". Mill Valley Record. October 10, 1930. മൂലതാളിൽ നിന്നും January 18, 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 18, 2022 – via California Digital Newspaper Collection.
- ↑ "Miss Matilda Allison Will Speak to St. Helena Rotary". Napa Journal. 1930-06-21. പുറം. 8. മൂലതാളിൽ നിന്നും 2022-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-18 – via Newspapers.com.
- ↑ California; Legislature, California (1931). Appendix to the Journals of the Senate and Assembly ... of the Legislature of the State of California ... (ഭാഷ: ഇംഗ്ലീഷ്). Sup't State Printing. പുറം. 81. മൂലതാളിൽ നിന്നും 2022-01-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-19.
- ↑ "Miss Allison to Speak Over KLX". Napa Journal. 1930-05-28. പുറം. 3. മൂലതാളിൽ നിന്നും 2022-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-18 – via Newspapers.com.
- ↑ "Hayward Legion Woman Elected National Envoy". Daily Review. 1930-08-21. പുറം. 1. മൂലതാളിൽ നിന്നും 2022-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-18 – via Newspapers.com.
- ↑ "Weds In Napa". The Sacramento Bee. 1932-10-17. പുറം. 8. മൂലതാളിൽ നിന്നും 2022-01-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-19 – via Newspapers.com.
- ↑ "Blind Woman Active In Organizations; Miss Allison Works For Welfare Of The Blind". Mill Valley Record. October 21, 1932. പുറം. 8. മൂലതാളിൽ നിന്നും January 18, 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 18, 2022 – via California Digital Newspaper Collection.
- ↑ "Matilda Allison to Wed Captain Lavery Tomorrow". The Napa Valley Register. 1932-10-15. പുറം. 3. മൂലതാളിൽ നിന്നും 2022-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-18 – via Newspapers.com.
- ↑ "Matilda E. Allison Marries Palo Alto Man". Santa Rosa Republican. 1938-07-06. പുറം. 8. മൂലതാളിൽ നിന്നും 2022-01-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-19 – via Newspapers.com.
- ↑ Hansen, Annie (1949-08-18). "Out Our Way". Lincoln News Messenger. പുറം. 3. മൂലതാളിൽ നിന്നും 2022-01-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-19 – via Newspapers.com.
- ↑ "Blind Teacher of Blind Weds Official of Veterans' Home". Oakland Tribune. 1932-10-17. പുറം. 2. മൂലതാളിൽ നിന്നും 2022-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-18 – via Newspapers.com.
- ↑ "Blind Teacher Weds Official at Veteran's Home". Petaluma Argus-Courier. 1932-10-19. പുറം. 8. മൂലതാളിൽ നിന്നും 2022-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-18 – via Newspapers.com.
- ↑ "Superior Court News". The Napa Valley Register. 1934-04-17. പുറം. 6. മൂലതാളിൽ നിന്നും 2022-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-18 – via Newspapers.com.
- ↑ "Superior Court News". Napa Journal. 1934-04-24. പുറം. 5. മൂലതാളിൽ നിന്നും 2022-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-18 – via Newspapers.com.
- ↑ "Former Civil Service Head Appointed Guardian of Matilda Allison Lavery". Napa Journal. 1936-10-08. പുറം. 2. മൂലതാളിൽ നിന്നും 2022-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-18 – via Newspapers.com.
- ↑ "Matilda E. Allison Marries Palo Alto Man". Santa Rosa Republican. 1938-07-06. പുറം. 8. മൂലതാളിൽ നിന്നും 2022-01-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-19 – via Newspapers.com.
- ↑ "Rites Held for E. Williams, Publisher, Worker for Blind". Los Angeles Evening Citizen News. 1953-06-09. പുറം. 2. മൂലതാളിൽ നിന്നും 2022-01-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-19 – via Newspapers.com.
- ↑ Ezettie, Louis (1967-03-08). "Napa's Past and Present". The Napa Valley Register. പുറം. 40. മൂലതാളിൽ നിന്നും 2022-01-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-19 – via Newspapers.com.