മറ്റിൽഡ് ഹിഡാൽഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മറ്റിൽഡ് ഹിഡാൽഗോ
ജനനംസെപ്റ്റംബർ 29, 1889
ലോജ
മരണംഫെബ്രുവരി 20, 1974
ഗ്വായാക്വിൽ
ദേശീയതഇക്വഡോറിയൻ
ജീവിതപങ്കാളി(കൾ)ഫെർണാണ്ടോ പ്രൊസെൽ

മറ്റിൽഡ് ഹിഡാൽഗോ ഡി പ്രോസെൽ (ജീവിതകാലം: സെപ്റ്റംബർ 29, 1889 ലോജ, ഇക്വഡോർ[1] - ഫെബ്രുവരി 20, 1974 ഗ്വായാക്വിൽ, ഇക്വഡോർ) ഒരു ഇക്വഡോറിയൻ വൈദ്യനും കവിയും ആക്ടിവിസ്റ്റുമായിരുന്നു. ഇക്വഡോറിൽ (ലാറ്റിനമേരിക്കയിലും) വോട്ടവകാശം വിനിയോഗിച്ച ആദ്യ വനിതയും വൈദ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യ വനിതയുമാണ് മറ്റിൽഡെ ഹിഡാൽഗോ. വനിതകളുടെ അവകാശങ്ങൾ അംഗീകരിക്കുന്നതിനായി പോരാടിയ ഹിഡാൽഗോ ഇപ്പോൾ ഇക്വഡോർ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വനിതകളിൽ ഒരാളായി അറിയപ്പെടുന്നു. ചെറുപ്പത്തിൽ തന്നെ വായിക്കുന്നതിലും എഴുതുന്നതിലും ഒപ്പം പിയാനോ വായിക്കുന്നതിലും അവർ പ്രാവീണ്യം നേടിയിരുന്നു. 1973-ൽ പക്ഷാഘാതം മൂലം തളർന്ന അവർ 1974 ഫെബ്രുവരി 20-ന് ഗ്വാക്വിലിൽ വച്ച് അന്തരിച്ചു.

ആദ്യകാലജീവിതം[തിരുത്തുക]

മറ്റിൽഡെ ഹിഡാൽഗോ നവാരോ ഡി പ്രോസെൽ ഇക്വഡോറിൽ ഒരു ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ ആദ്യ വനിത, ലാറ്റിനമേരിക്കയിലെ ഒരു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ വനിത, അവളുടെ രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട ചുമതല വഹിക്കുന്ന ആദ്യ വനിത എന്നീ നിലകളിൽ അറിയപ്പെട്ടിരുന്നു. മാതാപിതാക്കളുടെ ആറ് മക്കളിൽ ഒരാളായ അവൾ ജുവാൻ മാനുവൽ ഹിഡാൽഗോയുടേയും കാർമെൻ നവാരോയുടേയും മകളായി ലോജയിലാണ് ജനിച്ചത്. പിതാവിൻറെ  മരണശേഷം കുടംബം പുലർത്തുന്നതനായി മാതാവിന്  ഒരു തയ്യൽക്കാരിയായി ജോലി ചെയ്യേണ്ടിവന്നു. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ സ്‌കൂളിലാണ് മാറ്റിൽഡെ തൻറെ വിദ്യാഭ്യാസം നിർവ്വഹിച്ചത്.

അവലംബം[തിരുത്തുക]

  1. "Matilde Hidalgo de Procel (1889-1974) | Municipio de Loja". www.loja.gob.ec. Retrieved 2019-11-21.
"https://ml.wikipedia.org/w/index.php?title=മറ്റിൽഡ്_ഹിഡാൽഗോ&oldid=3851473" എന്ന താളിൽനിന്ന് ശേഖരിച്ചത്