മറോജെജി ദേശീയോദ്യാനം
ദൃശ്യരൂപം
മറോജെജി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Map of Madagascar | |
Location | SAVA Region, Madagascar |
Nearest city | Andapa and Sambava |
Coordinates | 14°27′S 49°42′E / 14.450°S 49.700°E |
Area | 55,500 ഹെ (214 ച മൈ)[1] |
Established | 1952 1998 (National Park)[2] | (Natural Reserve)
Governing body | Madagascar National Parks |
World Heritage Site | 2007 |
www |
മറോജെജീ ദേശീയോദ്യാനം വടക്കു കിഴക്കൻ മഡഗാസ്കറിലെ സാവ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 55,500 ഹെക്ടർ (214 സ്ക്വയർ മൈൽ) ആണ്. സമുദ്രനിരപ്പിൽ നിന്ന് 2,132 മീറ്റർ (6,995 അടി) ഉയരമുള്ള മലനിരകളായ മറോജെജി മാസിഫിൻറെ മദ്ധ്യഭാഗത്തായിട്ടാണ് ഇതിൻറെ സ്ഥാനം. 1952 ൽ ഇതൊരു കർശന റിസർവ്വായി നീക്കിവച്ചപ്പോൾമുതൽ, മാസിഫിനു ചുറ്റുപാടുമുള്ള പ്രദേശങ്ങളിലേയ്ക്കുള്ള പ്രവേശനം ഗവേഷകർക്കും ശാസ്തജ്ഞൻമാർക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇത് ഒരു ദേശീയോദ്യാനമായി മാറിയപ്പോൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കപ്പെട്ടു. 2007 മുതൽ അറ്റ്സിനാനാനയിലെ മഴക്കാടുകൾ എന്നറിയപ്പെടുന്ന ലോകപൈതൃക സ്ഥാനത്തിൻറെ ഭാഗമായി ഇത് മാറി.
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;MNP_Marojejy
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Atkinson & Mathieu 2008, p. 2.