മറൈൻ ഡ്രൈവ്, മുംബൈ

Coordinates: 18°56′38″N 72°49′23″E / 18.944°N 72.823°E / 18.944; 72.823
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മറൈൻ ഡ്രൈവ്

ക്വീൻസ് നെക്ക്ലേസ്
Neighbourhood
എയർ ഇന്ത്യ ആസ്ഥാനം, ഒബ്റോയ്, എൻ.സി.പി.എ. എന്നീ കെട്ടിടങ്ങൾ മറൈൻ ഡ്രൈവിനരികിൽ.
എയർ ഇന്ത്യ ആസ്ഥാനം, ഒബ്റോയ്, എൻ.സി.പി.എ. എന്നീ കെട്ടിടങ്ങൾ മറൈൻ ഡ്രൈവിനരികിൽ.
മറൈൻ ഡ്രൈവ് is located in Mumbai
മറൈൻ ഡ്രൈവ്
മറൈൻ ഡ്രൈവ്
മുംബൈയിലെ സ്ഥാനം
Coordinates: 18°56′38″N 72°49′23″E / 18.944°N 72.823°E / 18.944; 72.823
Countryഇന്ത്യ
Stateമഹാരാഷ്ട്ര
Metroമുംബൈ
Languages
 • Officialമറാഠി
സമയമേഖലUTC+5:30 (IST)

മുംബൈ നഗരത്തിലെ പ്രശസ്തമായ ഒരു കടലോര വീഥിയാണ് മറൈൻ ഡ്രൈവ്. ദക്ഷിണ മുംബൈയിൽ നരിമാൻ പോയിന്റ് മുതൽ മലബാർ ഹിൽ വരെ 'C' ആകൃതിയിൽ കടലിന്റെ അരികു ചേർന്ന് ഈ റോഡ് വളഞ്ഞു കിടക്കുന്നു. രാത്രിയിൽ മറൈൻ ഡ്രൈവിലെ തെരുവുവിളക്കുകൾ ഒരു ഹാരത്തെ ഓർമ്മിപ്പിക്കുന്നതിനാൽ ‘ക്വീൻസ് നെക്ക്ലേസ്’ എന്ന പേരിലും ഈ റോഡ് അറിയപ്പെടുന്നു.

വിവരണം[തിരുത്തുക]

ഈ റോഡിന്റെ ഔദ്യോഗിക നാമം നേതാജി സുഭാഷ് ചന്ദ്രബോസ് മാർഗ് എന്നാണ്. 3.6 കിലോമീറ്ററാണ് റോഡിന്റെ നീളം. ഭഗോജീ സേഠ് കീർ, പല്ലോൻജി മിസ്ത്രി എന്നിവരാണ് ഇത് നിർമ്മിച്ചത്. ബാക്ക് ബേ എന്ന ചെറിയ ഉൾക്കടലിന്റെ അരികിലൂടെയാണ് ഈ റോഡിന്റെ നിർമ്മിതി. റോഡിനരികിലായി വീതിയേറിയ ഒരു നടപ്പാതയുണ്ട്. അരികിൽ വരിയായി നട്ടു വളർത്തിയ പനമരങ്ങളും ഈ വീഥിക്ക് മോടികൂട്ടുന്നു. മറൈൻ ഡ്രൈവിന്റെ വടക്കേ അറ്റത്തായാണ് ഗിർഗാവ് ചൗപ്പാട്ടി എന്നറിയപ്പെടുന്ന തിരക്കേറിയ ബീച്ച്.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മറൈൻ_ഡ്രൈവ്,_മുംബൈ&oldid=2685698" എന്ന താളിൽനിന്ന് ശേഖരിച്ചത്