മറുതക്കോലം (പടയണി)
ദൃശ്യരൂപം
പടയണിയിലെ ഒരു കോലമാണ് മറുതക്കോലം.
കരിമറുതാ, കാലകേശിമറുത, ഈശാന്തൻ മറുത, പണ്ടാരമറുതാ, പച്ചമറുത, എന്നിങ്ങനെ മറുതാ പലവിധങ്ങളുണ്ട്. ഒറ്റപ്പാളയിൽ മുഖാവരണം പോലെ തീർത്ത ഒരു കോലമാണിത്. മുഖത്ത് എണ്ണയിൽ ചാലിച്ച് കരിതേച്ചിട്ടുണ്ട്. കണ്ണുംകുറിയും, എകിറും പല്ലുമുണ്ട്. നീണ്ടിരുണ്ടമുടി ചിതറിക്കിടക്കുന്നു. രോഗപീഡകളിൽ നിന്നുള്ള മോചനമാണു മറുതാക്കോലം തുള്ളുന്നതിലൂടെ ലക്ഷ്യമാക്കുന്നത്. മറുതാക്കോലം തുളളിക്കുന്നതിലൂടെ വസൂരിരോഗത്തിൽനിന്നും മോചനം നേടുമെന്ന് വിശ്വസിക്കുന്നു. പനി, ഉഷ്‌ണം, വിയർപ്പ്, ചൂട് എന്നി വയും പിത്തവും മറുതാക്കോലം തുള്ളിച്ചു ഒഴിവാക്കാമെന്നാണു ഭക്തരുടെ വിശ്വാസം.
അവലംബം
[തിരുത്തുക]പടയണിപ്പാട്ടുകൾ ഭാഷ, ആഖ്യാനം സമൂഹം- പൂർണ്ണിമ അരവിന്ദ്