മാഗ്നിഫിക്കാറ്റ്
ബൈബിൾ പുതിയ നിയമത്തിൽ ലൂക്കായുടെ സുവിശേഷത്തിലെ(ലൂക്കാ 1:46-55) ഒരു ദൈവസ്തുതിഗീതമാണ് മാഗ്നിഫിക്കാറ്റ്.
പേര്
[തിരുത്തുക]ബൈബിളിന്റെ ലത്തീൻ പരിഭാഷയായ വുൾഗാത്തെയിൽ ഇത് തുടങ്ങുന്നത് "മാഗ്നിഫിക്കാറ്റ് അനിമാ മിയ ദോമിനം" (Magnificat anima mea, Dominum - എന്റെ ആതമാവ് കർത്താവിനെ മഹത്ത്വപ്പെടുത്തുന്നു) എന്നാണ്. ആ തുടക്കത്തിൽ നിന്നാണ് ഇതിന് മാഗ്നിഫിക്കാറ്റ് എന്ന പേര് കിട്ടിയത്. മറിയത്തിന്റെ സ്തോത്രഗീതം എന്ന പേരിലും ഇത് അറിയപ്പെടുന്നു.
സന്ദർഭം
[തിരുത്തുക]അമ്മ മറിയത്തോട്, മഹാനായൊരു പുത്രൻ അവളുടെ ഗർഭത്തിൽ ഉരുവെടുക്കാൻ പോകുന്നുവെന്ന സദ്വാർത്ത അറിയിച്ച ദൈവദൂതൻ, അവളുടെ ഇളയമ്മയും വന്ധ്യയെന്നു കരുതപ്പെട്ടിരുന്നവളുമായ എലിസബത്ത് വാർദ്ധക്യത്തിൽ ഒരു പുത്രനെ ഗർഭം ധരിച്ചിരിക്കുന്ന വിവരവും അറിയിച്ചു. യേശുവിനു വഴിയൊരുക്കാൻ പിറന്ന പ്രവാചകനായി സുവിശേഷങ്ങൾ ചിത്രീകരിക്കുന്ന സ്നാപകയോഹന്നാനായിരുന്നു ആ പുത്രൻ. ഈ വാർത്ത കേട്ട മറിയം, ഗലീലിയയിലെ നസറത്തിലുള്ള അവളുടെ വീട്ടിൽ നിന്ന് യൂദയായിലെ മലബ്രദേശത്തു താമസിച്ചിരുന്ന എലിസബത്തിനെ സന്ദർശിക്കാൻ ഉത്സാഹിച്ച് പുറപ്പെട്ടു. മഹാനായ പുത്രനെ ഗർഭത്തിൽ വഹിച്ച് തന്നെ സന്ദർശിച്ചുവന്ന ബന്ധുവിനെ എലിസബത്ത് അഭിവാദ്യം ചെയ്തു. പ്രസിദ്ധമായ ഈ വരികളും ആ അഭിവാദനത്തിൽ ഉൾപ്പെട്ടിരുന്നു:-
"എന്റെ കർത്താവിന്റെ അമ്മ എന്റെയടുത്തു വരുവാനുള്ള ഭാഗ്യം എനിക്ക് എങ്ങനെ ലഭിച്ചു! നോക്കൂ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളിലെത്തിയപ്പോൾ, എന്റെ ഗർഭപാത്രത്തിലെ ശിശു, സന്തോഷം കൊണ്ട് കുതിച്ചു തുള്ളി."[1][ക]
ആനന്ദപരവശയായി ഈ അഭിവാദ്യത്തോട് പ്രതികരിച്ച് മേരി ആലപിക്കുന്ന സ്തോത്രഗീതമായാണ് മാഗ്നിഫിക്കാറ്റ് സുവിശേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്.
പൂർണരൂപം
[തിരുത്തുക]“ | എന്റെ ആത്മാവ് കർത്താവിനെ പ്രകീർത്തിക്കുന്നു. എന്റെ അരൂപി എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. |
” |
പഠനങ്ങൾ
[തിരുത്തുക]ബൈബിൾ പഴയനിയമത്തിലെ അനേകം സങ്കീർത്തനങ്ങളുമായും ശമൂവേലിന്റെ പുസ്തകത്തിലെ ഹന്നായുടെ സ്തോത്രഗീതം [3]പോലെയുള്ള മറ്റു ഗീതങ്ങളുമായും, ചിന്തയിലും പദാവലിയിലും മാഗ്നിഫിക്കാറ്റിനുള്ള സാമ്യം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണട്. സുവിശേഷങ്ങളിലൊന്നിന്റെ തുടക്കത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ സ്തുതിഗീതം പഴയനിയമത്തിലെ അവസാനത്തെ ഗീതവും പുതിയനിയമത്തിലെ ആദ്യത്തെ ഗീതവും എന്നു വരെ വിശേഷിക്കപ്പെട്ടിട്ടുണ്ട്. പൊതുവേ മറിയത്തിന്റെ സ്തോത്രഗീതമായാണ് അറിയപ്പെടുന്നതെങ്കിലും, ചില പുരാതന കൈയെഴുത്തു പ്രതികളിലെ പാഠഭേദങ്ങളുടെ അടിസ്ഥാനത്തിൽ ഇത് എലിസബത്തിന്റെ ഗീതമാണെന്നും വാദിക്കപ്പെട്ടിട്ടുണ്ട്.[4]
ആസ്വാദനചരിത്രം
[തിരുത്തുക]മാഗ്നിഫിക്കാറ്റ് നൂറ്റാണ്ടുകളിലൂടെ ക്രൈസ്തവ ആരാനക്രമത്തേയും സംഗീതത്തേയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. [5] നാലാം നൂറ്റാണ്ടിൽ തന്നെ അത് യാമപ്രാർഥനകളിൽ ഉപയോഗിക്കപ്പെടാൻ തുടങ്ങിയിരുന്നു. സായാഹ്നപ്രാർഥനയായ വേസ്പരയിൽ അത് ഉൾപ്പെടുത്തിയത് വിശുദ്ധ ബെനെഡിക്ട് ആണെന്ന് പറയപ്പെടുന്നു.[6] ഈ ഗീതത്തിന്റെ അനേകം സംഗീതാവിഷ്കരണങ്ങൾ നിലവിലുണട്. അവയിൽ ഏറ്റവും പ്രസിദ്ധമായത്, പ്രഖ്യാതസംഗീതജ്ഞനായ ബാച്ചിന്റേതാണ്(Johann Sebastian Bach - 1685-1750).[7]
മറിയത്തെയും മറ്റു വിശുദ്ധരെയും ദൈവത്തിനും മനുഷ്യർക്കും ഇടയിലെ മദ്ധ്യസ്ഥരായി കണക്കാക്കി വണങ്ങുന്നതിനെ എതിർത്തിരുന്ന പ്രൊട്ടസ്റ്റന്റ് നവീകരണനായകനായ മാർട്ടിൻ ലൂഥർ പോലും, മാഗ്നിഫിക്കാറ്റിനെ വളരെ മതിച്ചിരുന്നു. ആ ഗീതത്തിന്റെ ഏറെ പ്രസിദ്ധമായ ആസ്വാദന-വ്യാഖ്യാനങ്ങളിലൊന്ന് ലൂഥർ 1520-ൽ സാക്സണിയിലെ ഭരണാധികാരി ജോണിന്റെ പതിനേഴുവയസ്സുള്ള മകൻ ജോൺ ഫ്രെഡെറിക്കിന്റെ അഭ്യർഥനപ്രകാരം എഴുതിയതാണ്. [8]
കുറിപ്പുകൾ
[തിരുത്തുക]ക. ^ ഗർഭസ്ഥനായ സ്നാപകയോഹന്നാൻ, യേശുവിനെ തിരിച്ചറിയുകയും ആ സാമീപ്യത്തിൽ ആനന്ദപരവശനാവുകയും ചെയ്തു എന്നത് ഗർഭഛിദ്രത്തിനെതിരെ നിലകൊള്ളുന്ന ക്രിസ്തീയവിഭാഗങ്ങൾ തങ്ങളുടെ നിലപാട് സ്ഥാപിക്കാൻ എടുത്തുകാട്ടാറുണ്ട്. ജനനത്തിനുമുൻപ്, യോഹന്നാനും യേശുവും തമ്മിൽ നടന്ന ഈ സംഗമം, ഗർഭസ്ഥശിശുക്കൾ വ്യക്തിത്വമുള്ള മനുഷ്യജീവികളാണെന്ന് തെളിയിക്കുന്നതായി അവർ കണക്കാക്കുന്നു.[9]
അവലംബം
[തിരുത്തുക]- ↑ ലൂക്കായുടെ സുവിശേഷം 1:43-44; ഓശാന മലയാളം ബൈബിൾ
- ↑ ലൂക്കായുടെ സുവിശേഷം 1: 46-55, ഓശാന മലയാളം ബൈബിൾ
- ↑ 1 ശമൂവേൽ 2:1-10
- ↑ കത്തോലിക്കാ വിജ്ഞാനകോശത്തിൽ മാഗ്നിഫിക്കാറ്റിനെക്കുറിച്ചുള്ള ലേഖനം - http://www.newadvent.org/cathen/09534a.htm
- ↑ Mary, Mother of Jesus, Oxford Companion to the Bible-ലെ ലേഖനം
- ↑ Catholicculture.org - http://www.catholicculture.org/liturgicalyear/prayers/view.cfm?id=1037
- ↑ Women for Faith and Family - http://www.wf-f.org/Magnifi.html Archived 2008-04-16 at the Wayback Machine.
- ↑ മാഗ്നിഫിക്കാറ്റിന്റെ പരിഭാഷയും വിശദീകരണവും - http://www.godrules.net/library/luther/NEW1luther_c5.htm
- ↑ Oxford Companion to the Bibile-ൽ ഗർഭഛിദ്രത്തെക്കുറിച്ചുള്ള ലേഖനം