മറിയം അസ്ലമസിയാൻ
മറിയം അസ്ലമസിയാൻ | |
---|---|
ജനനം | |
മരണം | ജൂലൈ 16, 2006 | (പ്രായം 98)
പ്രമുഖ സോവിയറ്റ് ചിത്രകലാവിദഗ്ദ്ധയായിരുന്നു മറിയം അസ്ലമസിയാൻ എന്ന മറിയം അർഷകി അസ്ലമസിയാൻ (English: Mariam Arshaki Aslamazian). പീപ്പിൾസ് ആർടിസ്റ്റ് ഓഫ് ദി അർമീനിയൻ എസ്എസ്ആർ (1965), പീപ്പിൾസ് ആർടിസ്റ്റ് ഓഫ് ദ സോവിയറ്റ് യൂനിയൻ (1990) എന്നിവയുടെ അംഗീകാരമുള്ള ചിത്രകലാകാരിയായിരുന്നു മറിയം
ജീവിതം
[തിരുത്തുക]അർമേനിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമായ ഗ്യൂമ്രിക്ക് സമീപമുള്ള (പത്തോമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ അലെക്‌സാണ്ട്രോപോൾ എന്നാണ് ഈ നഗരം അറിയപ്പെട്ടിരുന്നത്.) ബാഷ് - ഷിറക് ഗ്രാമത്തിൽ 1907 ഒക്ടോബർ 20ന് ജനിച്ചു. ചിത്രകാരിയായിരുന്ന യെറാനുഹി അസ്ലമസിയാന്റെ സഹോദരിയാണ്. ഇവരുടെ സ്വദേശമായ ഗ്യൂമ്രിയിലുള്ള അസ്ലമസിയാൻ സിസ്‌റ്റേഴ്‌സ് മ്യൂസിയത്തിൽ ഇവരുടെ പെയ്ന്റിങ്ങുകൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്. സ്റ്റീഫൻ അഗാജൻജൻ, പെട്രോവ് വോഡ്കിൻ എന്നിവരിൽ നിന്നാണ് അസ്ലമസിയാൻ ചിത്രകല അഭ്യസിച്ചത്.
അന്ത്യം
[തിരുത്തുക]2006 ജൂലൈ 16ന് 98ാം വയസ്സിൽ റഷ്യയിലെ മോസ്‌കോയിൽ വെച്ച് മരണപ്പെട്ടു. അർമേനിയൻ തലസ്ഥാനമായ യെറിവാനിലെ ഷെൻഗാവിറ്റ് ജില്ലയിലെ കൊമിറ്റാസ് പാർകിലെ പൊതുസഭാമണ്ഡപത്തിലാണ് ഇവരെ മറവ് ചെയ്തിരിക്കുന്നത്.
പ്രധാന പെയിന്റിങ്ങുകൾ
[തിരുത്തുക]- The Return of the Hero (1942)
- I'm 70 Years Old (1980)
- Noisy Neighbors (1981)
അവലംബം
[തിരുത്തുക]- Mariam Aslamazian in Great Soviet Encyclopedia
- RA Prime Minister Sends Message of Condolence on Occasion of Death of Mariam Aslamazian, July 26, 2006[പ്രവർത്തിക്കാത്ത കണ്ണി]
- Mariam Aslamazian in ArtPanorama Gallery