Jump to content

മറാം അൽ മസ്‌രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മറാം അൽ മസ്‌രി
ജനനം1962
Latakia, Syria
ദേശീയതSyrian-French
തൊഴിൽwriter
അറിയപ്പെടുന്നത്poetry

പ്രമുഖൻ സിറിയൻ എഴുത്തുകാരിയാണ് മറാം അൽ മസ്‌രി (English: Maram al-Masri - Arabic: مرام المصري) അവരുടെ തലമുറയിലെ അറബി വനിതകളിൽ ഏറ്റവും പ്രസിദ്ധവും ആകർഷകവുമായ സ്ത്രീ ശബ്ദങ്ങളിലൊന്നായാണ് ഇവർ പരിഗണിക്കപ്പെടുന്നത്.[1] നിലവിൽ പാരിസിലാണ് സ്ഥിര താമസം.

ജീവചരിത്രം

[തിരുത്തുക]

1962ൽ സിറിയയിലെ ലറ്റകിയയിലെ പ്രമുഖ സുന്നി മുസ്ലിം കുടുംബത്തിൽ ജനിച്ചു. ഡമസ്‌കസിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി.[1] പഠനകാലത്ത് ക്രിസ്ത്യൻ മത വിശ്വാസിയായ യുവാവുമായി പ്രണയത്തിലായി. യുവാവിന്റെ കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന ബന്ധം തകർന്നു.[2] 1982ൽ ഫ്രാൻസിലേക്ക് കുടിയേറി. ഇവിടെ വെച്ച് ഒരു സിറിയൻ യുവാവിനെ വിവാഹം ചെയ്തു. പിന്നീട് വിവാഹ മോചിതരായി. ഈ ബന്ധതക്തിൽ ഒരു മകനുണ്ട്. ഈ വിവാഹം വേർപിരിഞ്ഞതിന് ശേഷം മറാം പുനർവിവാഹിതയായതിനെ തുടർന്ന് സിറിയൻ ഭർത്താവ് മകനുമായി സിറിയയിലേക്ക് പോയി. 13 വർഷം മകനെ കാണാൻ ഇവർക്ക് സാധിച്ചില്ല. ഈ വിഷയം ഇതിവൃത്തമാക്കി രചിച്ച ഗ്രന്ഥമാണ് ലെ റാപ്റ്റ് ( Le Rapt ).[3] ഇവർക്ക് ഫ്രഞ്ച് ഭർത്താവിലും രണ്ടു മക്കളുണ്ട്. ഈ വിവാഹവും വേർപിരിഞ്ഞു.[2]

പ്രധാന കൃതികൾ

[തിരുത്തുക]
  • I alerted you with a white dove (Andhartuka bi hamāmaẗ beidāʼ) (1984)
  • A red cherry on a white-tiled floor [Karzaẗ ḥamrāʼ ʿalá balāṭ abyad] (2003)
  • I look at you [Anẓuru ilayk] (2007)
  • Wallada's return [ʿAudaẗ Wallada] (2010)
  • Freedom, she comes naked (Elle va nue la liberté (2014)
  • The abduction [Le rapt] (2015)

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Maram al-Massri". Banipal.
  2. 2.0 2.1 ""Hice mi primera revolución por la libertad de amar"". M'Sur. January 24, 2017.
  3. "Maram Al-Masri : Le Rapt". cahier critique de poésie. January 12, 2016.
"https://ml.wikipedia.org/w/index.php?title=മറാം_അൽ_മസ്‌രി&oldid=2786769" എന്ന താളിൽനിന്ന് ശേഖരിച്ചത്