മരുത്തോമ്പിള്ളി എടവന ശ്രീമഹാവിഷ്ണുക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശ്ശൂർ ജില്ലയിൽ കൊടകര പഞ്ചായത്തിൽ കൊടകര ജംഗ്ഷനിൽ നിന്നും ഏകദേശം മുക്കാൽ കിലോമീറ്റർ തെക്കുമാറി കൊടകര മരത്തോമ്പിള്ളി എടവന മഹാവിഷ്ണുക്ഷേത്രം സ്ഥിതിചെയ്യുന്നു. ഹിന്ദുപുരാണമനുസരിച്ച് സ്ഥിതികാരകനായ ശ്രീമഹാവിഷ്ണു ചതുർബാഹുക്കളോടുകൂടി ശംഖചക്രഗദാപത്മപാണിയായി അനുഗ്രഹം ചൊരിയുന്ന ക്ഷേത്രമാണിത്. മരത്തോമ്പിള്ളി മന വകയായിരുന്ന ക്ഷേത്രം ഇപ്പോൾ മരത്തോംപിള്ളിക്കരയിലെ ഭക്തജനങ്ങളുടെ കൂട്ടായ്മയിലുള്ള ക്ഷേത്രസംരക്ഷണസമിതിയുടെ മേൽ നോട്ടത്തിൽ പ്രവർത്തിച്ചുവരുന്നു.