മരീൽ വെൽഡേൽ ഓൻസ്ലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മരീൽ വെൽഡേൽ ഓൻസ്ലോ
പ്രമാണം:Muriel Wheldale Onslow.jpg
ജനനം(1880-03-31)31 മാർച്ച് 1880
Birmingham, England
മരണം19 മേയ് 1932(1932-05-19) (പ്രായം 52)
മേഖലകൾBiochemical genetics
ബിരുദംUniversity of Cambridge

മരീൽ വെൽഡേൽ ഓൻസ്ലോ ഇംഗ്ലണ്ടിലെ ബിർമിൻഗമിൽ ജനിച്ച ഇവർ ബ്രിട്ടീഷ് ജൈവരസതന്ത്രജ്ഞയാണ്. കൺസെർവേറ്റിവ് രാഷ്ട്രതന്ത്രജ്ഞനായ ഫോർത്ത് ഏൾ ഓഫ് ഓൻസ്ലോയുടെ രണ്ടാമത്തെ പുത്രൻ ജൈവരസതന്ത്രജ്ഞനായ വിക്ടർ അലക്സാണ്ടർ ഹെർബെർട്ട് ഹൂയ ഓൻസ്ലോയെയാണ് മരീൽ വിവാഹം ചെയ്തിരുന്നത്.[1] [2]

പൂക്കളിലെ നിറങ്ങളുടെ ജനിതകപാരമ്പര്യത്തെക്കുറിച്ചാണവർ പഠനം നടത്തിയിരുന്നത്. ജൈവരസതന്ത്ര വർണ്ണവസ്തുവായ ആൻതോസയാനിൻ സസ്യങ്ങൾക്ക് നിറം നൽകുന്നതിനെക്കുറിച്ച് സ്നാപ് ഡ്രാഗണിൽ അവർ പഠനം നടത്തി. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പ്രഥമ വനിതാദ്ധ്യാപികയായിരുന്നു അവർ. 1948 വരെ വനിതകൾക്ക് കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് ബിരുദം നൽകാത്തതിനാൽ മരീൽ വെൽഡേലിന് ബിരുദം ലഭിച്ചിരുന്നില്ല.[3]

മുൻകാല ജീവിതം[തിരുത്തുക]

ബാരിസ്റ്റർ ആയ ജോൺ വെൽഡേലിന്റെ ഒരേ ഒരു മകളായിരുന്നു ഓൻസ്ലോ. ശാസ്ത്രീയ വിദ്യാഭ്യാസത്തിന് പേരുകേട്ട ബിർമിൻഗമിലെ കിങ് എഡ്വേർഡ് VI ഹൈസ്ക്കൂളിൽ ഓൻസ്ലോ ചേർന്നു.1900-ൽ കേംബ്രിഡ്ജിലെ ന്യൂഹാം കോളേജിൽ പ്രവേശിക്കുകയും നാച്യുറൽ സയൻസിൽ ക്ലാസ്സെടുക്കുകയും ചെയ്തു. 1903 -ൽ കേംബ്രിഡ്ജിലെ വില്യം ബാറ്റ്സ്മാന്റെ ജനറ്റിക് ലാബിൽ ചേർന്നു. സ്നാപ് ഡ്രാഗണിലെ പൂക്കളുടെ ഇതളുകൾക്ക് നിറം കൊടുക്കുന്ന ജനിതകഘടകങ്ങളെക്കുറിച്ച് അവർ പഠനവിധേയമാക്കി. ഇംഗ്ലീഷ് ബയോളജിസ്റ്റായ വില്യം ബാറ്റ്സൺ ഹെറെഡിറ്റിയെക്കുറിച്ചുള്ള പഠനത്തിൽ ജനറ്റിക്സ് എന്ന വാക്കിനെക്കുറിച്ച് ആദ്യമായി വിശദീകരിച്ച വ്യക്തിയായിരുന്നു. 1900-ൽ ഗ്രിഗർ മെൻഡലിന്റെ തുടർകണ്ടുപിടിത്തങ്ങളിലെ ആശയങ്ങളെ പ്രചരിപ്പിക്കുന്നതിലെ പ്രധാനിയും ആയിരുന്നു.


1903ലും1910 ബാറ്റ്സണും ഓൻസ്ലോയും ചേർന്ന് വിവിധ സസ്യങ്ങളിലെ പ്രജനനത്തെക്കുറിച്ച് പരീക്ഷണങ്ങൾ നടത്തി. 1906 -ൽ സ്നാപ് ഡ്രാഗണിലെ ജനിതകപാരമ്പര്യത്തെക്കുറിച്ച് ധാരാളം വസ്തുതകൾ വെൽഡേലിനു ലഭിച്ചു. 1906-1908 വരെ അവളുടെ സ്വന്തം കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്നു. 1907 -ൽ വെൽഡേൽ വില്യം ബാറ്റ്സൺന്റെ സഹായത്തോടെ എപ്പിസ്റ്റാസിസിലെ നോൺ അല്ലെല്ലോമോർഫിക് ഫാക്ടേഴ്സിന്റെ വ്യത്യസ്തജോഡികളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രതിഭാസത്തെക്കുറിച്ച് സൂചിപ്പിക്കുന്നു.1909 മുതൽ 1910 വരെ വെൽഡേൽ സ്നാപ് ഡ്രാഗണിലെ പൂക്കളുടെ നിറത്തിലെ ജനിതകപാരമ്പര്യത്തെക്കുറിച്ച് 4 പേപ്പറുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1916 -ൽ വെൽഡേലിന്റെ പ്രവർത്തനങ്ങൾ വളരെ ഉയരത്തിലെത്തുകയും അവളുടെ പ്രവർത്തനങ്ങൾ ദ ആൻതോസയാനിൻ പിഗ്മെന്റ്സ് ഓഫ് പ്ലാന്റ്സ് എന്ന പേരിൽ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. [4]

പുസ്തകങ്ങൾ[തിരുത്തുക]

 • The Anthocyanin Pigments of Plants, 1916, revised in 1925
 • Practical Plant Biochemistry, 1920
 • Principles of Plant Biochemistry, Volume 1, 1931

അവലംബം[തിരുത്തുക]

 1. The Peerage, entry for 4th Earl of Onslow
 2. Onslow, Muriel (1924). Huia Onslow: A Memoir. London: Edward Arnold.
 3. At Last a Degree of Honour for 900 Cambridge Women, Suzanna Chambers, 30 May 1998, The Independent, Retrieved July 2016
 4. Wheldale, Muriel (1916). The Anthocyanin Pigments of Plants. University Press, Cambridge.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

 • Works by or about മരീൽ വെൽഡേൽ ഓൻസ്ലോ at Internet Archive
 • "Blooming Snapdragons". The Royal Institution of Great Britain. 14 July 2010.
 • Creese, Mary R. S. (2004). "Onslow, Muriel Wheldale (1880–1932)". Oxford Dictionary of National Biography. doi:10.1093/ref:odnb/46433.
 • Gould, Kevin S. (2010-07-26). "Chapter 7 Muriel Wheldale Onslow and the Rediscovery of Anthocyanin Function in Plants". Recent Advances in Polyphenol Research. p. 206. ISBN 978-1-4051-9399-3.
 • McDonald, IG (1932). "Obituary Notice: Muriel Wheldale Onslow. 1880—1932". Biochemical Journal. 26 (4): 915–916. PMC 1260991. PMID 16744946.
 • Rayner-Canham, Marelene; Rayner-Canham, Geoffrey (2002). "Muriel Wheldale Onslow (1880–1932): pioneer plant biochemist" (PDF). The Biochemist.
 • Richmond, Marsha L. (2007). "Muriel Wheldale Onslow and Early Biochemical Genetics". Journal of the History of Biology. 40 (3): 389–426. doi:10.1007/s10739-007-9134-8. PMID 18380053.
"https://ml.wikipedia.org/w/index.php?title=മരീൽ_വെൽഡേൽ_ഓൻസ്ലോ&oldid=2724482" എന്ന താളിൽനിന്ന് ശേഖരിച്ചത്