Jump to content

മരിയ പിറ്റില്ലൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മരിയ പിറ്റില്ലൊ
Pitillo in 1995
ജനനം (1965-01-08) ജനുവരി 8, 1965  (59 വയസ്സ്)
സജീവ കാലം1986–2008
ജീവിതപങ്കാളി(കൾ)
David R Fortney
(m. 2002)
കുട്ടികൾ1

മരിയ പിറ്റില്ലൊ (ജനനം: ജനുവരി 8, 1965) ടെലിവിഷനിലും സിനിമകളിലും വേഷങ്ങൾ അവതരിപ്പിച്ചിരുന്ന ഒരു അമേരിക്കൻ ചലച്ചിത്ര നടിയാണ്. 1998 ൽ പുറത്തിറങ്ങിയ ഗോഡ്സില്ല എന്ന ചിത്രത്തിലെ ആൻഡ്രി തിമോണ്ട്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അവർ ഏറ്റവും മോശം സഹനടിക്കുള്ള ഗോൾഡൻ റാസ്പ്ബെറി അവാർഡ് നേടുകയും ചെയ്തു. പ്രൊവിഡൻസ് എന്ന ടി.വി. പരമ്പരയിലും അഭിനിയിച്ചിരുന്നു.

ജീവിതരേഖ

[തിരുത്തുക]

1965 ജനുവരി 8 ന് ന്യൂയോർക്കിലെ എൽമിറയിൽ ജനിക്കുകയും ന്യൂ ജേഴ്സിയിലെ മഹ്വായിൽ വളരുകയും ചെയ്തു. നോർത്തേൺ ഹൈലാൻഡ്സ് റീജ്യണൽ ഹൈസ്കൂളിലേക്ക് മാറുന്നതിന് മുൻപ് അവർ മഹ്വാ ഹൈസ്കൂളിൽ പഠനം നടത്തുകയും അവിടെ ട്രാക്ക് ടീമിൽ ഉൾപ്പെടുകയും ചെയ്തിരുന്നു.[1] ന്യൂയോർക്ക് നഗരത്തിൽ ടെലിവിഷൻ വാണിജ്യ പരസ്യങ്ങളിൽ അഭിനയിക്കുകയും ഈ രംഗത്തു വിജയിക്കുകയും ചെയ്തു.[2] 1987 ൽ, എബിസി നെറ്റ്വർക്ക് സോപ്പ് ഓപ്പറയായ റയാൻസ് ഹോപ്പിൽ നാൻസി ഡൺ ലൂയിസ് എന്ന കഥാപാത്രമായി അഭിനയിക്കുകയും, 1989 ൽ ആ പരമ്പര അവസാനിക്കുന്നതുവരെ ആ വേഷം അവതരിപ്പിക്കുകയും ചെയ്തു.[3] 1990-ൽ, ടിഎൻടി നെറ്റ്വർക്കിന്റെ ദ ലോസ്റ്റ് കപ്പോൺ എന്ന ടെലിവിഷൻ സിനിമയിൽ ആനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ക്ഷണിക്കപ്പെട്ടു. ഇതിൽ അഭിനയത്തിനു പുറമേ, ജാസ് സ്റ്റാൻഡേർഡ്, ബൈ ബൈ ബ്ലാക്ക്ബേഡ് ഉൾപ്പെടെയുള്ള രണ്ട് ഗാനങ്ങൾ കൂടി ആലപിച്ചിരുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിൽ, വില്യം എസ്പർ, ന്യൂയോർക്കിലെ വില്യം എസ്പെർ സ്റ്റുഡിയോയുടെ ഹെരോൾഡ് ഗസ്കിൻ എന്നിവരുടെ പരിശീലനം ലഭിക്കുകയും പ്രമുഖ ശബ്ദ പരിശീലകൻ റോബി മക്കോളെയിൽനിന്നു ശബ്ദ പരിശീലനം ലഭിക്കുകയും ചെയ്തു.[4][5]

1990 കളിൽ പിറ്റില്ലൊ കാലിഫോർണിയയിലേക്കു താമസം മാറുകയും 1990 കളുടെ മധ്യത്തിൽ എസ്കേപ് ഫ്രെ ടെറർ: ദ തെരേസ സ്റ്റാമ്പർ സ്റ്റോറി (1995), പാർട്ണേർസ് (1995), ഡിയർ ഗോഡ് (1996) സംതിംഗ് ടു ബിലീവ് ഇൻ (1998), ഗോഡ്സില്ല (1998) തുടങ്ങിയവയിൽ അഭിനയിച്ചുകൊണ്ട് ടെലിവിഷനിലും സിനിമകളിലും സ്ഥിരമായി പ്രവർത്തിക്കുകയും ടിവി പരമ്പരയായ പ്രോവിഡൻസിലെ (2001 - 02) തുടർവേഷം അവതരിപ്പിക്കുകയും ചെയ്തു.

സംവിധായകൻ ജയിംസ് ബറോസ്, എഴുത്തുകാരനും നിർമ്മാതാവുമായ ജെഫ് ഗ്രീൻസ്റ്റീൻ എന്നിവരോടൊപ്പം നിരവധി തവണ പ്രവർത്തിച്ചതോടെയാണ് പിറ്റില്ലോ ഹോളിവുഡ് സിനിമയുടെ ഒരു സ്ഥിര അവശ്യഘടകമെന്ന നിലയിൽ കീർത്തി നേടിയത്.

2002 ൽ വിവാഹിതയായ പിറ്റില്ലോ, കാലിഫോർണിയയിലെ റോസിൽ താമസിക്കുന്നു. 2006 ൽ തന്റെ കുടുംബ ജീവിതം നയിക്കുന്നതിനായി മുഴുവൻ സമയ അഭിനയത്തിൽ നിന്നു വിരമിക്കുകയും ഭർത്താവുമൊത്ത് ഒരു ചെറിയ ബിസിനസ്സ് നടത്തിക്കൊണ്ടുപോകുകയും ചെയ്യുന്നു. അവർ ഇറ്റാലിയൻ, ഐറിഷ് വംശജയാണ്. പ്ലേഹൌസ് വെസ്റ്റ് സ്കൂളിലേയും റിപ്പോർട്ടറി തീയേറ്ററിലേയും ഒരു പൂർവ്വവിദ്യാർത്ഥിനിയാണ് പിറ്റില്ലോ.

ആദ്യകാല ജീവിതം (1986-1992)

[തിരുത്തുക]

മരിയ പിറ്റിലോ ന്യൂജഴ്സിയിലെ നഗരപ്രാന്തത്തിലുള്ള ഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോർ ഗുമസ്തയായി ജോലിചെയ്തിരുന്നകാലത്താണ് ഒരു ടെലിവിഷൻ വാണിജ്യ പരസ്യത്തിനായുള്ള ഓഡിഷനിൽ പങ്കെടുക്കുവാനുള്ള ക്ഷണം സുഹൃത്തിൽനിന്നു ലഭിക്കുന്നത്. ആദ്യ ജോലി പെപ്റ്റോ ബിസ്മോൾ ഔഷധത്തിന്റെ ഒരു പരസ്യത്തിൽ അഭിനിയിക്കുകയായിരുന്നു. തുടർന്നുള്ള വാണിജ്യപരമായ ജോലികളിൽ ബാങ്ക് ഓഫ് ബോസ്റ്റൺ, യോർക്ക് പെപ്പർപെൻമിറ്റ് പാട്ടി, കെന്റക്കി ഫ്രൈഡ് ചിക്കൻ, ചിക്ക് ജീൻസ് തുടങ്ങിയവരുടെ പരസ്യങ്ങൾ ഉൾപ്പെടുന്നു. 1987 അവസാനത്തിൽ, റയാൻസ് ഹോപ്പ് എന്ന എബിസി സോപ്പ് ഓപ്പറയിൽ നാൻസി ഡോൺ (ലൂയിസ്) എന്ന വേഷം അവതരിപ്പിക്കുകയും 1989 ൽ, ആ പരമ്പര അവസാനിക്കുന്നതുവരെ വേഷം തുടർച്ചയായി അവതരിപ്പിക്കുകയും ചെയ്തിരുന്നു.

1992 ൽ ചാപ്ലിൻ എന്ന സിനിമയിലെ വേഷം അവതരിപ്പിക്കുന്നതുവരെ അഭിനയ ജീവിതം താൻ ഗൌരവമായി എടുത്തിരുന്നില്ല എന്നാണ് മരിയ പറയുന്നത്.  

അഭിനയരംഗം

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1986 വൈസ് ഗയ്സ് മാസ്സ്യൂസ്
1988 ബ്രൈറ്റ് ലൈറ്റ്സ്, ബിഗ് സിറ്റി പോണി ടെയിൽ ഗേൾ
1988 സ്പൈക്ക് ഓഫ് ബെൻസൺഹസ്റ്റ് ഏയ്ഞ്ചൽ
1989 ഷി-ഡെവിൾ ഒലിവിയ ഹണി
1990 വൈറ്റ് പാലസ് ജാനി
1992 ചാപ്ലിൻ മേരി പിക്ക്ഫോർഡ്
1993 ട്രൂ റൊമാൻസ് കാണ്ടി
1994 ഐ വിൽ ഡു എനിതിംഗ് ഫ്ലൈറ്റ് അറ്റൻഡന്റ്
1994 നാച്ചുറൽ ബോൺ കില്ലേർസ് ഡെബോറ
1995 ബൈ ബൈ ലവ് കിം
1995 ഫ്രാങ്ക് & ജെസ്സ് സീ
1996 ഡിയർ ഗോഡ് ഗ്ലോറിയാ മക്കിന്നി
1998 സംതിംഗ് ടു ബിലീവ് ഇൻ മാഗ്ഗി
1998 ഗോഡ്സില്ല ഓഡ്രി ടിമ്മണ്ട്സ് Golden Raspberry Award for Worst Supporting Actress
2000 ആഫ്റ്റർ സെക്സ് വിക്കി
2000 ഡെർക് & ബെറ്റി ബെറ്റി

ടെലിവിഷൻ

[തിരുത്തുക]
വർഷം പരമ്പര കഥാപാത്രം കുറിപ്പുകൾ
1987 CBS സ്കൂൾബ്രേക്ക് സ്പെഷൽ വിക്കി Episode: "What If I'm Gay?"
1989 റയാൻസ് ഹോപ്പ് നാൻസി ഡൺ ലെവിസ് recurring role (5 episodes)
1989 മയാമി വൈസ് അന്ന Episode: "The Cell Within"
1990 ദ ലോസ്റ്റ് കപ്പോൺ അന്നി Television Movie
1991 Law & Order എഞ്ചൽ ഗ്രീർ Episode: "Aria"
1991 Saturday's ചെൽസിയ Television Movie
1992 മിഡിൽ ഏജസ് റോബിൻ Episode: "Night Moves"
1993 Cooperstown ബ്രിഡജറ്റ് Television Movie
1993 മാഡ് എബൌട്ട് യൂ മിമി Episode: "The Man Who Said Hello"
1993 സൌത്ത് ഓഫ് സൺസെറ്റ് ജിന വെസ്റ്റൺ series regular (7 episodes)
1995 Escape from Terror: The Teresa Stamper Story Teresa Walden Stamper Television Movie
1995 ബിറ്റ്വീൻ ലവ് ആന്റ് ഹോണർ Maria Caprefoli Television Movie
1995–1996 പാർട്ണേർസ് Alicia Sundergard series regular (22 episodes)
1996 ഔട്ട് ഓഫ് ഓർഡർ unknown role Television Short

Episode: "Refracted"

1998 ഹൌസ് റൂൾസ് Casey Farrell series regular (7 episodes)
1998 ഇൻ ദ ലൂപ് unknown role unknown episode
1999 അല്ലി മക്ബീൽ Paula Hunt Episode: "Civil War"
1999 ഏർലി എഡിഷൻ Rebecca Waters Episode: "Weather Girl"
2000 വിൽ & ഗ്രേസ് Paula Episode: "Love Plus One"
2000 ദ ക്രിസ്തുമസ് സീക്രട്ട് Debbie McNeil Television Movie
2001–2002 പ്രൊവിഡൻസ് Tina Calcatera recurring role (31 episodes)
2003 ഫ്രണ്ട്സ് Laura the adoption agent Episode: "The One with the Home Study"
2008 ബിഗ് ഷോട്സ് Valerie Cerritas Episode: "Sex Be Not Proud"

അവലംബം

[തിരുത്തുക]
  1. Ivry, Bob. "Upstaged By A Lizard -- Mahwah's Maria Pitillo Finds Glory In Godzilla's Giant Shadow", The Record (Bergen County), May 23, 1998. Accessed December 2, 2013. "For Maria Pitillo, competing in the 100 meters for the Mahwah High School track team was good practice for Godzilla. In the role of Audrey, the aspiring TV reporter, she runs an awful lot. ... Whereupon the petite actress, who also attended Northern Highlands High School, executes a cutesy maneuver with her palms upraised—a gesture best described as flouncing."
  2. Ivry, Bob. "Upstaged By A Lizard -- Mahwah's Maria Pitillo Finds Glory In Godzilla's Giant Shadow", The Record (Bergen County), May 23, 1998. Accessed December 2, 2013. "For Maria Pitillo, competing in the 100 meters for the Mahwah High School track team was good practice for Godzilla. In the role of Audrey, the aspiring TV reporter, she runs an awful lot. ... Whereupon the petite actress, who also attended Northern Highlands High School, executes a cutesy maneuver with her palms upraised—a gesture best described as flouncing."
  3. Cajun Spice Mary Alice Kellogg. TV Guide, October 17, 1987
  4. Press Kit. TNT, 'The Lost Capone' (1990)
  5. Resume: Pitillo, Maria - Innovative Artists
"https://ml.wikipedia.org/w/index.php?title=മരിയ_പിറ്റില്ലൊ&oldid=3925139" എന്ന താളിൽനിന്ന് ശേഖരിച്ചത്