മരിയ ജൂലിയ മുനോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മരിയ ജൂലിയ മുനോസ്
ഉറുഗ്വേയുടെ വിദ്യാഭ്യാസ സാംസ്കാരിക മന്ത്രി
ഓഫീസിൽ
1 മാർച്ച് 2015 – 29 ഫെബ്രുവരി 2020
രാഷ്ട്രപതിതബാരെ വാസ്ക്വസ്
മുൻഗാമിറിക്കാർഡോ എർലിച്ച്
പിൻഗാമിPablo Da Silveira
പൊതുജനാരോഗ്യ മന്ത്രി
ഓഫീസിൽ
1 മാർച്ച് 2005 – 1 മാർച്ച് 2010
മുൻഗാമികോൺറാഡ് ബോണില്ല
പിൻഗാമിഡാനിയൽ ഒലെസ്കർ
മോണ്ടിവീഡിയോ മുനിസിപ്പാലിറ്റിയുടെ ജനറൽ സെക്രട്ടറി
ഓഫീസിൽ
5 മെയ് 1995 – 24 മെയ് 2004
വ്യക്തിഗത വിവരങ്ങൾ
ജനനം
മരിയ ജൂലിയ മുനോസ്

(1950-10-18) 18 ഒക്ടോബർ 1950  (73 വയസ്സ്)
മോണ്ടെവീഡിയോ, ഉറുഗ്വേ
രാഷ്ട്രീയ കക്ഷിസോഷ്യലിസ്റ്റ് പാർട്ടി
മറ്റ് രാഷ്ട്രീയ
അംഗത്വം
ബ്രോഡ് ഫ്രണ്ട്
അൽമ മേറ്റർറിപ്പബ്ലിക് യൂണിവേഴ്സിറ്റി

മരിയ ജൂലിയ മുനോസ് (ജനനം: ഫെബ്രുവരി 3, 1950) വൈദ്യശാസ്ത്ര രംഗത്തും രാഷ്ട്രീയരംഗത്തും പ്രവർത്തിക്കുന്ന ഉറുഗ്വേയിലെ ഒരു ഡോക്ടറാണ്. 2005 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ[1][2] പൊതുജനാരോഗ്യ മന്ത്രിയായും 2015 മുതൽ 2020 വരെയുള്ള കാലത്ത് വിദ്യാഭ്യാസ സാംസ്കാരിക മന്ത്രിയായും അവർ സേവനമനുഷ്ഠിച്ചിരുന്നു.[3]

ജീവിതരേഖ[തിരുത്തുക]

മരിയ ജൂലിയ മുനോസ് 1975-ൽ മെഡിക്കൽ ബിരുദവും 1980-ൽ പകർച്ചവ്യാധി സംബന്ധമായ വിഷയങ്ങളിൽ വൈദഗ്ധ്യവും നേടി. 1983-ൽ പബ്ലിക് ഹെൽത്തിലെ സ്പെഷ്യലിസ്റ്റ് എന്ന പദവിയും ആറ് വർഷത്തിന് ശേഷം 1989-ൽ സാംക്രമികരോഗ വിജ്ഞാന മേഖലയിൽ സ്പെഷ്യലിസ്റ്റ് പദവിയും അവർക്ക് ലഭിച്ചു.ഏകദേശം 20 വർഷത്തിനിടയിൽ, ഉറുഗ്വേയിലെ മോണ്ടെവീഡിയോയിലെ യൂണിവേഴ്‌സിഡാഡ് ഡി ലാ റിപ്പബ്ലിക്കയിലെ കോളേജ് ഓഫ് മെഡിസിനിലെ പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ വകുപ്പിൽ മരിയ മുനോസ് അദ്ധ്യാപികയായിരുന്നു. തന്റെ അധ്യാപന ജീവിതത്തിനിടയിൽ രാഷ്ട്രീയ പ്രവേശനത്തിനുമുമ്പ് അവർ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കപ്പെട്ടിരുന്നു.

അവലംബം[തിരുത്തുക]

  1. A Directory of World Leaders & Cabinet Members of Foreign Governments: 2008-2009 Edition. Arc Manor LLC. 1 March 2008. pp. 425–. ISBN 978-1-60450-155-1.
  2. United Nations. Economic Commission for Latin America and the Caribbean (1 September 2006). Biennial Report of the Economic Commission for Latin America and the Caribbean (ECLAC): Official Records of the Economic and Social Council (3 July 2004 to 24 March 2006). United Nations Publications. pp. 106–. ISBN 978-92-1-121600-4.
  3. "Government Ministers of Uruguay". rulers.org. Retrieved 6 March 2015.
"https://ml.wikipedia.org/w/index.php?title=മരിയ_ജൂലിയ_മുനോസ്&oldid=3837523" എന്ന താളിൽനിന്ന് ശേഖരിച്ചത്