മരിയൻ കോഷ്‌ലാൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മരിയൻ കോഷ്‌ലാൻഡ്
പ്രമാണം:Marian Koshland.jpg
ജനനം
മരിയൻ എലിയറ്റ്

ഒക്ടോബർ 25, 1921
മരണംഒക്ടോബർ 28, 1997(1997-10-28) (പ്രായം 76)
ദേശീയതഅമേരിക്കൻ
കലാലയംവാസ്സർ കോളേജ് (B.S., 1942)
ഷിക്കാഗോ യൂണിവേഴ്സിറ്റി (M.S., 1943; Ph.D., 1949)
അറിയപ്പെടുന്നത്ആന്റിബോഡികൾ, രോഗപ്രതിരോധ പ്രതികരണം എന്നിവയെക്കുറിച്ചുള്ള ഗവേഷണം
ജീവിതപങ്കാളി(കൾ)ഡാനിയൽ ഇ. കോഷ്‌ലാൻഡ് ജൂനിയർ. (1920–2007)
കുട്ടികൾഎലൻ കോഷ്‌ലാൻഡ്
ഫിലിസ് കോഷ്‌ലാൻഡ്
ജെയിംസ് കോഷ്‌ലാൻഡ്
ഗെയിൽ കോഷ്‌ലാൻഡ്
ഡഗ്ലസ് കോഷ്‌ലാൻഡ്
പുരസ്കാരങ്ങൾFASEB Excellence in Science Award (1989)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഇമ്മ്യൂണോളജി, ബാക്ടീരിയോളജി
സ്ഥാപനങ്ങൾകാലിഫോർണിയ സർവകലാശാല, ബെർക്ക്‌ലി
സ്വാധീനങ്ങൾആർനെ ടിസെലിയസ്, എൽവിൻ എ. കബാറ്റ്, കാൾ ലാൻഡ്‌സ്റ്റൈനർ, ഡേവിഡ് ബാൾട്ടിമോർ

മരിയൻ എലിയട്ട് "ബണ്ണി" കോഷ്‌ലാൻഡ് (ഒക്‌ടോബർ 25, 1921 - ഒക്ടോബർ 28, 1997) ആന്റിബോഡികളുടെ അമിനോ ആസിഡ് ഘടനയിലെ വ്യത്യാസങ്ങൾ, പുറമേനിന്നുളള ആക്രമണകാരികളെ ചെറുക്കുന്നതിന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയും വിശദീകരിക്കുന്നുവെന്ന് കണ്ടെത്തിയ ഒരു അമേരിക്കൻ രോഗപ്രതിരോധശാസ്ത്രജ്ഞയാണ്.

ജീവിതരേഖ[തിരുത്തുക]

1921 ഒക്ടോബർ 25 ന് കണക്റ്റിക്കട്ടിലെ ന്യൂ ഹേവനിൽ മാർഗരേത്ത് ഷ്മിഡ് എലിയട്ടിന്റെയും വാൾട്ടർ എലിയട്ടിന്റെയും മകളായി മരിയൻ എലിയട്ട് ജനിച്ചു.[1] മാതാവ് ഡെന്മാർക്കിൽ നിന്ന് അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് കുടിയേറിയ ഒരു അധ്യാപികയും പിതാവ് സതേൺ ബാപ്റ്റിസ്റ്റ് പശ്ചാത്തലത്തിലുള്ള ഒരു ഹാർഡ്‌വെയർ സെയിൽസ്മാനുമായിരുന്നു.[2] നാല് വയസ്സുള്ളപ്പോൾ, അവളുടെ ഇളയ സഹോദരന് ടൈഫോയ്ഡ് പനി പിടിപെടുകയും അയൽവാസിയായ രണ്ട് പെൺകുട്ടികളിൽനിന്ന് അവൾ പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെയ്തു.[3] വർക്ക്‌സ് പ്രോഗ്രസ് അഡ്മിനിസ്‌ട്രേഷൻ തിയേറ്റർ പ്രൊഡക്ഷനുകളിൽ പങ്കെടുക്കുന്ന മൂന്ന് ജൂത ആൺകുട്ടികളുമായി സൗഹൃദത്തിലായ അവൾ ഒരു ടോംബോയ് ആയിരുന്നു.

ന്യൂയോർക്കിലെ വാസ്സർ കോളേജിൽ വിദ്യാഭ്യാസം ചെയ്ത മരിയൻ 1942-ൽ ബാക്ടീരിയോളജിയിൽ അവിടെനിന്ന് ബിരുദം നേടി. തുടർന്ന് അവൾ ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിന് ചേരുകയും അവിടെനിന്ന് 1943-ൽ ബാക്ടീരിയോളജിയിൽ എം.എസ്. നേടുകയും ചെയ്തു. ഷിക്കാഗോയിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ വ്യാപനം കുറയ്ക്കുന്നതിനായി പ്രവർത്തിച്ച അവരൿ, കോളറയ്‌ക്കുള്ള വാക്‌സിൻ വികസിപ്പിച്ച ഒരു ഗവേഷണ സംഘത്തിലെ അംഗമായിരുന്നു.[4][5]

ഷിക്കാഗോയിൽ വച്ച് അവൾ ഒരു ജൈവ രസതന്ത്രജ്ഞയും ലെവി സ്ട്രോസ് ഫോർച്ച്യൂണിൻറെ അനന്തരാവകാശിയുമായ ഡാനിയൽ ഇ. കോഷ്‌ലാൻഡ് ജൂനിയറിനെ കണ്ടുമുട്ടി.[6] 1945-ൽ, അവൾ ടെന്നസിയിലെ ഓക്ക് റിഡ്ജിൽ അദ്ദേഹത്തോടൊപ്പം ചേരുകയും, വികിരണത്തിന്റെ ജൈവിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി മാൻഹട്ടൻ പദ്ധതിയിൽ ഒരു വർഷം ചെലവഴിക്കുകയും ചെയ്തു.[7] 1946-ൽ ഇരുവരും വിവാഹിതരായശേഷം[8] ഷിക്കാഗോയിലേക്ക് മടങ്ങുകയും അവിടെ മരിയൻ 1949-ൽ ഷിക്കാഗോ സർവകലാശാലയിൽ നിന്ന് രോഗപ്രതിരോധശാസ്ത്രത്തിൽ തൻറെ പിഎച്ച്.ഡി നേടുകയും ചെയ്തു. അവരുടെ പ്രൊഫസർ മരിയൻ ഗർഭിണിയായിരുന്നതിനാൽ അവൾ അത് പാഴാക്കുമെന്ന് കരുതി പിഎച്ച്.ഡി നൽകാൻ ആഗ്രഹിച്ചിരുന്നില്ലെന്ന മരിയന്റെ സഹോദരഭാര്യ പിന്നീട് ഓർമ്മിച്ചു.[9] 1949-ൽ, അവൾ ഡാനിയലിനൊപ്പം ബോസ്റ്റണിലേക്ക് താമസം മാറി, അവിടെ ഹാർവാർഡ് മെഡിക്കൽ സ്കൂളിന്റെ ബാക്ടീരിയോളജി വിഭാഗത്തിൽ പോസ്റ്റ്ഡോക്ടറൽ ഫെലോഷിപ്പിൽ രണ്ട് വർഷം ചെലവഴിച്ചു. പിന്നീട് ഇരുവരും ബ്രൂക്ക്‌ഹേവൻ നാഷണൽ ലബോറട്ടറിയിൽ 13 വർഷക്കാലം ജോലി ചെയ്തു.[10]

അവലംബം[തിരുത്തുക]

  1. Guyer, Ruth Levy. "Marian E. Koshland Biographical Memoir" (PDF). National Academy of Sciences. Retrieved July 9, 2012.
  2. Guyer, Ruth Levy. "Marian E. Koshland Biographical Memoir" (PDF). National Academy of Sciences. Retrieved July 9, 2012.
  3. Guyer, Ruth Levy. "Marian E. Koshland Biographical Memoir" (PDF). National Academy of Sciences. Retrieved July 9, 2012.
  4. Guyer, Ruth Levy. "Marian E. Koshland Biographical Memoir" (PDF). National Academy of Sciences. Retrieved July 9, 2012.
  5. Barron, James (October 30, 1997). "Marian Koshland, 76, Expert On How Antibodies Fight Ills". The New York Times.
  6. Maugh II, Thomas H. (July 26, 2007). "Daniel Koshland Jr., 87; UC Berkeley molecular biologist, editor of the journal Science". Los Angeles Times.
  7. Guyer, Ruth Levy. "Marian E. Koshland Biographical Memoir" (PDF). National Academy of Sciences. Retrieved July 9, 2012.
  8. Maugh II, Thomas H. (July 26, 2007). "Daniel Koshland Jr., 87; UC Berkeley molecular biologist, editor of the journal Science". Los Angeles Times.
  9. "OBITUARY – Marian Elliott Koshland". San Francisco Chronicle. October 29, 1997.
  10. Guyer, Ruth Levy. "Marian E. Koshland Biographical Memoir" (PDF). National Academy of Sciences. Retrieved July 9, 2012.
"https://ml.wikipedia.org/w/index.php?title=മരിയൻ_കോഷ്‌ലാൻഡ്&oldid=3851343" എന്ന താളിൽനിന്ന് ശേഖരിച്ചത്