മരിയോ ജെ. മൊലിന
![]() | |
---|---|
![]() |
"Whatever Happened to the Ozone Hole? : An environmental success story", Distillations Podcast 230, Science History Institute, April 17, 2018 |
അന്റാർട്ടിക്ക് ഓസോൺ ദ്വാരം കണ്ടെത്തിയതിൽ പ്രധാന പങ്കുവഹിച്ച മെക്സിക്കൻ രസതന്ത്രജ്ഞനാണ് മരിയോ ജോസ് മോളിന-പാസ്ക്വൽ ഹെൻറക്വസ് (ജനനം: മാർച്ച് 19, 1943 - മരണം: ഒക്ടോബർ 7, 2020). ഭൂമിയുടെ ഓസോൺ പാളി ക്ലോറോഫ്ലൂറോകാർബൺ വാതകങ്ങളുടെ (അല്ലെങ്കിൽ സി.എഫ്.സി ) ഭീഷണി വ്യക്തമാക്കിയ ഇദ്ദേഹത്തിന് 1995- ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. രസതന്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ആദ്യത്തെ മെക്സിക്കൻ വംശജനായ പൗരനും ഇദ്ദേഹമാണ് . [8]
2004 ൽ കാലിഫോർണിയ സർവകലാശാല, സാൻ ഡീഗോ, സ്‌ക്രിപ്സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഷ്യാനോഗ്രഫിയിലെ സെന്റർ ഫോർ അറ്റ്മോസ്ഫെറിക് സയൻസസ് എന്നിവിടങ്ങളിലെ പ്രൊഫസർ സ്ഥാനങ്ങൾ മോളിന സ്വീകരിച്ചു. മെക്സിക്കോ സിറ്റിയിലെ മരിയോ മോളിന സെന്റർ ഫോർ എനർജി ആൻഡ് എൻവയോൺമെന്റിന്റെ ഡയറക്ടറുമാണ് മോളിന. മെക്സിക്കോ പ്രസിഡന്റ് എൻറിക് പെന നീറ്റോയുടെ കാലാവസ്ഥാ നയ ഉപദേഷ്ടാവായിരുന്നു മോളിന. [9]
ജീവചരിത്രം[തിരുത്തുക]
1923-ൽ എത്യോപ്യ, ഓസ്‌ട്രേലിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ചീഫ് അംബാസഡറായി സേവനമനുഷ്ഠിച്ച അഭിഭാഷകനും ന്യായാധിപനുമായ റോബർട്ടോ മോളിന-പാസ്ക്വെലിന്റെയും ലിയോനോർ ഹെൻറക്വസ്ന്റെയും മകനാണ് മോളിന.[1] കുട്ടിക്കാലത്ത് കളിപ്പാട്ട മൈക്രോസ്കോപ്പുകളും കെമിസ്ട്രി സെറ്റുകളും ഉപയോഗിച്ച് സ്വന്തം ബാത്ത്റൂമിനെ ചെറിയ ലബോറട്ടറിയാക്കി മാറ്റി. ഒരു രസതന്ത്രജ്ഞയായ അമ്മായി എസ്ഥേർ മോളിനയെ അനുകരിക്കുകയും, അവന്റെ പരീക്ഷണങ്ങളിൽ എസ്ഥേർ സഹായിക്കുകയും ചെയ്തിരുന്നു.[10]
മെക്സിക്കോ സിറ്റിയിലും സ്വിറ്റ്സർലൻഡിലെ ഇൻസ്റ്റിറ്റ്യൂട്ട് എഫ് ഡെം റോസെൻബെർഗിലും പ്രാഥമിക പഠനം പൂർത്തിയാക്കിയ ശേഷം[1][11] 1965-ൽ മെക്സിക്കോയിലെ നാഷണൽ ഓട്ടോണമസ് യൂണിവേഴ്സിറ്റിയിൽ നിന്ന് (യുഎൻഎം) കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. 1967-ൽ പശ്ചിമ ജർമ്മനിയിലെ ഫ്രീബർഗിലെ ആൽബർട്ട് ലുഡ്വിഗ്സ് യൂണിവേഴ്സിറ്റിയിൽ പോളിമറൈസേഷൻ കൈനെറ്റിക്സിൽ ബിരുദാനന്തര ബിരുദം നേടി. 1972-ൽ ജോർജ്ജ് പിമെന്റലുമായി ചേർന്ന് ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ഫിസിക്കൽ കെമിസ്ട്രിയിൽ പിഎച്ച്ഡി. നേടി[6][7].അവിടെ മോളിന സഹ രസതന്ത്രജ്ഞനായ ലൂയിസ വൈ. ടാനെ കണ്ടുമുട്ടുകയും അവർ 1973 ജൂലൈയിൽ വിവാഹം കഴിച്ചതിനെതുടർന്ന് കാലിഫോർണിയയിലെ ഇർവിൻ എന്ന സ്ഥലത്തേക്ക് താമസം മാറുകയുണ്ടായി.[12]
പരാമർശങ്ങൾ[തിരുത്തുക]
- ↑ 1.0 1.1 1.2 Molina, Mario (2007). "Autobiography". The Nobel Foundation. ശേഖരിച്ചത് 2008-05-30.
- ↑ Massachusetts Institute of Technology (October 11, 1995). "MIT's Mario Molina wins Nobel Prize in chemistry for discovery of ozone depletion". ശേഖരിച്ചത് 2008-05-31.
- ↑ "The Heinz Awards, Mario Molina profile". മൂലതാളിൽ നിന്നും 2015-10-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-06-18.
- ↑ Volvo Environment Prize
- ↑ "President Obama Names Presidential Medal of Freedom Recipients". Office of the Press Secretary, The White House. August 8, 2013. ശേഖരിച്ചത് August 9, 2013.
- ↑ 6.0 6.1 Center for Oral History. "Mario J. Molina". Science History Institute.
- ↑ 7.0 7.1 Caruso, David J.; Roberts, Jody A. (7 May 2013). Mario J. Molina, Transcript of an Interview Conducted by David J. Caruso and Jody A. Roberts at The Mario Molina Center, Mexico City, Mexico, on 6 and 7 May 2013 (PDF). Philadelphia, PA: Chemical Heritage Foundation. മൂലതാളിൽ (PDF) നിന്നും 2020-10-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-06-20. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "Interview" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑
{{cite news}}
: Empty citation (help) - ↑ Governments Await Obama’s Move on Carbon to Gauge U.S. Climate Efforts May 26, 20001455 NYT
- ↑ (Nobel Lectures in Chemistry (1991-1995)). (1997). World Scientific Publishing Co. Pte.Ltd. River Edge, NJ. P 245-249.
- ↑ "Bilan Magazine". മൂലതാളിൽ നിന്നും 2012-03-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 April 2013.
- ↑ "Molina, Mario (1943- )". World of Earth Science. Encyclopedia.com. 2003. ശേഖരിച്ചത് 23 October 2018.