മരിയുപോൾ

Coordinates: 47°5′45″N 37°32′58″E / 47.09583°N 37.54944°E / 47.09583; 37.54944
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മരിയുപോൾ

Маріу́поль (Ukrainian)
Мариу́поль (Russian)
City
മുകളിൽ നിന്ന് താഴേക്കും ഇടത്തുനിന്ന് വലത്തോട്ടും:
പതാക മരിയുപോൾ
Flag
ഔദ്യോഗിക ചിഹ്നം മരിയുപോൾ
Coat of arms
ഔദ്യോഗിക ലോഗോ മരിയുപോൾ
Brandmark
Coordinates: 47°5′45″N 37°32′58″E / 47.09583°N 37.54944°E / 47.09583; 37.54944
Country Ukraine
Oblast Donetsk Oblast
RaionMariupol Raion
HromadaMariupol urban hromada
Founded1778
ഭരണസമ്പ്രദായം
 • MayorVadym Boychenko[1] (Vadym Boychenko Bloc[1])
വിസ്തീർണ്ണം
 • ആകെ244 ച.കി.മീ.(94 ച മൈ)
ജനസംഖ്യ
 (2022)
 • ആകെ<100,000 (per Ukraine)
 (after 2022 Russian siege and attacks) before this, the 2021 estimate was 431,859[2]
Postal code
87500—87590
ഏരിയ കോഡ്+380 629
ClimateHot summer subtype
വെബ്സൈറ്റ്mariupolrada.gov.ua/en
City government website maintained in exile

മരിയുപോൾ (UK: /ˌmæriˈpɒl/, US: /ˌmɑːriˈpəl/ ; Ukrainian: Маріу́поль [mɐr⁽ʲ⁾iˈupolʲ] ; Russian: Мариу́поль റഷ്യൻ ഉച്ചാരണം: [mərʲɪˈupəlʲ] ) ഉക്രെയ്നിലെ പ്രിയസോവിയ മേഖലയിലെ കൽമിയസ് നദീ മുഖത്ത്, അസോവ് കടലിന്റെ വടക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2022-ലെ റഷ്യൻ അധിനിവേശത്തിൽ പിടിച്ചടക്കപ്പെടുന്നതിന് മുമ്പ്, 2021-ലെ സെൻസസ് പ്രകാരം, 431,859 ജനസംഖ്യയുള്ള ഉക്രെയ്നിലെ പത്താമത്തെ വലിയ നഗരവും ഡൊനെറ്റ്സ്ക് ഒബ്ലാസ്റ്റിലെ രണ്ടാമത്തെ വലിയ നഗരവുമായിരുന്നു ഇത്. റഷ്യയുടെ അധീനതയിലായ ശേഷമുള്ള ഇപ്പോഴത്തെ, ജനസംഖ്യ, ഉക്രേനിയൻ അധികാരികളിൽനിന്നുള്ള കണക്കുകൾ പ്രകാരം, 100,000-ൽ താഴെയാണ്.[3]

മരിയുപോൾ ഒരു വ്യാപാര, നിർമ്മാണകേന്ദ്രമെന്നതിലുപരി, ഉന്നത വിദ്യാഭ്യാസത്തിന്റെയും മറ്റ് വിവിധ വ്യവസായങ്ങളുടെ വികസനത്തിലും അതുപോലെതന്നെ കരിങ്കടൽ തീരത്തെ ഒരു റിസോർട്ട് ഏരിയ എന്ന നിലയിലും സുപ്രധാന പങ്ക് വഹിക്കുന്ന നഗരമാണ്. 1948 മുതൽ 1989 വരെയുള്ള കാലഘട്ടത്തിൽ, കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേരിൽ നഗരങ്ങളുടെ പേരുകൾ മാറ്റുന്ന സമ്പ്രദായത്തിൻറെ ഭാഗമായി, സോവിയറ്റ് പ്രവർത്തകനായ ആൻഡ്രി ഷ്‌ദനോവിന്റെ പേരിൽ നഗരം ഷ്‌ദാനോവ് എന്ന് പേരുമാറ്റം നടത്തി.[4] കാൽമിയസ്[5] എന്നറിയപ്പെടുന്ന ഒരു മുൻകാല കോസാക്ക് പാളയത്തിൻറെ സ്ഥലത്ത് സ്ഥാപിക്കപ്പെട്ട മരിയുപോളിന് 1778-ൽ നഗരമെന്ന സ്ഥാനം അനുവദിച്ചു. ഉക്രെയ്‌നിന്റെ വ്യവസായവൽക്കരണത്തിൽ ഈ നഗരം ഒരു സുപ്രധാന പങ്കുവഹിച്ചു. ധാന്യ വ്യാപാരത്തിൻറേയും ലോഹസംസ്കരണം, ഹെവി എഞ്ചിനീയറിംഗ് എന്നിവയുടേയും കേന്ദ്രമായിരുന്ന നഗരത്തിൽ ഇല്ലിച്ച് സ്റ്റീൽ & അയൺ വർക്ക്സ്, അസോവ്സ്റ്റൽ അയേൺ ആൻഡ് സ്റ്റീൽ വർക്ക്സ് എന്നിവയും സ്ഥിതിചെയ്യുന്നു.

2022 ൽ റഷ്യൻ, റഷ്യൻ അനുകൂല പ്രോക്സി സേനകൾ നഗരം ഉപരോധിക്കുകയും വലിയ തോതിൽ നശിപ്പിക്കുകയും ചെയ്തു. കനത്ത ചെറുത്തുനിൽപ്പ് നടത്തിയ നഗരത്തിന് ഉക്രെയ്നിലെ ഹീറോ സിറ്റി എന്ന പദവി ലഭിച്ചു.[6] 2022 മെയ് 16 ന്, റഷ്യ നഗരത്തിന്റെ പൂർണ്ണ നിയന്ത്രണം നേടിയതോടെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ ശേഷിച്ച അവസാനത്തെ ഉക്രേനിയൻ സൈന്യവും കീഴടങ്ങി.[7]

ചരിത്രം[തിരുത്തുക]

അസോവ് കടലിന്റെ[8] തീരത്ത് ഖനനം ചെയ്ത നിയോലിത്തിക്ക് ശ്മശാനങ്ങൾ ബിസിഇ മൂന്നാം സഹസ്രാബ്ദത്തിന്റെ അവസാനം മുതലുള്ളതാണ്. 120-ലധികം അസ്ഥികൂടങ്ങളൊടൊപ്പം കല്ല്, അസ്ഥികൊണ്ടുള്ള ഉപകരണങ്ങൾ, മുത്തുകൾ, ഷെൽ വർക്ക്, മൃഗങ്ങളുടെ പല്ലുകൾ എന്നിവ കണ്ടെത്തി. കൽമിയസ്[9] എന്നറിയപ്പെട്ടിരുന്ന മുൻ കോസാക്ക് പാളയത്തിൻറെ സ്ഥലത്ത് സ്ഥാപിതമായ മരിയുപോൾ നഗരത്തിന്, 1778-ൽ നഗരാവകാശം അനുവദിച്ചു. ഉക്രെയ്നിലെ വ്യവസായവൽക്കരണത്തിൽ മരിയുപോൾ നഗരം ഒരു സുപ്രധാനമായ പങ്ക് വഹിച്ചതു കൂടാതെ, ധാന്യ വ്യാപാരം, ലോഹസംസ്‌കരണം, ഹെവി എൻജിനീയറിങ് എന്നിവ വളർച്ച പ്രാപിച്ച നഗരം ഇല്ലിച്ച് സ്റ്റീൽ & അയേൺ വർക്ക്സ്, അസോവ്സ്റ്റാൾ എന്നീ കമ്പനികളുടെ കേന്ദ്രവുമായിരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 (in Ukrainian) Boychenko was re-elected mayor of Mariupol, Ukrayinska Pravda (2 November 2020)
  2. "Чисельність наявного населення України (Actual population of Ukraine)" (PDF) (in ഉക്രേനിയൻ). State Statistics Service of Ukraine. Archived from the original (PDF) on 6 April 2022. Retrieved 10 April 2022.
  3. Sullivan, Becky (31 March 2022). "Ukrainians navigate a perilous route to safety out of besieged Mariupol". NPR, American University Radio (in English). WAMU 88.5. Retrieved 2 June 2022.{{cite web}}: CS1 maint: unrecognized language (link)
  4. "Mariupol". The Free Dictionary.
  5. "Mariupol". Britannica.com. Retrieved 9 February 2015.
  6. Богданьок, Олена (6 March 2022). "Харків, Чернігів, Маріуполь, Херсон, Гостомель і Волноваха тепер міста-герої". Суспільне | Новини (in ഉക്രേനിയൻ). Archived from the original on 13 March 2022. Retrieved 13 March 2022.
  7. "Ukraine cedes control of Azovstal plant in Mariupol". Deutsche Welle. Retrieved 2022-05-17.
  8. Bulletin, American School of Prehistoric Research: The Prehistory of Eastern Europe, Alseikaitė, American School of Prehistoric Research, p.46. Harvard University, 1956. Via Google Books, Pennsylvania State University
  9. "Mariupol". Britannica.com. Retrieved 9 February 2015.
"https://ml.wikipedia.org/w/index.php?title=മരിയുപോൾ&oldid=3901641" എന്ന താളിൽനിന്ന് ശേഖരിച്ചത്