മരിയാന (മില്ലെയ്സ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mariana
കലാകാരൻJohn Everett Millais
വർഷം1851
MediumOil on wood (mahogany)
അളവുകൾ59.7 cm × 49.5 cm (23.5 in × 19.5 in)
സ്ഥാനംTate

1851-ലെ ജോൺ എവെറെറ്റ് മില്ലെയ്സ് ചിത്രീകരിച്ച ഓയിൽ-ഓൺ-വുഡ് പെയിന്റിംഗ് ആണ് മരിയാന (മില്ലെയ്സ്). 1601 നും 1606 നും ഇടയിൽ എഴുതപ്പെട്ട വില്യം ഷേക്സ്പിയറിൻറെ മെഷർ ഫോർ മെഷറിലെ ഏകാകിയായ മരിയാനയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നാടകത്തിൽ മരിയാനാ വിവാഹിതയായിരുന്നു, എന്നാൽ സ്ത്രീധനം കപ്പൽ ദുരന്തത്തിൽ നഷ്ടപ്പെട്ടപ്പോൾ അവൾ തള്ളപ്പെട്ടു. 1830-ൽ ടെന്നിസൻ പ്രസിദ്ധീകരിച്ച ഒരു കവിതയായ മരിയാനയിൽ, അവളുടെ കഥ വീണ്ടും ആവർത്തിക്കുന്നു. മില്ലെയ്സിന്റെ ചിത്രങ്ങൾക്ക് ഇത് കൂടുതൽ പ്രചോദനം നൽകുന്നു. "കൃത്യത, വിശദമായ ശ്രദ്ധ, ഛായാകാരൻറെ നക്ഷത്രതിളക്കം എന്നിവ കോർത്തിണക്കിയ ഈ ചിത്രം മില്ലെയ്സിൻറെ നല്ലൊരുദാഹരണം ആയി കരുതപ്പെടുന്നു.[1]

1848-ൽ ബ്രിട്ടീഷ് പെയിന്റിങ്ങിന്റെ നവീകരണം ലക്ഷ്യമാക്കിയുള്ള ഒരു കൂട്ടം ഇംഗ്ലീഷ് കലാകാരന്മാരുടെ പ്രീ-റാഫേലൈറ്റ് ബ്രദർഹുഡിന്റെ സ്ഥാപക അംഗമായിരുന്നു മില്ലെയ്സ്. അവർ ആദ്യകാല ഇറ്റാലിയൻ നവോത്ഥാന കലയിൽ - റാഫേലിന് മുമ്പ് ഉദ്ദേശ്യത്തിൽ ആത്മാർത്ഥതയും രൂപത്തിന്റെ വ്യക്തതയും അവർ അനുകരിക്കാൻ ശ്രമിച്ചു.[2]

മിക്കപ്പോഴും പി‌ആർ‌ബി കലാകാരന്മാർ ഒരു ആഖ്യാനം സൃഷ്ടിക്കാൻ സാങ്കൽപ്പിക ചിത്രങ്ങൾ ഉപയോഗിച്ചു. അത് ഒരു ധാർമ്മിക നന്മകളൊ അഥവാ സദ്‌ഗുണങ്ങളോ പഠിപ്പിച്ചു. ചില സമയങ്ങളിൽ അവർ അവരുടെ ചിത്രങ്ങൾക്ക് പ്രചോദനമായി സമകാലിക സാഹിത്യത്തെ ഉപയോഗിച്ചു. അതിൽ പലപ്പോഴും കാഴ്ചക്കാരനെ പെയിന്റിംഗ് "മനസ്സിലാക്കാൻ" അനുവദിക്കുന്ന നിരവധി വിശദാംശങ്ങൾ ഉൾപ്പെടുന്നു. മരിയാനയുടെ പെയിന്റിംഗിനായി ഒരു വിവരണം സൃഷ്ടിക്കാൻ മില്ലൈസ് ടെന്നിസന്റെ കവിതകൾ ഉപയോഗിച്ചു. ടെന്നീസന്റെ കവിതകൾ പരിചയമുള്ള കാഴ്ചക്കാരനെ പെയിന്റിംഗിലൂടെ മുഴുവൻ കവിതയും വായിക്കാൻ കഴിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.

1851-ൽ റോയൽ അക്കാദമിയിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടപ്പോൾ പ്രദർശന അടിക്കുറിപ്പിൽ ടെന്നിസന്റെ "മരിയാന" (1830) യിൽ നിന്നുള്ള വരികൾ കുറിച്ചിരുന്നു:

ടെന്നിസണിലെ കവിതയോടൊപ്പം സൃഷ്ടിയുടെ വിവരണങ്ങൾ വായിക്കാൻ വായനക്കാരനെ സഹായിക്കുന്ന വിശദാംശങ്ങളോടെയാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. മരിയാനാ നിൽക്കുന്ന ജാലകത്തിന് പുറത്തുള്ള ഇലകൾ വായനക്കാരനെ കഥാപാത്രത്തിന്റെ ദിശയിൽ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീധനം കപ്പൽ ദുരന്തത്തിൽ നഷ്ടപ്പെട്ടപ്പോൾ വിവാഹിതയായിരുന്ന അവളെ നിരസിച്ചതിനെ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. കാത്തിരിപ്പും സമയം കടന്നുപോകുന്നതും സ്ത്രീയുടെ ആർച്ച് ബാക്ക് പോസ് കൊണ്ട് മില്ലെയ്സ് വരച്ചു കാണിക്കുന്നു. കാണിച്ചിരിക്കുന്ന പോസ് ഇരിക്കുകയായിരുന്ന സമയം വളരെ ദൈർഘ്യമേറിയതാണെന്ന് സൂചിപ്പിക്കുന്നു. അവൾ വീണ്ടും ഇരിക്കുന്നതിനുമുമ്പ് എഴുന്നേറ്റു നിന്നു നടുവിൻറെ ക്ഷീണം മാറ്റുന്നു. മേശപ്പുറത്ത് ചുരുട്ടിവച്ചിരിക്കുന്ന എംബ്രോയിഡറി മരിയാന എത്രത്തോളം സമയം പ്രവർത്തിക്കുകയായിരുന്നുവെന്നത് കാഴ്ചക്കാരന് ഒരു സൂചന നൽകുന്നു.

മരിയാനാ ചിത്രത്തിൽ, മില്ലെയ്സ് ടെന്നിസന്റെ കവിതയെ നേരിട്ട് വിവരിക്കുന്ന നിരവധി വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ഉദാഹരണം കർട്ടൻ ആണ്. കവിതയിൽ ടെന്നിസൺ ഇങ്ങനെ എഴുതി: "കടുത്ത ഇരുട്ട് ആകാശത്തിൻറെ ദർശനാവസ്ഥയെ കാണിക്കുന്നു. ("When thickest dark did trance the sky, She drew her casement-curtain by, and glanced athwart the glooming flats").[3]മില്ലിസ് ചിത്രകലയിൽ ഒരു കർട്ടൻ ഇല്ലെങ്കിലും, ഈ വരി ജാലകത്തിനു പുറത്തുള്ള ദൃശ്യത്തിനു സമാനമാണ്. ടെന്നിസൻ കവിതയിൽ സൂചിപ്പിക്കുന്ന ഇരുണ്ട കൊടുങ്കാറ്റ് പോലെ, കാഴ്ചക്കാരന് അസുഖകരമായ തോന്നൽ അനുഭവപ്പെടുന്നു. ചുവടെ വലതു കോണിലേക്ക് താഴെയായി ഒരു ചെറിയ എലി ചിത്രീകരിച്ചിരിക്കുന്നു. മില്ലെയ്സ് ടെന്നിസണിന്റെ കവിതയിൽ നിന്നും എടുത്ത ഒരു ആശയമായിരുന്നു ഇത്.[3]

External videos
Millais's Mariana, Smarthistory[4]

അവലംബം[തിരുത്തുക]

  1. King, Sally. ""Aweary" and Waiting: John Everett Millais's Mariana". English 156 / History of Art 152, Brown University, 2007. Retrieved 21 October 2007.
  2. Treuherz, J. (2003). Pre-Raphaelitism. Grove Art Online.
  3. 3.0 3.1 Tennyson, Alfred (1965). Poems and Plays. London: Oxford University Press.
  4. "Millais's Mariana". Smarthistory at Khan Academy. Archived from the original on 2014-10-07. Retrieved 22 January 2013.

ഉറവിടങ്ങൾ[തിരുത്തുക]

  • Mariana 1851 Archived 2011-07-13 at the Wayback Machine.. Tate Gallery display caption, July 2007.
  • "Millais: An Exhibition Organized by the Walker Art Gallery Liverpool and the Royal Academy of Arts London", January–April 1967. London: William Clowes and Sons, 1967.
"https://ml.wikipedia.org/w/index.php?title=മരിയാന_(മില്ലെയ്സ്)&oldid=3831029" എന്ന താളിൽനിന്ന് ശേഖരിച്ചത്