മരിയന്നെ കോപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാഴ്ത്തപ്പെട്ട മരിയന്നെ കോപ്
Blessed Marianne Cope
Virgin, Professed Sister of St Francis, missionary to leprosy patients
Blessed
ജനനം 1838 ജനുവരി 23(1838-01-23)
Heppenheim, Grand Duchy of Hesse
മരണം 1918 ഓഗസ്റ്റ് 9(1918-08-09) (പ്രായം 80)
Kalaupapa, Hawaiʻi, United States
ബഹുമാനിക്കപ്പെടുന്നത് Roman Catholic Church, Episcopal Church (USA)
വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് May 14, 2005നു, Saint Peter's Basilica, Vatican City Pope Benedict XVI
പ്രധാന കപ്പേള

Shrine & Museum of Blessed Marianne Cope

Sisters of Saint Francis Motherhouse
ഓർമ്മത്തിരുന്നാൾ January 23 (R.C.C.), April 15 (EC USA)
മധ്യസ്ഥത people with leprosy, outcasts, those with HIV/AIDS, the State of Hawaiʻi.

റോമൻ കത്തോലിക്കാ സഭയിലെ വാഴ്ത്തപ്പെട്ട വ്യക്തിയാണ് മരിയന്നെ കോപ്. റോമൻ കത്തോലിക്കാ സഭയും, സഭയുടെ കീഴിലെ അമേരിക്കയിലെ എപ്പിസ്കോപ്പൽ സഭയും ഇവരെ വണങ്ങുന്നു. ജർമ്മൻ രാഷ്ട്രത്തിൽപ്പെട്ട ഗ്രാൻഡ് ഡച്ച് ഓഫ് ഹെസ്സിയിലെ ഹെപ്പെൻഹെയിം എന്ന സ്ഥലത്ത് 1838 ജനുവരി 23 - നു ജനിച്ചു. മരിയന്നെയുടെ ഒന്നാം വയസ്സിൽ കുടുംബം അമേരിക്കയിലെ ഉട്ടിക്ക (ന്യൂയോർക്ക്) എന്ന സ്ഥലത്തേയ്ക്ക് താമസം മാറ്റി. 1883 - ൽ 45-ാമത്തെ വയസ്സിൽ ആറു ഫ്രാൻസിസ്‌കൻ സന്യാസിനികലോടൊപ്പം മദർ മരിയന്ന ഹവായിയി എന്ന സ്ഥലത്തെത്തി. 1888-ൽ മരിയന്നെ കലൂപാപ്പ കുഷ്‌ഠരോഗീ കേന്ദ്രത്തിൽ ശുശ്രൂഷ ആരംഭിച്ചു. അമേരിക്കയിലെ കലൂപാപ്പാ എന്ന സ്ഥലത്ത് 1918 ഓഗസ്റ്റ് 9 - ന് അന്തരിച്ചു. മൃതദേഹം കാലൂപാപ്പായിൽ തന്നെ സംസ്കരിച്ചു.

ജോൺപോൾ രണ്ടാമൻ മാർപാപ്പ 2004-ൽ വിശുദ്ധപ്രഖ്യാപനത്തിനുള്ള നടപടികൾ ആരംഭിച്ചു. ന്യൂയോർക്കിലെ ഒരു പെൺകുട്ടിയുടെ രോഗശാന്തിയാണ്‌ മദർ മരിയന്നയെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു കാരണമായത്. ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2005 മേയ് 14-ന് വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ച് മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു[1].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • Blessed Marianne Cope Canonization Director. "Blessed Marianne Cope Cause". Sisters of St. Francis, Syracuse, New York. ശേഖരിച്ചത് 2010-03-19. 
  • "Blessed Marianne Cope". Patron Saints Index. Catholic Forum. ശേഖരിച്ചത് 2010-03-19. 
"https://ml.wikipedia.org/w/index.php?title=മരിയന്നെ_കോപ്&oldid=2269373" എന്ന താളിൽനിന്നു ശേഖരിച്ചത്