മരിച്ഝാംപി ദുരന്തം
മരിച്ഝാംപി ദുരന്തം | |||
---|---|---|---|
-യുടെ ഭാഗം | |||
സ്ഥലം | മരിച്ഝാംപി 22°06′25″N 88°57′04″E / 22.1070°N 88.9510°E | ||
Parties to the civil conflict | |||
| |||
Lead figures | |||
| |||
Casualties | |||
|
Part of a series on |
Persecution of Bengali Hindus |
---|
Discrimination |
Persecution |
Opposition |
ഓർക്കണം.. മാരീ ഝാംപി യ്ക്കിന്ന് 43 വയസ്സ് (പ്രകാശ് കുറുമാപ്പള്ളി )
എന്നുംഎങ്ങും കൊടുംചതികളുടേ യും കൊടിയ ക്രൂരതകളുടേയും, നിസ്സഹായരും നിരാലംബരവുമായ മനുഷ്യക്കൂട്ടങ്ങളെ കുരുതി കഴിച്ച് ആ രക്തപ്പുഴയിൽ ആറാടിത്തിമർത്ത്, പൈശാചികശക്തിയാൽ അധികാര മാളാൻ നിയുക്തരായ വർഗ്ഗമാണ് കമ്യൂണിസ്റ്റ് മാർക്സിസ്റ്റുകൾ.ഒരല്പം സ്വാധീനമുള്ളിടത്തെല്ലാം അവരത് ചെയ്തിട്ടുണ്ട്. അതേ ചെയ്തിട്ടുള്ളൂ. സമഭാവനയോടെയുള്ള ഒരു ഭരണം അവർക്കെന്നും നിഷിദ്ധമായിരുന്നു.
ഭാരതം അനുഭവിച്ച ഏറ്റവും വലിയ നരഹത്യ, ബ്രിട്ടീഷ് ഭരണകാലത്ത് ജാലിയൻവാലാബാഗ് വെടിവെപ്പിനേ ക്കാൾ പതിന്മടങ്ങ്, സ്വാതന്ത്ര്യാന ന്തരഭാരതത്തിൽ, മാർക്സിസ്റ്റുക ളാണ് ചെയ്തത്. ബംഗാളിലെ ഗോമതിനദിയിലെ ദ്വീപായ മാരീഝാംപി ( Marichjanpi)നടന്ന ആ കൂട്ടക്കൊലയ്ക്ക് ഇന്ന് ( 2022ജനുവരി 31-ന്) 43 വയസ്സാണ്.
1971 ൽ ബംഗളാദേശ് രൂപമെടുത്തു. മുസ്ലീംരാഷ്ട്രമായിത്തന്നെ! അരക്ഷി തരായ ഹിന്ദുക്കൾ കൂട്ടത്തോടെ അതിർത്തികടന്ന് ബംഗാളിലേയ്ക്ക് പലായനം ചെയ്തു തുടങ്ങി.അവർ രക്ഷതേടിയെത്തിയത് ഈ മാരിഝാംപി ദ്വീപിലായിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് ജ്യോതി ബസു അവർക്കൊപ്പമാ ണെന്ന് അഭിനയിച്ച് അധികാരക്ക സേരയിലേക്ക് നടന്നടുത്തു.1977 ജൂൺ 21 ന് മുഖ്യമന്ത്രിയായി അവരോധിയ്ക്കപ്പെട്ടതോടെ മാരീഝാംപിയിലെ പാവം അഭയാർത്ഥികളോടുള്ള മനോഭാവത്തിൽ വലിയമാറ്റം ഉണ്ടായി. സായുധവിപ്ലവവും ചോരപ്പുഴയുമാണ് അധികാരത്തി ലേയ്ക്കുള്ള എളുപ്പവഴി എന്ന് വിശ്വസിച്ച ജ്യോതിബസു അതിന് വേദി നിശ്ചയിച്ചത് ഈ ദ്വീപായിരുന്നു. അഭയാർത്ഥികളെ അറവുമാടുകളാ യും ലക്ഷ്യമിട്ടു. 1979 ജനുവരി 31ന് ജ്യോതിബസുവിൻ്റെ പോലീസും, പോലീസായി ചമഞ്ഞ സി.പി.എം അക്രമികളും വെടിവെപ്പും കൊടിയ അക്രമങ്ങളും ഹിന്ദുഅഭയാർത്ഥികൾ ക്കെതിരെ(അതങ്ങിനെത്തന്നെയാണ് പറയേണ്ടത്,സത്യവുമതാണ്) അഴിച്ചുവിട്ടു. രണ്ടായിരത്തിലേറെ പേർ കൊല്ലപ്പെട്ടുവെന്നാണ് ഏകദേശ കണക്ക്.
നിരവധി പുസ്തകങ്ങൾ ഈ നരഹത്യയ്ക്കെതിരെ പ്രസിദ്ധീകൃത മായി. 'അധികാരത്തിമിരാന്ധർ' എഴുത്തുകാരേയും, നിക്ഷ്പക്ഷമാധ്യമ ങ്ങളേയും ഭീഷണിപ്പെടുത്തി വരുതി യിൽ നിർത്തുവാൻ തുനിഞ്ഞു.
പല 'ഓർമ്മപ്പെരുന്നാളു ' കളും വാരിയെഴുതി ഏമ്പക്കംവിടുന്ന ഒരു മാമാപത്രവും ഇങ്ങനെയൊരു സംഭവം നടന്നതായേ സൗകര്യപൂർവ്വം ഓർക്കുന്നില്ല..
പക്ഷേ എത്ര കാലം !!
മരിച്ഝാംപി ദ്വീപിൽ 1977- 79-ൽ അനധികൃതമായി കുടിയേറിപ്പാർപു തുടങ്ങിയ ബംഗാളി അഭയാർഥികളെ ബലപൂർവം ഒഴിപ്പിക്കാൻ അന്ന് പശ്ചിമബംഗാളിൽ അധികാരത്തിലിരുന്ന ഇടതു പക്ഷ സർക്കാർ 1978 ഡിസമ്പർ മുതൽ കൈക്കൊണ്ട കടുത്ത നടപടികൾ 1979 ജനവരി മാസാവസാനത്തിൽ പൊലീസ് വെടിവെപ്പിൽ കലാശിച്ചു. മെയ് 14-15 തിയ്യതികളിൽ നിവാസികൾ ബലപൂർവം കുടിയൊഴിപ്പിക്കപ്പെട്ടു. ഇത് അനേകം അഭയാർഥികളുടെ മരണത്തിന് കാരണമായി. ഈ സംഭവം മരിച് ഝാംപി കൂട്ടക്കൊലയെന്നും, മരിച് ഝാംപി സംഭവമെന്നും അറിയപ്പെടുന്നു [1][2],[3]. സംഭവസമയത്ത് പശ്ചിമബംഗാളിൽ ജ്യോതി ബസു മുഖ്യമന്ത്രിയും സി.പി.എം ഭൂരിപക്ഷകക്ഷിയുമായുള്ള കൂട്ടു മന്ത്രിസഭയായിരുന്നു അധികാരത്തിൽ[4].
പശ്ചാത്തലം
[തിരുത്തുക]പൂർവബംഗാളിൽ നിന്ന് പലപ്പോഴായി പശ്ചിമബംഗാളിലേക്ക് അഭയാർഥി പ്രവാഹങ്ങളുണ്ടായി[5],[6]. 1947-ൽ ഇന്ത്യയും പാകിസ്താനും രണ്ടു സ്വതന്ത്ര രാഷ്ട്രങ്ങളാവുകയും പൂർവബംഗാൾ പാകിസ്താൻറെ പ്രവിശ്യയായി, പൂർവപാകിസ്താനായിത്തീരുകയും ചെയ്തതോടെ അസംഖ്യം ഹിന്ദുക്കൾ ഇന്ത്യൻ പ്രവിശ്യയായ പശ്ചിമബംഗാളിൽ അഭയം തേടി[7],[8]. അഭയാർഥി പ്രവാഹം തടുക്കാനായി പൂർവ പാകിസ്താനിലെ ഹിന്ദുക്കളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്ന നെഹറു-ലിയാഖത് ഉടമ്പടി 1950 -ൽ ഒപ്പു വെക്കപ്പെട്ടെങ്കിലും വലിയ ഫലമുണ്ടായില്ല. ആദ്യ ഘട്ടത്തിലെ അഭയാർഥികളിൽ ഭൂരിഭാഗവും അഭ്യസ്തവിദ്യരും മധ്യവർഗക്കാരുമായ സവർണരായിരുന്നു. കൊൽക്കത്തയിലും പശ്ചിമബംഗാളിലെ മറ്റു പ്രദേശങ്ങളിലുമായി സർക്കാറിറെ സഹായമില്ലാതെത്തന്നെ അവർ പാർപിടവും ഉപജീവനമാർഗവും കണ്ടത്തി[9],[10]. കുറെയേറെ പേർ ദണ്ഡകാരണ്യത്തിലെ പുനരധിവാസ കാംപിലുമെത്തി. ഇവർക്കെല്ലാം പിന്നീട് ഇന്ത്യൻ പൗരത്വം ലഭിക്കുകയും ചെയ്തു. 1971-ൽ ബംഗ്ലാദേശ് നിലവിൽ വന്നപ്പോഴും പിന്നീട് 1975-ൽ ബംഗ്ലാദേശിൽ രാഷ്ട്രിയ-പട്ടാള കോളിളക്കങ്ങളുണ്ടായപ്പോഴും പശ്ചിമബംഗാളിലേക്ക് അഭയാർഥി പ്രവാഹമുണ്ടായി. ഈ പ്രവാഹങ്ങളിൽ മുഖ്യമായും കൃഷിപ്പണിക്കാരും നാമശുദ്ര സമുദായത്തിൽ പെട്ടവരുമായ ദളിതരുമായിരുന്നു. ഇവരെ ഇന്ത്യൻ പൗരന്മാരായി അംഗീകരിച്ച് ദണ്ഡകാരണ്യ പുനരധിവാസ കാംപിലേക്ക് മാറ്റാനുള്ള സകല നടപടികളും അന്നത്തെ പശ്ചിമബംഗാളിൽ അധികാരത്തിലിരുന്ന കോൺഗ്രസ് ഗവണ്മെൻറ് കൈക്കൊണ്ടു. ദണ്ഡകാരണ്യ മേഖലയിൽ കൃഷിഭൂമിയും പട്ടയങ്ങളും നല്കാമെന്ന് കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ ബംഗാളിഭാഷയും സംസ്കാരവും പൈതൃകമായുള്ള ഇവരെ പശ്ചിമബംഗാളിൽത്തന്നെ, സുന്ദർബൻ കാടുകളിൽ പാർപ്പിക്കണമെന്ന് സി.പി.എം നേതാവ് ജ്യോതിബാസു നിയമസഭക്കകത്തും പുറത്തും വാദിച്ചു.[11],[12],[13],.
അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചെങ്കിലും ദണ്ഡാകാരണ്യ പുനരധിവാസ പദ്ധതി ഉദ്ദേശിച്ച വിധം വിജയിച്ചില്ല[14],[15] ദണ്ഡകാരണ്യത്തിലെ വരണ്ട കാലാവസ്ഥയും ഈർപ്പവും വളക്കൂറും ഇല്ലാത്ത മണ്ണും കൃഷിപ്പണിക്കാരായ അഭയാർഥികളെ നിരാശപ്പെടുത്തി[16]. 1977-ലെ പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിൻറെ നേതൃത്വത്തിൽ ഇടതുപക്ഷ കൂട്ടു മന്ത്രിസഭ അധികാരത്തിൽ വന്നു. സ്ഥിതിഗതികൾ തങ്ങൾക്കനുകൂലമായിരിക്കുമെന്ന വിശ്വാസത്തിൽ അഭയാർഥികൾ കൂട്ടത്തോടെ ദണ്ഡകാരണ്യ കാംപ് ഉപേക്ഷിച്ച് പശ്ചിമബംഗാളിലെത്തി[12],[17]. ഇവരെ തിരികെ ദണ്ഡകാരണ്യകാംപിലേക്കെത്തിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചു. പക്ഷെ വലിയൊരു ഭാഗം, ഏതാണ്ട് മുപ്പതിനായിരത്തോളം അഭയാർഥികൾ, 1978 മെയ് മാസത്തിൽ സുന്ദർബന്നിലെ മരിച്ഝാംപി ദ്വീപിൽ കുടിയേറി. സ്കൂളും പ്രാഥമികാരോഗ്യ കേന്ദ്രവുമടക്കം തങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ സ്വരൂപിച്ചെടുത്തു[12],[18],
സംഭവവികാസങ്ങൾ
[തിരുത്തുക]മരിച്ഝാംപി സംരക്ഷിതവനമേഖലയാണെന്നും അഭയാർഥികളുടേത് അനധികൃത കുടിയേറ്റമാണന്നും പശ്ചിമബംഗാൾ സർക്കാർ പ്രസ്താവിച്ചു[19],[20]. ഇതനുസരിച്ച് കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു.[21]. ദ്വീപു നിവാസികൾ ഒഴിഞ്ഞുപോകാൻ കൂട്ടാക്കാഞ്ഞതിനെത്തുടർന്ന് 1979 ജനവരി അവസാന ആഴ്ച മുതൽ സംസ്ഥാന സർക്കാർ ദ്വീപ് ഉപരോധിച്ചു. ദ്വീപിലേക്കുള്ള കുടിവെള്ളവും മരുന്നും ഭക്ഷണവും തടയപ്പെട്ടു. പോലീസ് വെടിവെപ്പുണ്ടായി. അനേകം പേർ കൊല്ലപ്പെട്ടു[18]. ദ്വീപു നിവാസികൾ ഇതിനെതിരായി ഹൈക്കോടതിയിൽ അപ്പീൽ നല്കി. പശ്ചിമബംഗാൾ ഹൈക്കോർട്ട് ദ്വീപു നിവാസികൾക്കനുകൂലമായി വിധി നല്കിയെങ്കിലും വേണ്ടവിധം നടപ്പാക്കപ്പെട്ടില്ല. പോലീസ് നടപടിക്കു ശേഷവും ദ്വീപുപേക്ഷിക്കാൻ നിവാസികൾ തയ്യാറാവാഞ്ഞതിനാൽ 1979 മെയ് മാസത്തിൽ ബലപ്രയോഗം ശക്തിപ്പെട്ടു. വീടും കുടികളും തട്ടിനിരത്തപ്പെട്ടു, കുഴൽക്കിണറുകൾ നശിപ്പിക്കപ്പെട്ടു. ദ്വീപുവാസികളെ നിർബന്ധപൂർവം ഒഴിപ്പിച്ച് ദണ്ഡകാരണ്യകാംപിലേക്ക് സ്ഥലം മാറ്റാനുമുള്ള നടപടികൾ സർക്കാർ കൈക്കൊണ്ടു . രക്ഷപ്പെടാൻ ശ്രമിച്ചവർക്കു നേരെ വെടിവെപ്പു നടന്നു[1][2][3].
ഔദ്യോഗിക നിലപാട്.
[തിരുത്തുക]1979 ഫെബ്രുവരി 23ന് ലോക് സഭയിൽ മരിച് ഝാംപി ദുരന്തം ചർച്ചക്കെടുത്തു. സംസ്ഥാനസർകാർ നല്കിയ വിവരങ്ങൾ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി എച്.എം പാട്ടീൽ സഭയുമായി പങ്കു വെച്ചു[22]. 1978 ഫെബ്രുവരിയിലും മാർച്ചിലുമായി ദണ്ഡകാരണ്യ പുനരധിവാസ കാംപ് ഉപേക്ഷിച്ച് ഒരു ലക്ഷത്തിൽപരം അഭയാർഥികൾ പശ്ചിമബംഗാളിലേക്ക് തിരിച്ചെത്തിയതായും അവരിൽ ഭൂരിഭാഗം പേരേയും തിരികെ ദണ്ഡകാരണ്യ കാംപിലേക്കു തന്നെ തിരിച്ചയച്ചതായും, അവശേഷിച്ച എണ്ണായിരത്തിൽപരം പേർ മരിച് ഝാംപി ദ്വീപു കൈയേറി താമസമുറപ്പിച്ചതായും മന്ത്രി സ്ഥിരീകരിച്ചു. ദ്വീപിൽ താമസമുറപ്പിച്ചവർ വനം നശിപ്പിക്കുകയും മറ്റു പല നിയമലംഘനങ്ങൾ നടത്തുകയും, തൊട്ടടുത്ത കുമിർദ്വീപിലേക്കും കുടിയേറ്റം വ്യാപിപ്പിക്കാൻ ശ്രമിക്കയും ചെയ്തു. സ്ഥിതിഗതികൾ വഷളായി വരുന്നതുകണ്ട് സംസ്ഥാനപൊലീസ് വെടിവെപ്പു നടത്തി. അഭയാർഥികളിൽ രണ്ടു പേർ മരിക്കുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസ് സൂപ്രണ്ടും മജിസ്ട്രേറ്റുമടക്കം നല്പത്തിയെട്ട് പൊലീസുകാർക്കു പരിക്കേറ്റു. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ്. അഭയാർത്ഥികൾ ദ്വിപിൽ നിന്നൊഴിഞ്ഞ് ഒന്നടങ്കം ദണ്ഡകാരണ്യത്തിലേക്കു തിരിച്ചു പോകുന്നതോടെ സമാധാനം പുനഃസ്ഥാപിക്കപ്പെടും[22].
1979 ജൂലൈ 9-ന് ലോക്സഭാ ചോദ്യോത്തര വേളയിൽ അഭയാർഥികൾ മുഴുവനായും ദണ്ഡകാരണ്യ കാംപിലേക്ക് തിരിച്ചയക്കപ്പെട്ടുവെന്ന് പുനരധിവാസ മന്ത്രി മറുപടി നല്കി[23].
പ്രതിപക്ഷ നിലപാട്
[തിരുത്തുക]അധികാരത്തിലെത്തുന്നതിനുമുമ്പ് സി.പി.എം അഭയാർഥികളോട് അനുഭാവമുള്ളവരായിരുന്നെന്നും, ദണ്ഡകാരണ്യ കാംപിൽ നിന്ന് അവരെ തിരികെ പശ്ചിമ ബംഗാളിലേക്കെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്നും പ്രതിപക്ഷം വാദിച്ചു. മരിച് ഝാംപിയിൽ എണ്ണായിരമല്ല, മുപ്പതിനായിരത്തിൽ പരം അഭയാർഥികൾ ഉണ്ടായിരുന്നെന്ന് കണക്കുകൾ നിരത്തപ്പെട്ടു. പ്രതിപക്ഷനേതാക്കൾക്കെന്നല്ല, എം.എൽ.എ, എംപി മാർക്കും മാധ്യമപ്രവർത്തകർക്കും മരിച്ഝാംപിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്ന് ലോക്സഭയിൽ പ്രസ്താവമുണ്ടായി[24].
ലോക്സഭാ അംഗങ്ങളായിരുന്ന പ്രസന്നാഭായ് മെഹ്ത, ലക്ഷ്മീനാരായൺ പാണ്ഡെ, മംഗൾദാസ് വിശാരദ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയോട് സത്യാവസ്ഥകൾ നേരിട്ടുകണ്ട് റിപോർട്ടു തയ്യാറാക്കാൻ പ്രധാനമന്ത്രി മൊറാർജി ദേശായ് നിർദ്ദേശം നല്കി. സമിതിയിൽ നിന്ന് വസ്തുതകൾ മറച്ചുവെച്ചെന്ന ആരോപണം ഉണ്ടായി[24],[25].
സാമൂഹ്യപ്രവർത്തകർ, മാധ്യമങ്ങൾ
[തിരുത്തുക]സാമൂഹ്യപ്രവർത്തകരും മാധ്യമങ്ങളും തത്സമയത്തു തന്നെ സംഭവം ജനങ്ങളുടെ ശ്രദ്ധയിൽപെടുത്താൻ ശ്രമിച്ചു[21],[26],[27],[28][29],[30]
അവലംബം
[തിരുത്തുക]
- ↑ 1.0 1.1 Sengupta, Debjani (2011-05-26). "From Dandakaranya to Marichjhapi: rehabilitation,representation and the partition of Bengal (1947)". doi:10.1080/10350330.2011.535673. Retrieved 2020-01-22.
- ↑ 2.0 2.1 Bhadra, Kamalendu (2013-02-01). "Wound still raw for Marichjhapi survivors". timesofindia.timesofindia.com. Times of India. Retrieved 2020-01-21.
- ↑ 3.0 3.1 Barman, Abheek (2016-07-29). "How West Bengal's Left government committed genocide on Dalits". economictimes.indiatimes.com. Retrieved 2020-01-22.
- ↑ Mazumdar, Jaideep (2017-01-30). "The Forgotten Story of the Marichjhapi Massacre by Marxists". swarayamag.com. Retrieved 2020-01-22.
- ↑ Samaddar, Ranabir (1999). The Marginal Nation: Transborder Migration from Bangladesh to West Bengal. New Delhi: Sage Publications. ISBN 9780761992837.
- ↑ "The East Bengal Refugees". eb.archive.org. catchcal.com. 2009-09-25. Archived from the original on 2009-09-25. Retrieved 2020-01-21.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ Ghosh, Subhasri (2017-07-01). "In search of "Home": Dandakaranya and the East Bengali Migrants 1957-77" (PDF). edoc.hu.berlin.de. Südasien-Seminar der Humboldt-Universität zu Berlin. pp. 95–122. Archived from the original (PDF) on 2020-10-20.
- ↑ "East Bengal Refugees" (PDF). epw.in. 1954-10-24. Archived from the original (PDF) on 2020-10-29. Retrieved 2020-01-21.
- ↑ Datta, Antara (2012). Refugees and Boeders in South Asia : The Great Exodus of 1971. London: Routledge. pp. 125–26. ISBN 9781136250361.
- ↑ Banerjee, Sarbani (2015-08-24). ""More or Less" Refugee? Bengal Partition in literature and cinema". ir.lib.uwo.ca. Electronic Thesis and Dissertation Repository. 3125. Scholarship@western. pp. 43–48. Retrieved 2020-01-23.
- ↑ Jalais, Annu. "People and Tigers: An anthropological Study of the Sundarbans of West Bengal, India ( Thesis London School of Economics and Political Science 2004)" (PDF). etheses.ise.ac.in. ProQuest. p. 185. Retrieved 2020-01-20.
- ↑ 12.0 12.1 12.2 Ghosh, Atig (2017-12-01). "Policies & Practices" (PDF). People, Politics and Protests VIII. Left Front Government in West Bengal (1971-82). Mahanirban Calcutta Research Group. pp. 18–19. Retrieved 2020-01-20.
- ↑ Sengupta, Anwesha (2017-01-01). ""They must have to go therefore, elsewhere": Mapping the Many Displacements of Bengali Hindu Refugees from East Pakistan, 1947 to 1960s" (PDF). tiss.edu. Public Arguments Series2, 2017. Tata Institute of Social Sciences, Patna Centre. pp. 13–14. Retrieved 2020-01-23.
- ↑ Samaddar, Ranabir (2003). Refugees and the State: Practices of Asylum and Care in India 1947-2000. New Delhi: Sage Publications. pp. 138-140. ISBN 9788132103776.
- ↑ Gupta, Shaibal Kumar (1999). Ghosh, Alok Kumar (ed.). Dandakaranya : Survey of Rehabilitation. Kolkata: Bibhasa. ISBN 9788187337072.
- ↑ Datta, Antara (2012). Refugees and Borders in South Asia : The great exodus of 1971. London: Routledge. p. 151. ISBN 9781136250361.
- ↑ Mallick, Ross (2007). Development Policy of a Communist Government: West Bengal since 1977. Cambridge: Cambridge University Press. pp. 99–101. ISBN 9780521047852.
- ↑ 18.0 18.1 Datta, Antara (2012). Refugees and Boeders in South Asia: The Great Exodus of 1971. London: Routledge. pp. 151–152. ISBN 9781136250361.
- ↑ Mallick, Ross (1999-02-01). "Refugee Resettlement in Forest Reserves: West Bengal Policy Reversal and the Marichjhapi Massacre". The Journal of Asian Studies, Vol. 58, No. 1. (Feb., 1999), pp. 104-125. 58: 104–125.
- ↑ Chawdhury, Debdatta (2011-05-04). "Space, identity, territory : The Marichjhapi Massacre 1979" (PDF). cssscal.org. Routeledge, Taylor & Francis Group. p. 667. Retrieved 2020-01-20.
- ↑ 21.0 21.1 Choudhuri, Kalyan (1978-07-08). "Victims of their Leaders Making". Economic and Political Weekly. Retrieved 2020-01-20.
- ↑ 22.0 22.1 "Lok Sabha Debate : MarichJhapi ,23 Feb.1979" (PDF). Lok Sabha Debates. Parliament of India Lok Sabha Digital Library. 1979-02-23. pp. 267–268. Retrieved 2020-01-18.
- ↑ "Lok Sabha Debates" (PDF). Parliament Digital Library: Lok Sabha Debates. Parliament of India, Lok Sabha, Digital Library. 1979-07-09. pp. 85–86. Retrieved 2010-01-18.
- ↑ 24.0 24.1 "Lok Sabha Debates 16 May 1979". eparlib.nic.in. Calling attention to matters of urgent public importance: Refusal by refugees at Marichjhapi to go to Dandakaranya. Parliament of India ,Lok Sabha Digital Library. 1979-05-16. pp. 387–415. Retrieved 2020-01-23.
{{cite web}}
: CS1 maint: others (link) - ↑ Mallick (1999-02-01). "Refugee Resettlement in Forest Reserve: West Bengal Policy Reversal and the Marichjhapi Massacre": 106. Retrieved 2020-01-23.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Marchjhapi saaf". Jugantar 17 May 1979 (Bengali daily).
{{cite news}}
: CS1 maint: others (link) - ↑ "Das hazaar Robinson Crusoes". Jugantar 27-30 July 1978.
{{cite news}}
: CS1 maint: others (link) - ↑ Mallick, Ross (1999-02-01). "Refugee Resettlement in Forest Reserves". The Journal of Asian Studies: 112. doi:10.2307/2658391. Retrieved 2020-01-24.
- ↑ "Danadakaranya refugees refuse to budge". S.N. Khanna in The Overseas Hindustan Times. 1978-06-29.
{{cite news}}
: CS1 maint: others (link) - ↑ "The Marichjhapi Massacre The Oppressed Indian 4(4),21-23 1982 Ranjit Kumar Sikdar".