നാട്ടുമരത്തുള്ളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മരമിന്നൻ ശലഭം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാട്ടുമരത്തുള്ളൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. adrastus
Binomial name
Hyarotis adrastus
(Cramer, 1780)[1]

വന്മരങ്ങളുടെ തലപ്പിൽ മിന്നിമറഞ്ഞുനടക്കുന്ന ഒരു ശലഭമാണ് നാട്ടുമരത്തുള്ളൻ അഥവാ മരമിന്നൻ ശലഭം (Tree flitter).[2][3][4] പശ്ചിമഘട്ട മലനിരകളിലും ഇന്ത്യയുടെ വടക്കുകിഴക്കൻ മലനിരകളിലും ആണ് ഇതിന്റെ പ്രധാന താവളങ്ങൾ. ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലും ഇതിനെ കാണാം. അലസമായി പറക്കുന്ന ശീലമില്ല.

Hyarotis Adrastus UN and UP

നിറം[തിരുത്തുക]

തവിട്ടും വെളുപ്പും കലർന്ന നിറമാണ്. ചിറകു പുറം ഇരുണ്ടിട്ടാണ്. അർദ്ധതാര്യമായ ഒരു വെളുത്ത പൊട്ട് ചിറകിന്റെ മദ്ധ്യത്തിൽ കാണാം. ചിറകിന്റെ അടിവശത്തിനു ഇരുണ്ട തവിട്ടുനിറമാണുള്ളത്. മദ്ധ്യത്തിൽ ഒരു ഇരുണ്ട പൊട്ടും കാണാം. പിൻചിറകിൽ ഒരു വെളൂത്ത മുറിപ്പട്ടയുള്ളതായിക്കാണാം.[5]

അവലംബം[തിരുത്തുക]

  1. Cramer, Pap. Exot., vol. iv, pi. 319, figs. F, G (1780)
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 51. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 302.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 169–170.{{cite book}}: CS1 maint: date format (link)
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 84.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാട്ടുമരത്തുള്ളൻ&oldid=2818267" എന്ന താളിൽനിന്ന് ശേഖരിച്ചത്