മന്നാർ ജില്ല
മന്നാർ ജില്ല Mannar District மன்னார் மாவட்டம் මන්නාරම දිස්ත්රික්කය | |
---|---|
Location within Sri Lanka | |
DS and GN Divisions of Mannar District, 2006 | |
Coordinates: 08°52′N 80°04′E / 8.867°N 80.067°E | |
Country | ശ്രീ ലങ്ക |
Province | Northern |
Capital | മന്നാർ |
DS Division | |
• District Secretary | C. A. Mohan Ras |
• MPs | List
|
• MPCs | List
|
• ആകെ | 1,996 ച.കി.മീ.(771 ച മൈ) |
• ഭൂമി | 1,880 ച.കി.മീ.(730 ച മൈ) |
• ജലം | 116 ച.കി.മീ.(45 ച മൈ) 5.81% |
•റാങ്ക് | 13th (3.04% of total area) |
(2012 census)[2] | |
• ആകെ | 99,051 |
• റാങ്ക് | 24th (0.49% of total pop.) |
• ജനസാന്ദ്രത | 50/ച.കി.മീ.(130/ച മൈ) |
(2012 census)[2] | |
• Sri Lankan Tamil | 80,568 (81.34%) |
• Sri Lankan Moors | 16,087 (16.24%) |
• Sinhalese | 1,961 (1.98%) |
• Indian Tamil | 394 (0.40%) |
• Other | 41 (0.04%) |
(2012 census)[3] | |
• Christian | 56,932 (57.48%) |
• Hindu | 23,464 (23.69%) |
• Muslim | 16,553 (16.71%) |
• Buddhist | 2,066 (2.09%) |
• Other | 36 (0.04%) |
സമയമേഖല | UTC+05:30 (Sri Lanka) |
Post Codes | 41000-41999 |
Telephone Codes | 023 |
ISO കോഡ് | LK-43 |
വാഹന റെജിസ്ട്രേഷൻ | NP |
Official Languages | തമിഴ്, സിംഹള |
വെബ്സൈറ്റ് | Mannar District Secretariat |
ശ്രീലങ്കയിലെ 25 ജില്ലകളിൽ ഒന്നാണ് ജില്ലയാണ് മന്നാർ ജില്ല(Mannar District (തമിഴ്: மன்னார் மாவட்டம் മന്നാർ മാവട്ടം; സിംഹള: මන්නාරම දිස්ත්රික්කය). ശ്രീലങ്കയിലെ രണ്ടാം തലത്തിലുള്ള ഭരണവിഭാഗമാണ് ജില്ലകൾ. അവിടത്തെ കേന്ദ്ര ഗവണ്മെന്റ് നിയമിക്കുന്ന ജില്ലാ സെക്രട്ടറിയാണ് (നേരത്തേ ഗവണ്മേന്റ് ഏജന്റ് എന്നറിയപ്പെട്ടിരുന്നു) ഭരണം നടത്തുന്നത്. മന്നാർ ദ്വീപിൽ സ്ഥിതിചെയ്യുന്ന മന്നാർ ആണ് ജില്ലയുടെ ആസ്ഥാനം.
ചരിത്രം
[തിരുത്തുക]ബി.സി അഞ്ചാം നൂറ്റാണ്ടിനും എ.ഡി. പതിമൂന്നാം നൂറ്റാണ്ടിനും ഇടയിൽ, ഇന്നത്തെ മാന്നാർ ജില്ല രാസരട്ടൈയുടെ ഭാഗമായിരുന്നു. മാന്നാർ ജില്ലയുടെ ഭാഗങ്ങൾ പിന്നീട് കൊളോണിയൽ ഭരണകാലത്തിന് മുമ്പുള്ള ജാഫ്ന രാജ്യത്തിന്റെ ഭാഗമായിരുന്നു[4] ഈ ജില്ല പിന്നീട് പോർച്ചുഗീസ് ഭരണത്തിലും, ഡച്ചുകാരുടെ കീഴിലും തുടർന്ന് ബ്രിട്ടീഷ് നിയന്ത്രണത്തിലുമായിരുന്നു. 1815-ൽ ബ്രിട്ടീഷുകാർ സിലോൺ ദ്വീപിന്റെ മുഴുവൻ നിയന്ത്രണവും നേടി. അവർ ദ്വീപിനെ വംശീയ അടിസ്ഥാനത്തിൽ ലോ കൺട്രി സിംഹളീസ്, കാൻഡ്യൻ സിംഹളീസ്, തമിഴ് എന്നിങ്ങനെയുള്ള മൂന്ന് ഭരണ വിഭാഗങ്ങളായി വിഭജിച്ചു. ഈ ജില്ല തമിഴ് ഭരണവിഭാഗത്തിന്റെ ഭാഗമായിരുന്നു. 1833-ൽ, കോൾബ്രൂക്ക്-കാമറൂൺ കമ്മീഷൻ ശുപാർശകൾ അനുസരിച്ച്, വംശീയ അധിഷ്ഠിത ഭരണ ഘടനകളെ അഞ്ച് ഭൂമിശാസ്ത്രപരമായ പ്രവിശ്യകളായി വിഭജിച്ച് ഒരൊറ്റ ഭരണകൂടമായി ഏകീകരിച്ചു.[5] മാന്നാർ ജില്ലയും ജാഫ്ന ജില്ലയും വണ്ണി ജില്ലയും ചേർന്ന് പുതിയ നോർത്തേൺ പ്രോവിൻസ് രൂപീകരിച്ചു[6]
സിലോണിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ നോർത്തേൺ പ്രോവിൻസിലെ മൂന്ന് ജില്ലകളിൽ ഒന്നായിരുന്നു മന്നാർ. 1978- സെപ്റ്റംബറിൽ മാന്തൈ ഈസ്റ്റ് ഡിവിഷൻ പുതുതായി രൂപീകരിച്ച മുല്ലത്തീവ് ജില്ലയുടെ ഭാഗമാക്കി.
ശ്രീലങ്കയിലെ വംശീയകലാപം നടന്ന സമയത്ത് മന്നാർ ജില്ലയിൽ ഉൾപ്പെടുന്ന ഭൂരിഭാഗം പ്രദേശവും തമിഴ് പുലികളുടെ നിയന്ത്രണത്തിൽ ആയിരുന്നു. 2008-ൽ ശ്രിലങ്കൻ സൈന്യം ജില്ലയുടെ നിയന്ത്രണം തിരിച്ചുപിടിച്ചു.
ഭൂമിശാസ്ത്രം
[തിരുത്തുക]ശ്രീലങ്കയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി നോർത്തേൺ പ്രോവിൻസിലായാണ് മന്നാർ ജില്ല സ്ഥിതിചെയ്യുന്നത്. ഈ ജില്ലയുടെ വിസ്തീർണ്ണം 1996 ചതുരശ്ര കിലോമീറ്റർ അഥവാ 771 ചതുരശ്ര മൈൽ ആണ്.[1]
ജലസേചനത്തിനായി നിർമ്മിച്ച കാട്ടുക്കരൈ കുളം സ്ഥിതിചെയ്യുന്ന പ്രദേശത്തായി കറുത്ത കളിമണ്ണ് കാണപ്പെടുന്നു.ഇത്തരം കളിമണ്ണ് ശ്രീലങ്കയിൽ ഈ പ്രദേശത്ത് മാത്രമേ കാണപ്പെടുന്നുള്ളൂ, ഇത് സിമന്റ് നിർമ്മാണത്തിനായി ഉപയോഗിക്കപ്പെടുന്നു.
ശ്രീലങ്കയിലെ ഏറ്റവും നീളം കൂടിയ നദികളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന അരുവു ആറ് മന്നാർ, അനുരാധപുര എന്നീ ജില്ലകളിലായി ഒഴുകുന്നു.
ആർട്ടീസിയൻ കിണറുകളും ജലഭൃതങ്ങളും(aquifer) മന്നാർ ജില്ലയിൽ കാണപ്പെടുന്നു.
ജീവജാലങ്ങൾ
[തിരുത്തുക]ശ്രീലങ്കയിലെ മറ്റ് പ്രദേശങ്ങളിൽ കാണപ്പെടാത്ത സസ്യങ്ങളും ജീവികളും മന്നാർ ജില്ലയിൽ കാണപ്പെടുന്നു. ബൊവാബാബ് എന്നറിയപ്പെടുന്ന അഡൻസോണിയ ഡിജിറ്റാറ്റ വളരുന്ന ശ്രീലങ്കയിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് ഈ ജില്ല. രാമസേതുവിന് (ആഡംസ് ബ്രിഡ്ജ്) സമീപമുള്ള ജാഫ്ന ദ്വീപ്, മന്നാർ ഉൾക്കടൽ, നാച്ചിക്കുട എന്നിവിടങ്ങളിൽ കടൽപ്പശുവിനെ കാണപ്പെടുന്നു, അമിതമായ വേട്ടയാടലിനാലും മീൻപിടിത്തത്തിനായി ഉപയോഗിക്കുന്ന വലകളിൽ കുടുങ്ങന്നതിനാലും വംശനാശഭീഷണി നേരിടുന്ന ഇവയെ ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് വംശനാശ സാദ്ധ്യതയുള്ള ജീവികൾ(Vulnerable VU) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ളതും ടറന്റുല വംശത്തിൽ പെടുന്നതുമായ രാമേശ്വരം അലങ്കാരച്ചിലന്തിയെ (Poecilotheria hanumavilasumica) ശ്രീലങ്കയിൽ ആദ്യമായി കണ്ടെത്തിയത് ഈ പ്രദേശത്തിലാണ്, ഇന്ത്യക്ക് പുറത്ത് ആദ്യമായി ഇവയെ കണ്ടെത്തിയത് മാന്നാറിലാണ് [7][8][9]റാംസർ ഉടമ്പടി പ്രദേശങ്ങളിൽ ഉൾപ്പെടുന്ന വാൻകലൈ വന്യജീവി സങ്കേതം[10] മന്നാർ ജില്ലയിൽ സ്ഥിതിചെയ്യുന്നു.
മതം
[തിരുത്തുക]വർഷം | ക്രിസ്തുമതം[i] | ഹിന്ദു | ഇസ്‌ലാം | ബുദ്ധമതം | മറ്റുള്ളവ | Total No. | |||||
---|---|---|---|---|---|---|---|---|---|---|---|
No. | % | No. | % | No. | % | No. | % | No. | % | ||
1981 സെൻസസ് | 44,689 | 42.07% | 28,895 | 27.20% | 29,161 | 27.45% | 3,363 | 3.17% | 127 | 0.12% | 106,235 |
2012 സെൻസസ് | 56,932 | 57.48% | 23,464 | 23.69% | 16,553 | 16.71% | 2,066 | 2.09% | 36 | 0.04% | 99,051 |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Area of Sri Lanka by province and district" (PDF). Statistical Abstract 2011. Department of Census & Statistics, Sri Lanka. Archived from the original (PDF) on 2012-11-13.
- ↑ 2.0 2.1 "A2 : Population by ethnic group according to districts, 2012". Census of Population & Housing, 2011. Department of Census & Statistics, Sri Lanka. Archived from the original on 2017-04-28. Retrieved 2021-11-13.
- ↑ 3.0 3.1 "A3 : Population by religion according to districts, 2012". Census of Population & Housing, 2011. Department of Census & Statistics, Sri Lanka. Archived from the original on 2019-01-07. Retrieved 2021-11-13.
- ↑ de Silva, K. M. (1981). A History of Sri Lanka. New Delhi: Oxford University Press. pp. xvii. Archived from the original on 2021-11-14. Retrieved 2021-11-14.
- ↑ Mills, Lennox A. (1933). Ceylon Under British Rule (1795 - 1932). London: Oxford University Press. pp. 67–68.
- ↑ Medis, G. C. (1946). Ceylon Under the British (2nd (revised) ed.). Colombo: The Colombo Apothecaries Co. pp. 39–40.
- ↑ Nanayakkara, Ranil P.; Ganehiarachchi, G.A.S. Mangala; Vishvanath, Nilantha; Kusuminda, Thambiliya Godage Tharaka (2015-03-30). "Discovery of the Critically Endangered Tarantula Species of the Genus Poecilotheria (Araneae: Theraphosidae), Poecilotheria hanumavilasumica, From Sri Lanka". Journal of Asia-Pacific Biodiversity. 8 (1): 1–6. doi:10.1016/j.japb.2015.01.002.
- ↑ "Critically Endangered Tarantula Links India and Sri Lanka".
- ↑ "Discovery of the Critically Endangered Tarantula Species of the Genus Poecilotheria (Araneae: Theraphosidae), Poecilotheria hanumavilasumica, from Sri Lanka".
- ↑ https://rsis.ramsar.org/ris/1910
- ↑ "Population by religion and district, Census 1981, 2001" (PDF). Statistical Abstract 2011. Department of Census & Statistics, Sri Lanka. Archived from the original (PDF) on 2012-11-13.
കുറിപ്പുകൾ
[തിരുത്തുക]- ↑ Roman Catholic and Other Christian.