മന്ദാകിനി (നടി)
മന്ദാകിനി | |
|---|---|
മന്ദാകിനി 2012ൽ | |
| ജനനം | യാസ്മീൻ ജോസഫ് ജൂലൈ 15, 1968 |
| മറ്റ് പേരുകൾ | മന്ദാകിനി ജോസഫ് താക്കൂർ |
| തൊഴിൽ | നടി |
| സജീവ കാലം | 1985–1996 |
| Notable work | രാം തേരി ഗംഗാ മൈലി, ഡാൻസ് ഡാൻസ്, കമാൻഡോ, പ്യാർ കെ നാം ഖുർബാൻ, ജീത്തേ ഹെ ഷാൻ സേ |
| ജീവിതപങ്കാളി | കഗ്യുർ ടി. റിൻപോച്ചെ താക്കൂർ |
| കുട്ടികൾ | 2 |
| ബന്ധുക്കൾ | ഭാനു (സഹോദരൻ) റസ്റ്റം ജോസഫ് (സഹോദരൻ) |
ഒരു പഴയകാല ഇന്ത്യൻ നടിയാണ് യാസ്മിൻ ജോസഫ് താക്കൂർ (ഔദ്യോഗികമായി മന്ദാകിനി എന്നറിയപ്പെടുന്നു). 1985-ൽ പുറത്തിറങ്ങിയ രാം തേരി ഗംഗാ മൈലി എന്ന ജനപ്രിയ ഹിന്ദി സിനിമയിലെ നായികാ വേഷത്തിലൂടെയാണ് അവർ ചലച്ചിത്ര രംഗത്ത് കൂടുതൽ ഓർമ്മിക്കപ്പെടുന്നത്. പിന്നീട് നിരവധി ബ്ലോക്ക്ബസ്റ്ററുകളുടെ ഭാഗമായ അവർ നടൻ മിഥുൻ ചക്രവർത്തിയുമായുള്ള ഓൺ-സ്ക്രീൻ രസതന്ത്രത്തിന്റ പേരിലും പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
ആദ്യകാല ജീവിതം
[തിരുത്തുക]ഉത്തർപ്രദേശിലെ മീററ്റ് നഗരത്തിൽ ജോസഫ് എന്ന ബ്രിട്ടീഷ് പിതാവിന്റെയും ഹിമാചൽ പ്രദേശ് സ്വദേശിയായ മാതാവിന്റേയും മകളായി യാസ്മീൻ ജോസഫ് എന്ന പേരിലാണ് മന്ദാകിനി ജനിച്ചത്. 16 വയസ്സുള്ളപ്പോൾ, ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ രാജ് കപൂർ അവരെ കണ്ടെത്തുകയും "മന്ദാകിനി" എന്ന പേരിൽ ചലച്ചിത്ര രംഗത്ത് അവതരിപ്പിക്കുകയും ചെയ്തു.[1]
സിനിമാ ജീവിതം
[തിരുത്തുക]1985ൽ രാജ് കപൂറിന്റെ ഇളയ മകൻ രാജീവ് കപൂറിന്റെ നായികയായി രാം തേരി ഗംഗാ മൈലി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് മന്ദാകിനി ഹിന്ദി ചലച്ചിത്രമേഖലയിലെ തന്റെ അരങ്ങേറ്റം നടത്തിയത്.[2] ഈ ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ ആകുകയും മികച്ച നടിയായി മന്ദാകിനിയെ ഫിലിംഫെയർ നാമനിർദ്ദേശം ചെയ്യുകയും ചെയ്തു.[3] ചിത്രത്തിൻ്റെ രണ്ട് രംഗങ്ങളിൽ ഭാഗികമായി നഗ്നവേഷത്തിൽ പ്രത്യക്ഷപ്പെട്ട അവർ ഒരു ഹിന്ദി ചലച്ചിത്ര രംഗത്ത് ഒരു കോളിളക്കംതന്നെ സൃഷ്ടിച്ചു.[4]
മിഥുൻ ചക്രവർത്തിയൊടൊപ്പം ഡാൻസ് ഡാൻസ്, ആദിത്യ പഞ്ചോളിയൊടൊപ്പം കഹാൻ ഹേ കാനൂൻ, ഗോവിന്ദയൊടൊപ്പം പ്യാർ കർക്കെ ദേഖോ തുടങ്ങിയ പല വിജയ ചിത്രങ്ങളിലും അവർ അഭിനയിച്ചുവെങ്കിലും ആദ്യ ചിത്രത്തിനൊപ്പമുള്ള ഒരു വിജയം നേടാൻ അവർക്ക് സാധിച്ചില്ല. 1996 ൽ പുറത്തിറങ്ങിയ സോർദാർ എന്ന ചിത്രത്തിന് ശേഷം ബോളിവുഡ് സിനിമാ വ്യവസായത്തോട് വിട പറയാൻ അവർ തീരുമാനിച്ചു.[5]
വ്യക്തിജീവിതം
[തിരുത്തുക]മന്ദാകിനി മുൻ ബുദ്ധസന്യാസിയായ ഡോ. കാഗ്യൂർ ടി. റിൻപോച്ചെ താക്കൂറിനെ വിവാഹം കഴിക്കുകയും ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു.[6] 1970 കളിലും 1980 കളിലും മർഫി റേഡിയോ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടതിലൂടെ അവരുടെ ഭർത്താവ് കുട്ടിക്കാലത്ത് പ്രശസ്തി നേടിയിരുന്നു. ഈ ദമ്പതികൾക്ക് റബ്ബിൽ എന്ന മകനും റബ്സെ ഇന്നായ എന്ന മകളും ഉണ്ട്. ബുദ്ധമതം സ്വീകരിക്കുകയും ദലൈലാമയുടെ അനുയായിയാകുകയും ചെയ്ത ശേഷം മന്ദാകിനി ടിബറ്റൻ യോഗ ക്ലാസുകൾ നടത്താൻ തുടങ്ങി. ഭർത്താവ് ഒരു ടിബറ്റൻ ഹെർബൽ സെന്ററും നടത്തുന്നു.
ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം
[തിരുത്തുക]1990 കളുടെ തുടക്കത്തിൽ, ദുബായിൽ ഒരു ഗുണ്ടാസംഘത്തോടൊപ്പം കാണപ്പെട്ട അവർക്ക് അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമുമായി ഏതോ ബന്ധമുണ്ടായിരുന്നുവെന്ന് അഭ്യൂഹം പരന്നിരുന്നു. ദാവൂദുമായി കണ്ടുമുട്ടിയതായി സമ്മതിച്ചുവെങ്കിലും, അയാളുമായി പ്രേമബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ മന്ദാകിനി ശക്തമായി നിഷേധിച്ചു.
| Year | Title | Role | Other notes |
|---|---|---|---|
| 1985 | മേരാ സാഥി | ശാന്തി | |
| രാം തേരി ഗംഗാ മൈലി | ഗംഗ | ||
| 1986 | സിംഹാസനം/സിംഹാസൻ | വിഷ കന്യ | ദ്വിഭാഷാ ചിത്രം; ഒരേസമയം തെലുങ്കിലും ഹിന്ദിയിലും ചിത്രീകരിച്ചു. |
| ഓം | |||
| ജീവ | നളിനി | ||
| ആഗ് ഔർ ഷോല | ഉഷ | ||
| ജാൽ | മധു | ||
| മസ്ലൂം | മീന | ||
| 1987 | അപ്നെ അപ്നെ | ഇള | |
| ലോഹ | സീമ | ||
| പ്യാർ കർക്കെ ദേഖോ | ഉർവശി | ||
| ഭാർഗവ രാമുഡു | റോജ | തെലുങ്ക് | |
| ഡാൻസ് ഡാൻസ് | ജനിത | ||
| ഹവാലാത്ത് | ലീല | ||
| പരം ധരം | ബിജ്‌ലി | ||
| 1988 | പ്യാർ മൊഹബത്ത് | ||
| ജീത്തേ ഹെ ഷാൻ സേ | ജൂലി | ||
| ഷൂർവീർ | മീന | ||
| കമാൻഡോ | ആശ മൽഹോത്ര | ||
| ഹം തോ ചലെ പർദേസ് | |||
| മാർ ദാദ് | |||
| മാലാമാൽ | ഹണി | ||
| തേസാബ് | നികിത (പ്രത്യേക വേഷം) | ||
| അഗ്നി | ആയുഷി | ||
| 1989 | നാഗ് നാഗിൻ | ഇച്ഛാധാരി നാഗിൻ ചാന്ദ്‌നി | |
| കഹാൻ ഹേ കനൂൻ | |||
| ആഖ്രി ബാസി | റിത | ||
| ജംഗ് ബാസ് | സംഗീത മാത്തൂർ/നീന നിൻജോ | ||
| നാ-ഇൻസാഫി | കാംലി | ||
| ഹിസാബ് ഖൂൻ കാ | പ്രീത് കെ. കൗശൽ | ||
| ദേശ് കെ ദുഷ്മാൻ | അനിത മദൻ | ||
| ലഡായ് | ഗീത വർമ്മ | ||
| 1990 | ശേഷ്നാഗ് | ||
| ഷാൻദാർ | അനിത ചൗരസ്യ | ||
| നയാ ഖൂൻ | ഡോ. സീമ | ||
| ജാൻ-ഇ-വഫ | |||
| ദുഷ്മാൻ | ലക്ഷ്മി | ||
| പ്യാർ കെ നാം ഖുർബാൻ | ഗൗരി | ||
| തക്ദീർ കാ തമാശ | രജനി | ||
| അന്ധ ബിച്ചാർ | സ്പെഷ്യൽ | മിഥുനൊപ്പമുള്ള ബംഗാളി സിനിമ | |
| 1991 | അന്തരേർ ഭലോബാഷ | ജിലിക | തപസ് പോളിനൊപ്പമുള്ള ബംഗാളി സിനിമ |
| ദേശ്വാസി | മര്യാദ ശിവ്പാൽ സിംഗ് | ||
| 1992 | പ്യാർ കാ സൗദാഗർ | ശാലിനി അരുൺ വർമ്മ | |
| നാച്ച് ഗോവിന്ദ നാച്ച് | |||
| 1994 | മായാദാരി മൊസഗഡു | തെലുങ്ക് സിനിമ | |
| 1996 | സോർദാർ | നേഹ |
അവലംബം
[തിരുത്തുക]- ↑ "Happy Birthday Mandakini 7 lesser-known facts about the Ram Teri Ganga Maili actor". 30 July 2017. Retrieved 23 March 2022.
- ↑ "Happy Birthday Mandakini 7 lesser-known facts about the Ram Teri Ganga Maili actor". 30 July 2017. Retrieved 23 March 2022.
- ↑ "Filmfare Awards" (PDF). p. 71. Archived from the original (PDF) on 12 June 2009. Retrieved 14 September 2008.
- ↑ "Top 10 hottest waterfall women in B'wood!". Archived from the original on 2023-04-22. Retrieved 2025-08-13.
- ↑ "Mandakini the Ram Teri Ganga Maili actor". 30 July 2017. Retrieved 23 March 2022.
- ↑ Ramachandran, Sanskriti (2021-08-02). "Mandakini to make a comeback". Deccan Chronicle (in ഇംഗ്ലീഷ്). Retrieved 2021-08-11.