മനോജ് കോമത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനോജ് കോമത്ത് 1965ൽ കണ്ണൂരിൽ ജനിച്ചു. ഭൗതികശാസ്ത്രത്തിൽ എം. എസ്സി ബിരുദം നേടി. സർദാർ യൂണിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡിയും കരസ്ഥമാക്കി. ബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം നേടി. ശ്രീ ചിത്രാ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിൽ ബയോമെഡിക്കൽ വിഭാഗത്തിൽ ശാസ്ത്രജ്ഞൻ.

പ്രവർത്തനം[തിരുത്തുക]

ഇംഗ്ലിഷിലും മലയാളത്തിലും ശാസ്ത്രലേഖനങ്ങളും പരമ്പരകളും എഴുതുന്നു. കർട്ടൂണിസ്റ്റാണ്. ശാസ്ത്രപ്രചാരകനാണ്. പോപ്പുലർ സയൻസ് പുസ്തകങ്ങളുടെ കർത്താവ്.

എഴുതിയ പുസ്തകങ്ങൾ[തിരുത്തുക]

  • ഐൻസ്റ്റൈനും ആപേക്ഷികതയും
  • വിലപേശപ്പെടുന്ന ആരോഗ്യം [1]
  • പ്രപഞ്ച ചിത്രങ്ങൾ - ജ്യോതിശാസ്ത്രവർഷം പ്രമാണിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയത്. ജ്യോതിശാസ്ത്രത്തിന്റെ വികാസമാണു ഈ പുസ്തകം കാഴ്ചവയ്ക്കുന്നത്.
  • വേദപാരമ്പര്യത്തിന്റെ കപടമുഖങ്ങൾ

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ (Kerala State Council for Science, Technology and Environment (KSCSTE). ശാസ്ത്രസാഹിത്യപുരസ്കാരം.[2]

[3] [4] പ്രപഞ്ചചിത്രങ്ങൾ എന്ന കൃതിക്കാണ് അവാർഡ് ലഭിച്ചത്.[5]

അവലംബം[തിരുത്തുക]

  1. http://www.maebag.com/Product/15974/Books/Malayalam-Books--General/Atheism/Vila-Pesapedunna-Arogyam[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.newindianexpress.com/cities/thiruvananthapuram/article601594.ece#.UyhdtaGzAQc
  3. http://ibnlive.in.com/news/science-literature-awards-announced/288917-60-123.html[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.thehindu.com/todays-paper/tp-national/science-literature-awards-for-2010-announced/article3864527.ece
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-20. Retrieved 2014-03-18.
  • ഐൻസ്റ്റൈനും ആപേക്ഷികതയും - കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
"https://ml.wikipedia.org/w/index.php?title=മനോജ്_കോമത്ത്&oldid=3957142" എന്ന താളിൽനിന്ന് ശേഖരിച്ചത്