മനുഭായ് ജോധാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനുഭായ് ജോധാനി
1946 ൽ ജോധാനി
1946 ൽ ജോധാനി
ജനനംമനുഭായ് ജോധാനി
(1902-10-28)28 ഒക്ടോബർ 1902
ബർവാല, ബ്രിട്ടീഷ് ഇന്ത്യ
മരണം1979(1979-00-00) (പ്രായം 73–74)
തൊഴിൽഎഴുത്തുകാരൻ, ഫോക്‌ലോറിസ്റ്റ്, പക്ഷിശാസ്ത്രജ്ഞൻ, സസ്യശാസ്ത്രജ്ഞൻ, പത്രാധിപർ

ഗുജറാത്തി ഭാഷയിലെ എഴുത്തുകാരനും ഫോക്‌ലോറിസ്റ്റും പക്ഷിശാസ്ത്രജ്ഞനും സസ്യശാസ്ത്രജ്ഞനും എഡിറ്ററുമായിരുന്നു മനുഭായ് ലല്ലുഭായ് ജോധാനി (ഒക്ടോബർ 28, 1902 - ഡിസംബർ 29, 1979). 15 ലധികം പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.[1]

ജീവിതരേഖ[തിരുത്തുക]

1902 ഒക്ടോബർ 28 ന് ബർവാലയിൽ (ഇപ്പോൾ ഗുജറാത്തിലെ ബോട്ടാഡ് ജില്ലയിലാണ്) ജോധാനി ജനിച്ചത്.[2][3][4] പ്രൈമറി സ്കൂൾ വിദ്യാഭ്യാസം ലിംബിയിൽ നിന്ന് നേടി. 1920 ൽ ബർവാലയിൽ സ്കൂൾ അദ്ധ്യാപകനായി. 1930 ൽ അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ചേരാൻ രാജിവച്ചു. [3][4]മഹാത്മാഗാന്ധിയുടെ ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് സ്വാതന്ത്ര്യ പ്രവർത്തകയായ അമൃതലാൽ ഷെത്ത് സത്യാഗ്രഹം ധോലേരയിൽ നടത്താൻ തീരുമാനിച്ചു. ധോലേര സാൾട്ട് സത്യാഗ്രഹത്തിൽ ജോധാനി ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. ബ്രിട്ടീഷ് പോലീസ് ജോധാനിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. [5]പിന്നീട് അദ്ദേഹം ജീവൻലാൽ അമർഷി ബുക്ക് സെല്ലേഴ്സിൽ ചേർന്നു. സബ് എഡിറ്ററായി സ്ട്രിബോദ് മാഗസിനിലും, 39 വർഷം സ്‌ട്രിജിവൻ മാസികയിൽ എഡിറ്ററായും ഉൾപ്പെടെ വിവിധ മാസികകളിൽ പ്രവർത്തിച്ചു.[3][4]നാടോടി സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗുജറാത്ത് സർക്കാർ രൂപീകരിച്ച സമിതിയിലെ അംഗമായിരുന്നു അദ്ദേഹം.[6][4]1979 ഡിസംബർ 29 ന് അദ്ദേഹം അന്തരിച്ചു.[4][7] അദ്ദേഹത്തിന്റെ മകൻ വസന്ത്കുമാർ ജോധായ് ഒരെഴുത്തുകാരനായിരുന്നു.[2]

അവലംബം[തിരുത്തുക]

  1. Akademi, Sahitya. Whos Who Of Indian Writers (in ഇംഗ്ലീഷ്). Dalcassian Publishing Company.
  2. 2.0 2.1 Whos Who Of Indian Writers. New Delhi: Sahitya Akademi. 1961. p. 143.
  3. 3.0 3.1 3.2 "મનુભાઈ જોધાણી" (in ഗുജറാത്തി). Gujarati Sahitya Parishad. Retrieved 2020-04-28.
  4. 4.0 4.1 4.2 4.3 4.4 Desai, Ratilal Deepchand (2003). "7. ધિંગા લોકસાહિત્યકાર શ્રી મનુભાઈ જોધાણી". In Desai, Nitin R. (ed.). Amruta-Sameepe (in ഗുജറാത്തി). Ahmedabad: Gurjar Granthratna Karyalaya. pp. 373–374.
  5. Madhad, Raghavji (2020-03-25). "આંખો આંસુથી વહેવા લાગી હતી: સૌરાષ્ટ્રના સ્વાતંત્ર્ય સૈનિકો અને લડતો". Sandesh. Retrieved 2020-04-28.
  6. The Indian P.E.N. (in ഇംഗ്ലീഷ്). P.E.N. All-India Centre. 1968.
  7. Gujarat. Ahmedabad: Smt Hiralaxmi Navanitbhai Shah Dhanya Gurjari Kendra, Gujarat Vishvakosh Trust. 2007. pp. 235, 426.
"https://ml.wikipedia.org/w/index.php?title=മനുഭായ്_ജോധാനി&oldid=3535965" എന്ന താളിൽനിന്ന് ശേഖരിച്ചത്