മനീഷ് സിംഗ് റാവത്ത്
ദൃശ്യരൂപം
വ്യക്തിവിവരങ്ങൾ | |
---|---|
ജനനം | Chamoli, Uttarakhand, India | 5 മേയ് 1991
Sport | |
രാജ്യം | ഇന്ത്യ |
കായികയിനം | Track and field |
Event(s) | racewalking |
Updated on 29 ഓഗസ്റ്റ് 2015. |
ഇന്ത്യയിലെ ഒരു പ്രമുഖ കായിക താരമാണ് മനീഷ് സിംഗ് റാവത്ത്. ദീർഘ ദൂര ട്രാക്ക് ആൻഡ് ഫീൽഡ് മത്സര ഇനമായ നടത്ത മത്സരത്തിലാണ് ഇദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
നേട്ടങ്ങൾ
[തിരുത്തുക]- 2015ൽ ചൈനയിലെ ബീജിങിൽ നടന്ന ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 50 കിലോ മീറ്റർ നടത്തമത്സരത്തിൽ ഇദ്ദേഹം പങ്കെടുത്തു.[1]
- അത്‌ലെറ്റിക്‌സിനായുള്ള അന്താരാഷ്ട്ര ഭരണസമിതിയായ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക് ഫെഡറേഷൻസ് 2015 ഏപ്രിലിൽ നടത്തിയ റേസ് വാക്കിങ് ചലഞ്ചിൽ ഒരു മണിക്കൂർ 20 മിനിറ്റ് 50 സെക്കന്റ് സമയത്തിനുള്ളിൽ ഇദ്ദേഹം 20 കിലോമീറ്റർ പൂർത്തിയാക്കി.
- 2016ലെ റിയോ ഒളിമ്പിക്‌സിൽ 20 കിലോമീറ്റർ നടത്തമത്സരത്തിൽ 13ആമതായി പൂർത്തിയാക്കി. ഒരു മണിക്കൂറും 21 മിനിറ്റും 21 സെക്കന്റും സമയമെടുത്താണ് ഇത് പൂർത്തിയാക്കിയത്.
ജീവിത രേഖ
[തിരുത്തുക]ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ 1991 മെയ് അഞ്ചിന് ജനനം. ഹോട്ടൽ പരിചാരകനായി ജോലി ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "Men's 50 kilometres walk heats results" (PDF). IAAF. Retrieved 29 August 2015.