മനാഗ്വ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം നിക്കരാഗ്വയുടെ തലസ്ഥാന നഗരത്തക്കുറിച്ചുള്ളതാണ്.. ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ, മനാഗ്വ (വിവക്ഷകൾ) കാണുക.
Managua
Leal Villa de Santiago de Managua
From top to bottom, 1st column: Panoramic night Managua, BAC Credomatic Building, Building Invercasa, Ruben Dario National Theater, 2nd column (middle): View of the city of Managua, Bandshell, 3rd column: Santo Domingo Mall Galleries , International Airport Augusto C. Sandino, Lake Managua, Managua's urban transport.
From top to bottom, 1st column: Panoramic night Managua, BAC Credomatic Building, Building Invercasa, Ruben Dario National Theater, 2nd column (middle): View of the city of Managua, Bandshell, 3rd column: Santo Domingo Mall Galleries , International Airport Augusto C. Sandino, Lake Managua, Managua's urban transport.
Managua പതാക
Flag
Managua ഔദ്യോഗിക മുദ്ര
Seal

Nickname(s): Novia del Xolotlán


(ഇംഗ്ലീഷ്: The Bride of Xolotlán)[1]
Managua is located in Nicaragua
Managua
Managua
Coordinates: 12°8′11″N 86°15′5″W / 12.13639°N 86.25139°W / 12.13639; -86.25139Coordinates: 12°8′11″N 86°15′5″W / 12.13639°N 86.25139°W / 12.13639; -86.25139
Country  Nicaragua
Department Managua
Municipality Nicaragua
Founded 1819
Seat of the Government 1852
Capital of the Nation 1852[3]
Government
 • Mayor Daisy Torres
 • Vice Mayor Reina J. Ruedas
Area
 • City 544 കി.മീ.2(210 ച മൈ)
 • Urban 173.7 കി.മീ.2(67.1 ച മൈ)
Population (2010)
 • City 927[2]
 • Density 1,704/കി.മീ.2(4/ച മൈ)
 • Metro 2
 • Metro density 2,000/കി.മീ.2(4,000/ച മൈ)
Website http://www.managua.gob.ni/

മനാഗ്വ നിക്കരാഗ്വയുടെ തലസ്ഥാന നഗരമാണ്. ജനസംഖ്യയിലും വിസ്തൃതിയിലും നിക്കരാഗ്വയിലെ ഏറ്റവും വലിയ നഗരവും ഇത് തന്നെ. മാനാഗ്വാ തടാകത്തിന്റെ തെക്ക് പടിഞ്ഞാറൻ കരയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1852 ൽ ഈ നഗരം ദേശീയ തലസ്ഥാനം ആയി പ്രഖ്യാപിക്കപ്പെട്ടു . ഗ്വാട്ടിമാല സിറ്റി കഴിഞ്ഞാൽ മധ്യ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ ഉള്ള നഗരമാണ് മനാഗ്വ.

1819 ഇൽ രൂപീകരിച്ച ഈ നഗരത്തിന്റെ മുഴുവൻ പേര് "ലീൽ വിയ ഡി സാന്റിയാഗോ ഡി മനാഗ്വ " എന്നാണു. ( Leal Villa de Santiago de Managua ) . ആദ്യകാലത്ത് ഒരു ഉൾനാടൻ മത്സ്യ ബന്ധന നഗരം എന്ന രീതിയിലാണ് രൂപീകരണം നടന്നത്. 1824 ൽ , മധ്യ അമേരിക്കൻ രാജ്യങ്ങൾ സ്പെയിനിൽ നിന്നും സ്വതന്ത്രം ആയതോടെ , ഇവിടം രാജ്യ തലസ്ഥാനം ആക്കി മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ഒരു ഭ്രംശ മേഖലയിൽ ആണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. അതിനാൽ അൻപതു വർഷത്തിൽ ഒരിക്കൽ എങ്കിലും ശക്തമായ ഭൂചലനങ്ങൾ ഇവിടെ ഉണ്ടാകും എന്ന് ഭൂകമ്പ വിജ്ഞാന വിദഗ്ദ്ധർ മുന്നറിയിപ്പ് തരുന്നു. [4] ഈ നഗരത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് കച്ചവടം തന്നെയാണ്.കാപ്പി , പരുത്തി തുടങ്ങിയ കാര്ഷിക ഉൽപന്നങ്ങൾ വിപണനം ചെയ്യപ്പെടുന്നു. ബിയർ ,കാപ്പി,തീപ്പെട്ടികൾ,വസ്ത്രങ്ങൾ,ഷൂ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ഉത്പാദന വസ്തുക്കൾ . [4] അഗസ്തോ സി സാൻ ദിനോ എന്നാണ് ഇവിടത്തെ അന്തർ ദേശീയ വിമാനത്താവളം അറിയപ്പെടുന്നത്.

നിരുക്തം[തിരുത്തുക]

തദ്ദേശീയമായ "നഹ്വാട്ടിൽ ( Nahuatl ) " ഭാഷയിലെ മാനാ-ആഹ്വാക് ( Mana-ahuac ) എന്ന വാക്കിൽ നിന്നാണ് മനാഗ്വ എന്ന വാക്ക് ഉണ്ടായത്. ജലത്തിന് സമീപം ഉള്ളത് , ജലത്താൽ ചുറ്റപ്പെട്ടത് എന്നാണു ഈ വാക്കിന്റെ അർത്ഥം . [3]

ചരിത്രം[തിരുത്തുക]

2100 year old human footprints preserved in volcanic mud near the lake in Managua, Nicaragua.

6000 വർഷങ്ങൾക്കു മുൻപ് നിക്കരാഗ്വയിൽ പാലിയോ-ഇന്ത്യൻസ് ആയിരുന്നു താമസിച്ചിരുന്നത്. [5]മനാഗ്വാ തടാകത്തിനു സമീപത്ത് 2100 വർഷം പഴക്കമുള്ള മനുഷ്യരുടെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. അഗ്നിപർവ്വത സ്ഫോടനം നടന്ന മണ്ണിലാണ് കാൽപ്പാടുകൾ പതിഞ്ഞിരുന്നത്. [6]

അവലംബം[തിരുത്തുക]

  1. "Managua en el Tiempo: La "Novia del Xolotlán"". La Prensa (ഭാഷ: Spanish). ശേഖരിച്ചത് 2007-06-21. 
  2. "what is the population of managua, nicaragua? - Wolfram|Alpha". Wolframalpha.com. ശേഖരിച്ചത് 2013-03-12. 
  3. 3.0 3.1 "Guía Turística: Managua". La Prensa (ഭാഷ: Spanish). ശേഖരിച്ചത് 2007-08-11. 
  4. 4.0 4.1 Euraque, Dario A. "Managua." World Book Advanced. World Book, 2009. Web. 16 Nov. 2009.
  5. "Ancient footprints of Acahualinca". ViaNica. ശേഖരിച്ചത് 2007-06-29. 
  6. Schmincke, H.-U., S. Kutterolf, W. Perez, J. Rausch J, A. Freundt, and W. Strauch, 2008, Walking through volcanic mud: the 2,100-year-old Acahualinca footprints (Nicaragua). I Stratigraphy, lithology, volcanology and age of the Acahualinca section. Bulletin of Volcanology. v. 51, no. 5, p. 479-493. DOI:10.1007/s00445-008-0235-9
"https://ml.wikipedia.org/w/index.php?title=മനാഗ്വ&oldid=2261074" എന്ന താളിൽനിന്നു ശേഖരിച്ചത്