മനസുലോനി മർമമുലു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് മനസുലോനി മർമമുലു. ഈ കൃതി ഹിന്ദോളം രാഗത്തിൽ ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5][6]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

മനസുലോനി മർമമുനു ദെലുസുകൊ
മാന രക്ഷക മരകതാങ്ഗ ! നാ (മനസു)

അനുപല്ലവി[തിരുത്തുക]

ഇനകുലാപ്ത നീവെ ഗാനി വെരെ വരു ലെരു;
ആനന്ദഹൃദയ (മനസു)

ചരണം[തിരുത്തുക]

മുനുപു പ്രേമ ഗലദൊരവ, സദാ ചനവു
നെലിനദി ഗൊപ്പഗാദയാ;
കനികരംബുതൊ നീവെല നാ കരമു
ഭട്ടു ത്യാഗരാജവിനുത ! (മനസു)

സാരം[തിരുത്തുക]

മരതകവർണ്ണനായ ഹേ ഭഗവാനേ, മനസ്സ് ആഗ്രഹിക്കുന്നതെന്താണെന്ന് മനസ്സിലാക്കു. നിന്ദയിൽനിന്നും പീഡനത്തിൽ നിന്നും ഭക്തരെ രക്ഷിക്കുന്നവനേ, അവിടുന്ന് മാത്രമാണെനിക്ക് ആശ്രയമായിട്ടുള്ളത്. ആനന്ദവും നന്മയും ഉളവാക്കുന്ന ഹേ, ഭഗവാനേ, കരുണാമയനും സ്നേഹധനനുമായ നിന്തിരുവടി എത്രയോ ചേർക്ക് ഇതിനുമുൻപ് രക്ഷ നൽകിയിട്ടുണ്ടല്ലോ. എനിക്കിപ്പോഴാണ് അവിടുത്തെ കടാക്ഷം അത്യന്താപേക്ഷിതമായിട്ടുള്ളത്. കഷ്ടപ്പാടുകളിലകപ്പെട്ട എന്റെ കൈ പിടിച്ച് കയറ്റാൻ അവിടുന്ന് സന്മനസ്സ് കാണിക്കില്ലേ ?

അവലംബം[തിരുത്തുക]

  1. "Manasuloni Marmamulu - Varamu - deshAdi - Tyagaraja". Retrieved 2021-12-03.
  2. ത്യാഗരാജ കൃതികൾ-പട്ടിക
  3. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
  4. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  5. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  6. "Carnatic Songs - manasulOnimarmamulu manasulOnimarmamu". Retrieved 2021-12-03.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മനസുലോനി_മർമമുലു&oldid=4024694" എന്ന താളിൽനിന്ന് ശേഖരിച്ചത്