മനസുനിൽപശക്തിലേകപോതേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ ആഭോഗിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് മനസുനിൽപശക്തിലേകപോതേ.

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി മനസുനിൽപ ശക്തിലേകപോതേ
മധുരഘണ്ടവിരുല പൂജേമിജേയുനു
മനസ്സിനെ അടക്കിവയ്ക്കുവാൻ ശക്തിയില്ലാത്തവൻ മധുരമായ
മണിനാദത്തോടെ പുഷ്പാർച്ചന നടത്തിയാലും എന്തുഫലമുണ്ടാവാൻ?
അനുപല്ലവി ഘനദുർമദുഡൈ താമുനിഗിതേ
കാവേരി മന്ദാകിനിയെടു ബ്രോചുനു
അതീവഗർവ്വവും വച്ച് കാവേരിയിലും ഗംഗയിലും
സ്നാനം ചെയ്യുന്നവന് എങ്ങനെ രക്ഷകിട്ടാനാണ്?
ചരണം സോമിദമ്മ സൊഗസുഗാണ്ഡ്ര കോരിതേ
സോമയാജി സ്വർഗാർഹുഡൌനോ
കാമക്രോധുഡു തപംബൊനർചിതേ
കാചിരക്ഷിഞ്ചുനോ ത്യാഗരാജനുത
ഘോരയാഗം ചെയ്യുന്നവന്റെ പത്നി പരപുരുഷവേഴ്ചയ്ക്ക്
ആഗ്രക്കുന്നവളായാൽ ആ സോമയാജി എങ്ങനെ സ്വർഗത്തിന്
അർഹനാവും? കാമവും ക്രോധവും നിറഞ്ഞവൻ
തപസ്സനുഷ്ഠിച്ചാൽ ആ തപസ്സ് അവനെ രക്ഷിക്കുകയില്ല.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മനസുനിൽപശക്തിലേകപോതേ&oldid=3699261" എന്ന താളിൽനിന്ന് ശേഖരിച്ചത്