Jump to content

മനസി ദുസ്സഹം അയ്യോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വാതിതിരുനാൾ

സ്വാതിതിരുനാൾ ആഹിരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കർണ്ണാടകസംഗീതകൃതിയാണ് മനസി ദുസ്സഹം അയ്യോ. മലയാളഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി മിശ്രചാപ്പ്താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5][6]

പല്ലവി

[തിരുത്തുക]

മനസി ദുസ്സഹം അയ്യോ മദന കദനമെന്തു
മദിരാക്ഷി ഞാൻ ചെയ്യാവു

അനുപല്ലവി

[തിരുത്തുക]

പനിമതി മുഖി ബാലേപദ്മനാഭൻ ഇന്നെന്നിൽ
കനിവില്ലായ്കയാൽ കാമൻബാണം എയ്യുന്നു

ലോകവാസികൾക്കെല്ലാംലോഭനീയനാം ഇന്ദു
ശോകമെനിക്കുമാത്രം സുമുഖി തരുന്നതെന്തു?
ഏകാന്തത്തിൽ എന്നോടുസാകം ചെയ്യലീലകൾ
ആകവേ മമകാന്തനാശു ബത മറന്നോ?

ഇന്നു വരും എൻ കാന്ത
നെന്നു അനുദിനവും ഞാൻ
ധന്യേ ഹൃദി നിനച്ചു താന്തയായ് മരുവുന്നു
അന്നപാനാദിയിലും അന്നനടയാളേ
നന്നായി വിമുഖതയും നാരീരത്നമേ വന്നു

അവലംബം

[തിരുത്തുക]
  1. "Manasi dussaham ayyo". Retrieved 2021-12-03.
  2. "Carnatic Songs - manasi dussaham (mp)". Retrieved 2021-12-03.
  3. "Royal Carpet Carnatic Composers: SwAti TirunAl". Retrieved 2021-07-18.
  4. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  5. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  6. "www.swathithirunal.org". Retrieved 2021-07-18.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മനസി_ദുസ്സഹം_അയ്യോ&oldid=3694966" എന്ന താളിൽനിന്ന് ശേഖരിച്ചത്