മനവിനാലകിഞ്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ നളിനകാന്തിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് മനവിനാലകിഞ്ച രാദടേ

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി മനവിനാലകിഞ്ച രാദടേ
മർമമെല്ല തെൽപെദനേ മനസാ
മനസേ! എന്റെ അപേക്ഷ കേൾക്കില്ലേ? ഞാൻ എന്റെ
രഹസ്യങ്ങളെല്ലാം വെളിപ്പെടുത്താൻ പോകുകയാണ്
അനുപല്ലവി ഘനുഡൈന രാമ ചന്ദ്രുനി
കരുണാന്തരംഗമു തെലിസിന നാ
കരുണനിറഞ്ഞ മനസ്സുള്ള മഹാനായ
ശ്രീരാമചന്ദ്രനെ അറിയുന്ന എന്റെ മനസേ
ചരണം കർമകാണ്ഡ മതാകൃഷ്ടുലൈ ഭവ
ഗഹന ചാരുലൈ ഗാസി ജെന്ദഗ
കനി മാനവാവതാരുഡൈ
കനിപിഞ്ചിനാഡേ നഡത ത്യാഗരാജു
വേദങ്ങളിലെ ആചാരബദ്ധമായഭാഗങ്ങളിലെ അഭിപ്രായങ്ങളാൽ
ആകർഷിക്കപ്പെട്ട് ഇഹലോകജീവിതമായ കാനനത്തിൽക്കൂടി
അലയുന്ന മനുഷ്യരുടെ സഹനങ്ങൾ കണ്ട്, അവർക്ക്
നേർവഴികാട്ടാൻ ഭഗവാൻ മനുഷ്യജന്മമെടുത്തു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മനവിനാലകിഞ്ച&oldid=3522489" എന്ന താളിൽനിന്ന് ശേഖരിച്ചത്