ഉള്ളടക്കത്തിലേക്ക് പോവുക

മധു മാസ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മധു മാസ്റ്റർ

മലയാള നാടകകൃത്തും രാഷ്ട്രീയ സാമൂഹിക പ്രവർത്തകനുമായിരുന്നു മധു മാസ്റ്റർ എന്നറിയപ്പെട്ടിരുന്ന കെ. മധുസൂദനൻ (മരണം : 18 മാർച്ച് 2022). [1]

ജീവിതരേഖ

[തിരുത്തുക]

പഠനകാലത്ത് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ ആകൃഷ്ടനായി. പിന്നീട് തീവ്ര ഇടതുപക്ഷ ആശങ്ങളുടെ പ്രചാരകനായി പ്രവർത്തിച്ചു. നക്സൽ പ്രസ്ഥാനത്തിന്റെ വയനാട് ജില്ലാ സെക്രട്ടറിയായിരിക്കെ 6 മാസം അറസ്റ്റിലായി കൊടിയ പീഡനങ്ങൾ നേരിട്ടു. സിപിഎം, സിപിഐ, സിപിഐ (എം.എൽ) സഹയാത്രികനായിരുന്നു. സർക്കാർ സ്‌കൂളിൽ അധ്യാപകനായിരുന്നു. 76-ൽ അടിയന്തരാവസ്ഥയ്ക്കു ശേഷം ജയിലിൽ നിന്ന് പുറത്തുവന്ന മധു മാസ്റ്റർ രചിച്ച് സംവിധാനം ചെയ്ത "പടയണി' കേരളത്തിൽ ഏറെ ശ്രദ്ധ നേടിയ നാടകമാണ്. അതിനുശേഷമാണ് സാംസ്‌കാരികവേദിയ്ക്കുവേണ്ടി 'അമ്മ' എന്ന നാടകം, മാക്‌സിം ഗോർക്കിയുടെ നോവലിനെ അടിസ്ഥാനമാക്കി മധു മാസ്റ്റർ സംവിധാനം ചെയ്ത് അവതരിപ്പിച്ചത്. അമ്മ നാടകത്തിൽ നടൻ ജോയ് മാത്യു ഉൾപ്പെട്ട സംഘമാണ് അവതരിപ്പിച്ചിരുന്നത്. നൂറിലേറെ വേദികളിലാണ് നാടകം കളിച്ചു. ജോൺ അബ്രഹാം കയ്യൂർ സമരം സിനിമയാക്കാനൊരുങ്ങിയപ്പോൾ തിരക്കഥാ രചനയിൽ പങ്കാളിയായിരുന്നു. [2]

നാടകങ്ങൾ

[തിരുത്തുക]
  • ഇന്ത്യ 74, പടയണി, അമ്മ, സ്പാർട്ടക്കസ്, കറുത്ത വാർത്ത, കലിഗുല (അനുവാദം), അ(ന)ർത്ഥം, വർത്തമാനം, പുലിമറഞ്ഞ കുട്ടൻ മൂസ്, മൂട്ട, സുനന്ദ തുടങ്ങിയ നാടകങ്ങളുടെ രചയിതാവാണ്. എട്ടോളം സിനിമകളിൽ വേഷമിട്ടു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംഗീത നാടകഅക്കാദമി പുരസ്കാരം[3]
  • സാഹിത്യ പരിഷത്ത് പുരസ്കാരം

അവലംബം

[തിരുത്തുക]
  1. https://www.manoramaonline.com/news/kerala/2022/03/19/remembering-social-and-political-activist-madhu-master.html
  2. https://www.mathrubhumi.com/literature/news/malayalam-playwright-and-activist-madhu-master-passes-away-377bf7de
  3. ജോസ് കോയിവിള (2016). തൂലികാ വസന്തം (1st ed.). തൃശൂർ: കേരള സംഗീത നാടക അക്കാദമി. pp. 268–271.
"https://ml.wikipedia.org/w/index.php?title=മധു_മാസ്റ്റർ&oldid=4572237" എന്ന താളിൽനിന്ന് ശേഖരിച്ചത്