Jump to content

മധുരനൊമ്പരപ്പൊട്ട്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലാ കമ്മ്യൂണിക്കേഷൻസിന്റെ 2016-ൽ അരങ്ങിലെത്തിയ നാടകമാണ് മധുരനൊമ്പരപ്പൊട്ട്. 2016-ലെ കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നാടകത്തിനുള്ള പുരസ്കാരം ഈ നാടകത്തിനു ലഭിച്ചു.[1] പാലാ കമ്മ്യൂണിക്കേഷൻസിന്റെ 25-ാമത്‌ നാടകമാണ്‌ മധുരനൊമ്പരപ്പൊട്ട്.

മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ നായികയായിരുന്നു പി.കെ. റോസിയുടെ ജീവിതമാണ് ഇതിലൂടെ ആവിഷ്കരിക്കുന്നത്.

അണിയറപ്രവർത്തനം

[തിരുത്തുക]

പാലാ കമ്മ്യൂണിക്കേഷൻസിന്‌ വേണ്ടി ഫ്രാൻസിസ് ടി. മാവേലിക്കര രചന നിർവ്വഹിക്കുന്ന 19-ാത്‌ നാടകമാണ്‌ മധുരനൊമ്പരപ്പൊട്ട്. വത്സൻ നിസരിയാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. 2016 സെപ്‌തംബർ 26-ന്‌ പാലാ അൽഫോൺസാ കോളജിൽ വച്ച്‌ ബിഷപ്പ്‌ ജോസഫ്‌ കല്ലറങ്ങാട്ട്‌ നാടകം ഉദ്‌ഘാടനം ചെയ്ത് ആദ്യ പ്രദർശനം നടന്നു. പാലാ കമ്മ്യൂണിക്കേഷന്റെ ഡയറക്‌ടറായ ഫാ. ജോയൽ പണ്ടാരപ്പറമ്പിലിലാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ആലപ്പി വിവേകാനന്ദൻ സംഗീതം നൽകിയിരിക്കുന്നു. നടീനടന്മാർ ഉൾപ്പെടെ 12 പേരാണ്‌ നാടകത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്‌.[2]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കൊരട്ടി കോനൂർ ഫൈൻ ആർട്‌സ് സൊസൈറ്റി സംഘടിപ്പിച്ച സംസ്‌ഥാന പ്രഫഷണൽ നാടക മത്സരത്തിൽ മികച്ച നാടകം, ജനപ്രിയനാടകം, മികച്ച രചന എന്നീ വിഭാഗങ്ങളിൽ മധുരനൊമ്പരപ്പൊട്ടിന്‌ പുരസ്‌കാരങ്ങൾ ലഭിച്ചു.
  • 2016-ലെ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച രണ്ടാമത്തെ നാടകത്തിനുള്ള പുരസ്കാരം, മികച്ച രണ്ടാമത്തെ സംവിധായകനുള്ള പുരസ്കാരം, ജൂലി ബിനുവിന് മികച്ച നടിക്കുള്ള പുരസ്കാരം എന്നിവ ഈ നാടകത്തിന് ലഭിച്ചു.

അവലംബം

[തിരുത്തുക]
  1. "വെയിൽ മികച്ച നാടകം; രജേഷ് ഇരുളം സംവിധായകൻ". ജന്മഭൂമി. Archived from the original on 2019-12-20. Retrieved 27 മെയ് 2017. {{cite web}}: Check date values in: |accessdate= (help)
  2. "അരങ്ങിലെ മധുരനൊമ്പരപ്പൊട്ട്‌". മംഗളം. Archived from the original on 2017-05-31. Retrieved 31 മെയ് 2017. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=മധുരനൊമ്പരപ്പൊട്ട്‌&oldid=3777418" എന്ന താളിൽനിന്ന് ശേഖരിച്ചത്