Jump to content

മദർ ആൻഡ്‌ സൺ (റഷ്യൻചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മദർ ആൻഡ് സൺ
സംവിധാനംഅലക്സാണ്ടർ സക്കുറോവ്
രചനYuri Arabov
തിരക്കഥYury Arabov
അഭിനേതാക്കൾAleksei Ananishnov
Gudrun Geyer
സംഗീതംMikhail Ivanovich
ഛായാഗ്രഹണംAleksey Fedorov
ചിത്രസംയോജനംLeda Semyonova
വിതരണംzero film (Germany)
Lenfilm
റിലീസിങ് തീയതി1997
രാജ്യംറഷ്യ
ഭാഷറഷ്യൻ
സമയദൈർഘ്യം73 മിനിറ്റ്

അലക്സാണ്ടർ സക്കുറോവ് സംവിധാനം ചെയ്ത 1997-ലെ റഷ്യൻ ചലച്ചിത്രമാണ് മദർ ആൻഡ്‌ സൺ (Russian: Мать и сын, Mat i syn).[1] അമ്മയും മകനും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുന്ന ഈ ചിത്രത്തിലൂടെയാണ് സുഖറോവ് അന്തർദേശീയ ശ്രദ്ധയാകർഷിക്കുന്നത്. മാനുഷിക ബന്ധങ്ങളിലെ അർഥതലങ്ങൾ തേടുന്ന ചലച്ചിത്ര ത്രയത്തിലെ ആദ്യ ചിത്രമാണിത്. ഈ ത്രയത്തിലെ രണ്ടാമത് ചിത്രം ഫാദർ ആൻഡ് സൺ 2003-ൽ പുറത്തിറങ്ങുകയും മൂന്നാമത് ചിത്രം ടു ബ്രദേർഴ്സ് ആൻഡ് എ സിസ്റ്റർ നിർമ്മാണ ഘട്ടത്തിലുമാണ്.

കഥാപശ്ചാത്തലം

[തിരുത്തുക]

രോഗശയ്യയിലായ അമ്മയും അമ്മയെ പരിചരിക്കുന്ന മകനും തമ്മിലുള്ള ഗാഢബന്ധമാണ് ചിത്രത്തിന്റെ ഇതിവൂത്തം. ഒരു റഷ്യൻ ഭൂപ്രദേശത്ത് ഒറ്റപ്പെട്ട വീട്ടിൽ വസിക്കുന്ന അമ്മയും മകനും മാത്രമാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. റഷ്യൻ ഗ്രാമപ്രദേശങ്ങൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രകൃതിയും ഒരു പ്രധാന കഥാപാത്രമാണ്.

ഛായാഗ്രഹണം

[തിരുത്തുക]

ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് ചിത്രത്തിലെ ഛായാഗ്രഹണം. വിവിധതരം ലെൻസുകൾ, പെയ്ന്റ് ചെയ്ത് ഗ്ലാസുകൾ, കണ്ണാടികൾ, എന്നിവ ഉപയോഗിച്ച് പ്രകൃതിയുടെ തനതായ ശബ്ദങ്ങൾ സമന്വയിപ്പിച്ച് അവിസ്മരണീയമായ ദൃശ്യങ്ങൾ ഒരിക്കിയിരിക്കുന്നു. [2]

പുരസ്കാരങ്ങൾ

[തിരുത്തുക]
1997. 47-മത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോൽസവം (റഷ്യ)
  • പ്രതേക ജൂറി പുരസ്ക്കാരം
  • FIPRESSI പുരസ്ക്കാരം
1997 Camerimage
  • Golden Frog - Aleksei Fyodorov
1997 മോസ്ക്കോ അന്താരാഷ്ട്ര ചലച്ചിത്രോൽസവം
1997 Nika Awards
  • Best Cinematographer - Aleksei Fyodorov
  • Best Sound - Vladimir Persov
KODAK award for Best Debut to the director of photography Alexei Fedorov (twice)
1998. Bronze Horseman Award (Lenfilm Studio)

Best Directing - Best Photography - A. Fedorov Best Design - V. Zelinskaya Best Sound Design - V. Persov

1998. First Prize of the II Bodrum International Environmental Film Festival.

അവലംബം

[തിരുത്തുക]
  1. http://www.sokurov.spb.ru/isle_en/feature_films.html?num=68
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-21. Retrieved 2011-08-15.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]