Jump to content

മദ്രാസ് സ്റ്റാൻഡേർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മദ്രാസിൽ നിന്നും ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിച്ചിരുന്ന പത്രമാണ് മദ്രാസ് സ്റ്റാൻഡേർഡ് . [1] [2] [3] അഭിഭാഷകനും പത്രപ്രവർത്തകനുമായ ബാരിസ്റ്റർ ജിപി പിള്ളയാണ് ഇത് സ്ഥാപിച്ചത്. 1904 ഏപ്രിൽ 2 ന് അവസാനിക്കുന്ന ആഴ്ചയിലെ ഒരു റിപ്പോർട്ടിൽ സർക്കുലേഷൻ 3000 ആണെന്ന് പറയുന്നു, ഇത് ഇന്ത്യയിലെ ഇംഗ്ലീഷ് ഭാഷാ പത്രങ്ങളുടെ പട്ടികയിൽ ഏറ്റവും ഉയർന്നതാണ്.

1892 മുതൽ ജി.പി. മദ്രാസ് സ്റാൻഡേർഡ്’ എഡിറ്റ് ചെയ്യുകയും അതൊരു ദേശീയ ദിനപത്രമായി മാറുകയും ചെയ്തു.[4] 'എഡിറ്റർമാരുടെ എഡിറ്റർ' എന്നു മറ്റ് പത്രങ്ങൾ ജി.പി. പിള്ളയെ വിശേഷിപ്പിച്ചു. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കൻ സമര ഉദ്യമത്തിന് പത്രത്തിലൂടെ ജി.പി. പൂ‍ർണ പിന്തുണ നൽകി. ദക്ഷിണാഫ്രിക്കൻ പ്രശ്‌നത്തിൽ ജി.പി. കാണിക്കുന്ന താത്പര്യം ഗാന്ധിജിയെ അത്ഭുതപ്പെടുത്തി. സമരത്തെപ്പറ്റി ഉപദേശങ്ങൾ നല്കാൻ, തന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ക്ഷണിച്ചുവെന്നും 'മദ്രാസ് സ്റ്റാൻഡേർഡ് എന്ന പത്രം തന്നെ തനിക്ക് വിട്ടുതന്നുവെന്നും ഗാന്ധിജിതന്നെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവിതാംകൂർ രാഷ്ട്രീയത്തിൽ മദ്രാസ് സ്റ്റാൻഡേർഡ് വിമർശനപരമായി ഇടപെട്ടു. രാജാവിനെയും ദിവാനെയും പരദേശി ബ്രാഹ്മണരെയും രൂക്ഷ ഭാഷയിൽ വിമർശിച്ചു. "പിന്തുണക്കും നില നിൽപ്പിനും വേണ്ടി തിരുവിതാംകൂർ ഗവൺമെന്റ്, അലസരും തത്ത്വദീക്ഷ ഇല്ലാത്തവരുമായ ഒരു ജാതി ബ്രാഹ്മണരെ പ്രോത്സാഹിപ്പിക്കുന്നു" എന്നായിരുന്നു മദ്രാസ് സ്റ്റാൻഡേർഡിന്റെ ആരോപണം.[5] മലയാളി സഭ പ്രവർത്തനങ്ങൾക്കും മലയാളി മെമ്മോറിയലിനും ശക്തമായ പിന്തുണ നൽകി. തിരുവിതാംകൂറിൽ റെയിൽവെ എത്തുന്നതിന് ബ്രാഹ്മണർ എതിർത്തു എന്ന് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. "Indian Newspaper Reports, c. 1868-1942 from the British Library, London, Part 5: Madras, 1876-1921". www.ampltd.co.uk. Retrieved 2017-08-18.
  2. "Bibliography" (PDF). {{cite web}}: |archive-date= requires |archive-url= (help)
  3. "Madras Musings - We care for Madras that is Chennai". madrasmusings.com. Retrieved 2020-07-01.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-28. Retrieved 2020-08-27.
  5. നായർ മേധാവിത്വത്തിന്റെ പതനംlast=ജെഫ്രി, റോബിൻ. . കോട്ടയം: ഡിസി ബുക്ക്സ്year=2016. p. 150. ISBN 81-264-0634-8.
"https://ml.wikipedia.org/w/index.php?title=മദ്രാസ്_സ്റ്റാൻഡേർഡ്&oldid=3640115" എന്ന താളിൽനിന്ന് ശേഖരിച്ചത്