മദ്രാസ് റെയിൽവേ കമ്പനി
വ്യവസായം | റെയിൽ ഗതാഗതം |
---|---|
സ്ഥാപിതം | 8 മേയ് 1845 |
നിഷ്‌ക്രിയമായത് | 1908-ൽ സതേൺ മഹ്രാട്ട റെയിൽവേയുമായി ചേർന്ന് മദ്രാസ് ആൻഡ് സതേൺ മഹ്രാട്ട റെയിൽവേയിൽ ലയിച്ചു. |
ആസ്ഥാനം | മദ്രാസ് (ഇപ്പോൾ ചെന്നൈ) , |
സേവന മേഖല(കൾ) | തെക്കേ ഇന്ത്യ |
സേവനങ്ങൾ | റെയിൽ ഗതാഗതം |
ദക്ഷിണേന്ത്യയിൽ റെയിൽശൃംഖലകൾ നിർമ്മിക്കാനിറങ്ങിയ ആദ്യത്തെ കമ്പനിയാണ് മദ്രാസ് റെയിൽവേ കമ്പനി . ഇവർ ആദ്യമായി നിർമ്മിച്ചത് മദിരാശിയിൽ റോയപുരത്തുനിന്ന് ചിന്നാമപ്പേട്ട വരെയുള്ള 35 മൈൽ റെയിൽ ലൈനാണ്. 1856-ലായിരുന്നു ഇത്. റോയപുരത്തുനിന്നാണ് മദിരാശിയിൽ നിന്നുള്ള എല്ലാ വണ്ടികളും ആദ്യകാലത്ത് പുറപ്പെട്ടിരുന്നത്. 1873- ലാണ് മദിരാശിയിലെ സെന്റ്രൽ സ്റ്റേഷൻ നിർമ്മിക്കുന്നത്. ആർക്കോട്ട് നവാബ് സ്വർണ്ണക്കൈക്കോട്ടു കൊണ്ട് മണ്ണ്` കോരിയിട്ടുകൊണ്ടാണ് റോയപുരം സ്റ്റേഷന്റെ നിർമ്മാണോത്ഘാടനം നടത്തിയത് എന്നാണ് ആ സംഭവത്തേക്കുറിച്ച് നിർമ്മിക്കപ്പെട്ട ഒരു തമിഴ് നൃത്തസംഗീതശിൽപ്പത്തിലെ പാട്ടുകളിൽ കാണുന്നത് [1].
തുടർന്ന് 1862-ൽ മലബാർ തീരത്തെ ബേപ്പൂരിലേക്കും, 1864-ൽ ഈ ലൈനിലെ ജോലാർപ്പേട്ടയിൽ നിന്ന് ബാംഗളൂരിലേക്കും റെയിൽപ്പാതകൾ നീണ്ടു. 1871-ൽ റയിച്ചൂർ വരെ എത്തിയിരുന്ന ഈ ശൃംഖലയെ ഗ്രേറ്റ് ഇന്ത്യൻ പെനിൻസുല റെയിൽവേയുടെ ബോംബെയിലേക്കുള്ള പാതയുമായും ബന്ധിപ്പിച്ചു.
1908-ൽ ഈ കമ്പനിയെ സതേൺ മറാട്ട റെയിൽവേയുമായി ലയിപ്പിച്ചുകൊണ്ട് മഡ്രാസ് ആൻഡ് സതേൺ മറാട്ട റെയിൽവേ നിലവിൽ വന്നു. സ്വാതന്ത്ര്യാനന്തരം ഈ കമ്പനി ഇന്ത്യൻ റെയിൽവേയിലെ സതേൺ റെയിൽവേ ആയി മാറി[2].
അവലംബം
[തിരുത്തുക]<references>