മദ്ധ്യധരണ്യാഴി
മദ്ധ്യധരണ്യാഴി | |
---|---|
നിർദ്ദേശാങ്കങ്ങൾ | 35°N 18°E / 35°N 18°E |
Basin countries | അൽബേനിയ, അൾജീരിയ, അൻഡോറ, ഓസ്ട്രിയ, ബേലാറുസ്, Bosnia and Herzegovina, ബൾഗേരിയ, ബുറുണ്ടി, Central African Republic, ചാദ്, (Republic of the) Congo, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്ക്, ഈജിപ്റ്റ്, എറിത്രിയ, എത്യോപ്പിയ, ഫ്രാൻസ്, Georgia, ജെർമ്മനി, ജിബ്രാൾടർ, ഗ്രീസ്, ഹങ്ങ്ഗറി, ഇസ്രായേൽ, ഇറ്റലി, കെന്യ, കൊസൊവൊ (independence disputed, claimed by Serbia), ലെബനൺ, ലിബ്യ, Liechtenstein, (Republic of) Macedonia, മാൾട്ട, മൊൽഡോവ, മൊണാക്കൊ, Montenegro, മൊറോക്കൊ, നൈഗർ, പാലസ്തീനിയൻ പ്രദേശങ്ങൾ, പോളൻഡ്, റൊമേനിയ, റഷ്യ, റുവാൻട, സൻ മറീനോ, സ്ലൊവാക്യ, സ്ലൊവേനിയ, തെക്കൻ സുഡാൻ, സ്പെയിൻ, സുഡാൻ, സ്വിറ്റ്സർലാൻഡ്, സിറിയ, റ്റാൻസാനിയ, റ്റുനീഷ്യ, റ്റർക്കി, ഉഗാൻഡ, യുക്രേയിൻ, വത്തിക്കാൻ നഗരം |
ഉപരിതല വിസ്തീർണ്ണം | 2,500,000 കി.m2 (970,000 ച മൈ) |
ശരാശരി ആഴം | 1,500 മീ (4,900 അടി) |
പരമാവധി ആഴം | 5,267 മീ (17,280 അടി) |
Residence time | 80-100 years |
Islands | 3300+ |
യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവയാൽ ചുറ്റപ്പെട്ട ഉൾക്കടൽ ആണ് മധ്യധരണ്യാഴി അഥവാ മെഡിറ്ററേനിയൻ കടൽ(Mediterranean Sea ).
കിഴക്കേയറ്റം മുതൽ പടിഞ്ഞാറേയറ്റം വരെ 3700 കി. മി. നീളമുള്ള ഇതിന്റെ വിസ്ത്രുതി ഏകദേശം 2512000 ച. കി. മി. ആണ്. 5150 മീറ്റർ പരമാവധി ആഴമുള്ള ഇതിനെ പടിഞ്ഞാറുഭാഗത്ത് ജിബ്രാൾട്ടർ കടലിടുക്ക് അറ്റ്ലാന്റിക് മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നു. വടക്കുകുഴക്കുഭാഗത്ത് മാർമരകടൽ, ഡാർഡനല്ലസ്സ്, ബോസ്ഫറസ് കടലിടുക്കുകൾ കരിങ്കടലുമായും തെക്കുകിഴക്കുഭാഗത്ത് സൂയസ് കനാൽ ചെങ്കടലുമായും ഇതിനെ ബന്ധിപ്പിക്കുന്നു.
സിസിലിക്കും ആഫ്രിക്കയ്ക്കും ഇടയിലുള്ള ഒരു സമുദ്രാന്തർ തിട്ട ഈ കടലിനെ പൂർവ്വ പശ്ചിമഭാഗങ്ങളായി വിഭജിക്കുന്നു. ഇവ വീണ്ടും അഡ്രിയാറ്റിക്, ഏജിയൻ, ടിറേനിയൻ, അയോണിയൻ, ലിലൂറുയൻ എന്നീ കടലുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു.
മജോർക്ക, കോഴ്സിക്ക, സാർഡീനിയ, സിസിലി, ക്രീറ്റ്, സൈപ്രസ്, റോഡ്‌സ് എന്നിവയാണ് ഇതിലുള്ള പ്രധാന ദ്വീപുകൾ.
റോൺപോ, നൈൽ എന്നീ പ്രശസ്ത നദികൾ മെഡിറ്ററേനിയൻ കടലിലാണ് പതിക്കുന്നത്. ‘ലൈറ്റ്‌ഹൌസ് ഓഫ് മെഡിറ്ററേനിയൻ’ എന്നറിയപ്പെടുന്നത് സ്‌ട്രോംബോലി അഗ്നിപർവ്വതമാണ്.