മദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആഫ്രിക്കൻ ആനകളിലും ഏഷ്യൻ ആനകളിലെ കൊമ്പനിലും കണ്ടുവരുന്നു പ്രത്യേക ശാരീരികപ്രക്രിയയാണ്‌ മദം. ഇംഗ്ലീഷ്:Musth. ചെവിക്കും കണ്ണിനും മദ്ധ്യേ തൊലിക്കടിയിൽ സ്ഥിതിചെയ്യുന്ന മദഗ്രന്ഥി വീർത്തു വലുതാകുകയും എണ്ണപോലെ കൊഴുത്ത ഒരു ദ്രാവകം (മദജലം) കവിളിലുടെ ഒഴുകിവരുന്നതും മദപ്പാടിന്റെ ലക്ഷണങ്ങളാണ്. ആനകളെ ഇണചേരാൻ അനുവദിക്കാതിരിക്കുക, അവയോടുള്ള ക്രൂരത എന്നിവ മദമിളകാനുള്ള സാധ്യത വർധിപ്പിക്കുന്നു.

കാരണങ്ങൾ[തിരുത്തുക]

ആനകളിൽ നടത്തിയ പഠനങ്ങളിൽ മദത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ആനകളിലെ പുരുഷഹോർമോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് ഏതാണ്ട് 60 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക അസംതൃപ്തി, വർദ്ധിച്ച ലൈംഗികാസക്തി, ആവശ്യത്തിന് ഇണചേരാൻ സാധിക്കാതെ വരുക, ആനകളോടുള്ള ക്രൂരത, കാലാവസ്ഥാ വ്യതിയാനങ്ങൾ, പെട്ടെന്നുള്ള ഭയം, ശിക്ഷ, ആവശ്യത്തിനു ഭക്ഷണം ലഭിക്കായ്ക, വിശ്രമമില്ലായ്മ, ജോലിഭാരം എന്നിവയാണ്‌ ആനകളിൽ മദം ഇളകാനുള്ള കാരണങ്ങൾ. [അവലംബം ആവശ്യമാണ്]

മദക്കാലം[തിരുത്തുക]

15 ദിവസം മുതൽ മൂന്നുമാസം വരെ മദക്കാലം നീണ്ടുനിൽകാറുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഇത് 5-7 മാസം വരെയും കാണാറുണ്ട്. തണുപ്പുകാലത്താണ് മദപ്പാട് കൂടുതലായും കണ്ടുവരുന്നത്. സ്വഭാവഘടന ആസ്പദമാക്കി മദകാലത്തെ മദത്തിനു മുൻപുള്ള കാലം, ത്രീവ്രമദക്കാലം, മദശേഷകാലം എന്നിങ്ങനെ തരം തിരിക്കാറുണ്ട്.

മദത്തിനു മുന്ന് മദഗ്രന്ഥികൾ വീർത്തിരിക്കും. ഇവയിലൂടെ നീർ പുറത്തേക്കൊലിച്ചിറങ്ങും.

ഐതിഹ്യം[തിരുത്തുക]

ദേവലോകത്തിലെ ആനകൾക്ക് മദമുണ്ടായിരുന്നില്ല. ദേവാസുരയുദ്ധകാലത്ത് ആനകൾ പേടിച്ച് പിന്തിരിഞ്ഞ് ഓടാൻ തുടങ്ങിയപ്പോൾ ഭയരഹിതരായി യുദ്ധക്കളത്തിൽ മുന്നേറാൻ ആനകൾ മദത്തിനു വിധേയമായിത്തീരട്ടേയെന്ന് ബ്രഹ്മാവ് അനുസ്രവിച്ചുവത്രെ. അതിനുശേഷമാണ്‌ ആനകൾക്ക് മദമുണ്ടായതെന്നാണ്‌ ഹിന്ദുമതവിശ്വാസികൾക്കിടയിൽ പ്രചാരമുള്ള ഐതിഹ്യം.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=മദം&oldid=2824603" എന്ന താളിൽനിന്ന് ശേഖരിച്ചത്